Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇത്രയും നാള്‍ കാഴ്ചക്കാരനായ ഇരുന്ന ശേഷം ഓവല്‍ ടെസ്റ്റില്‍ നറുക്കുവീണപ്പോള്‍ അതു വമ്പന്‍ നാഴികക്കല്ലുമായി ആഘോഷിച്ചിരിക്കുയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ടെസ്റ്റ് കരിയറില്‍ 150 വിക്കറ്റുകളെന്ന നേട്ടമാണ് ഓവല്‍ ടെസ്റ്റിന്റെ രണ്ടാംദിനം അദ്ദേഹം കുറിച്ചത്. ഈ നേട്ടം അതുവേഗം കൈവരിച്ച നാലാമത്തെ ഇന്ത്യന്‍ താരം കൂടിയായി ഉമേഷ് മാറുകയും ചെയ്തു. മുന്‍ പേസ് ഇതിഹാസം സഹീര്‍ ഖാന്റെ റെക്കോര്‍ഡിനൊപ്പമാണ് അദ്ദേഹം എത്തിയിരിക്കുന്നത്. 49 മല്‍സരങ്ങളാണ് 150ലെത്താന്‍ ഇരുവര്‍ക്കും വേണ്ടിവന്നത്.

തലപ്പത്ത് കപില്‍

തലപ്പത്ത് കപില്‍

മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. കപില്‍ 150 വിക്കറ്റുകള്‍ തികച്ചത് 39 ടെസ്റ്റുകളിലായിരുന്നു. ജവഗല്‍ ശ്രീനാഥ് (40 ടെസ്റ്റ്), മുഹമ്മദ് ഷമി (42 ടെസ്റ്റ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ആറാമത്തെ പേസര്‍ കൂടിയാണ് ഉമേഷ്. 151 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. ഈ ലിസ്റ്റിലും തലപ്പത്ത് കപില്‍ തന്നെയാണ്. 434 വിക്കറ്റുകള്‍ കപിലിന്റെ പേരിലുണ്ട്. സഹീര്‍ ഖാന്‍ (311 വിക്കറ്റ്), ഇഷാന്ത് ശര്‍മ (311 വിക്കറ്റ്), ജവഗല്‍ ശ്രീനാഥ് (236), മുഹമ്മദ് ഷമി (195 വിക്കറ്റ്) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

 148 വിക്കറ്റുകളുമായി ഇറങ്ങി

148 വിക്കറ്റുകളുമായി ഇറങ്ങി

148 വിക്കറ്റുകളുമായാണ് ഉമേഷ് ഓവല്‍ ടെസ്റ്റില്‍ ഇറങ്ങിയത്. ആദ്യദിനം തന്നെ അദ്ദേഹം തന്റെ ആദ്യ ഇരയെ കണ്ടെത്തിയിരുന്നു. ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടായിരുന്നു ഇത്. ഒന്നാംദിനത്തിലെ കളി തീരാന്‍ കുറച്ച് ഓവര്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായ റൂട്ടിനെ ഉമേഷ് പുറത്താക്കിയത്. 25 ബോളില്‍ നാലു ബൗണ്ടറികളോടെ 21 റണ്‍സെടുത്ത റൂട്ടിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു.
രണ്ടാംദിനം രാവിലെ രണ്ടാം ഓവറില്‍ തന്നെ ഉമേഷ് 150 വിക്കറ്റുകളെന്ന നാഴികക്കല്ല് തികച്ചു. നൈറ്റ് വാച്ചമാനായ ക്രെയ്ഗ് ഒവേര്‍ട്ടനായിരുന്നു പേസറുടെ 150ാമത്തെ ഇര. 12 ബോളില്‍ ഒരു റണ്ണെടുത്ത ഒവേര്‍ട്ടനെ ഉമേഷ് നായകന്‍ വിരാട് കോലിയുടെ കൈകളിലെത്തിക്കുകയായിരുന്നു. വൈകാതെ അദ്ദേഹം മറ്റൊരു വിക്കറ്റ് കൂടി അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. അപകടകാരിയായ ഡേവിഡ് മലാന്റേതായിരുന്നു ഇത്. 67 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത മലാനെ സ്ലിപ്പില്‍ രോഹിത് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

 ഇംഗ്ലണ്ട് പൊരുതുന്നു

ഇംഗ്ലണ്ട് പൊരുതുന്നു

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് പൊരുതുകയാണ്. ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ നേടാനായത് 191 റണ്‍സായിരുന്നു. മറുപടിയില്‍ ഇംഗ്ലണ്ട് രണ്ടാം ദിനം ആദ്യ സെഷനില്‍ 41 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു വിക്കറ്റിനു 139 റണ്‍സെടുത്തിട്ടുണ്ട്. ഓലി പോപ്പും (38) ജോണി ബെയര്‍സ്‌റ്റോയുമാണ് (34) ക്രീസില്‍. ആറാം വിക്കറ്റില്‍ ഈ ജോടി 76 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു കഴിഞ്ഞു.
രണ്ടാം ദിനം ഒവേര്‍ട്ടന്‍, മലാന്‍ എന്നിവരെ ഒമ്പതു റണ്‍സിന്റെ വ്യത്യാസത്തില്‍ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു 62 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. 100 റണ്‍സിനുള്ളില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഈ ഘട്ടത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോപ്പ്- ബെയര്‍‌സ്റ്റോ സഖ്യം തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ആതിഥേയര്‍ക്കു 52 റണ്‍സ് കൂടി മതി. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്.

Story first published: Saturday, September 4, 2021, 14:40 [IST]
Other articles published on Sep 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+