Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിക്കു പോക്കറ്റടിക്കാരനേക്കാള്‍ വേഗം! ആരും അനുകരിക്കരുത്, കഴിയില്ലെന്നു രവി ശാസ്ത്രി

1

ഇന്ത്യയുടെ മാത്രമല്ല ലോകം കണ്ട എക്കാലത്തെയും മഹാനായ വിക്കറ്റ് കീപ്പര്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ എംഎസ് ധോണിയുടെ സ്ഥാനം. കൈകളുടെ അസാധാരണമായ വേഗതയായിരുന്നു ധോണിയെ ലോകം കീഴടക്കാന്‍ സഹായിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി. സ്റ്റാര്‍ ഗേസറെന്ന തന്റെ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പോക്കറ്റടിക്കാരനേക്കാള്‍ വേഗം

പോക്കറ്റടിക്കാരനേക്കാള്‍ വേഗം

ധോണി ഒരു അസാധാരണ ക്രിക്കറ്ററാണ്. ബാറ്റ് ചെയ്യുമ്പോഴും വിക്കറ്റ് കാക്കുമ്പോഴും അദ്ദേഹത്തിന്റെ ശൈലിയും രീതിയും തീര്‍ത്തും വ്യത്യസ്തമാണ്. അത് എളുപ്പം അനുകരിക്കാനാവില്ല. സ്വാഭാവികമായി വരുന്നില്ലെങ്കില്‍ ധോണിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്നാണ് ചെറുപ്പക്കാരോടു എനിക്കുള്ള നിര്‍ദേശം. ധോണിയെ ഏറ്റവും വിജയിയായ ക്രിക്കറ്ററാക്കി മാറ്റിയത് ആ കൈകള്‍ തന്നെയായിരുന്നു. ഒരു പോക്കറ്റടിക്കാരനേക്കാള്‍ വേഗത അവയ്ക്കുണ്ടായിരുന്നുവെന്നും ശാസ്ത്രി പുസ്തകത്തില്‍ പറയുന്നു.

ധോണിയുടെ നിരീക്ഷണപാടവം

ധോണിയുടെ നിരീക്ഷണപാടവം

മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും, കുറഞ്ഞത് ധോണി കളിച്ചിരുന്ന കാലഘട്ടത്തില്‍ അത്രയും വേഗതയില്ലായിരുന്നു. ലോക ക്രിക്കറ്റില്‍ ഏറെക്കാലം അദ്ദേഹമായിരുന്നു ബെസ്റ്റ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അതു കൂടുതല്‍ കാലം തുടരുകയും ചെയ്തു. മൈതാനത്തു നടക്കുന്നതെന്തും നിരീക്ഷിക്കുന്നതില്‍ പ്രത്യേക പാടവം ധോണിക്കുണ്ടായിരുന്നു. കളി വായിക്കാനും അതിന് അനുസരിച്ച് തീരുമാനമെടിക്കാനും ധോണിക്കുള്ള മിടുക്ക് അസാധാരണമായിരുന്നു. ചില തെറ്റുകള്‍ വരുത്തിയതിനാല്‍ മാത്രമാണ് ഈ കഴിവ് അധികം ശ്രദ്ധിക്കപ്പെടാതെ പോയതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

 സൂപ്പര്‍ ക്യാപ്റ്റന്‍

സൂപ്പര്‍ ക്യാപ്റ്റന്‍

ധോണിയെന്ന ക്യാപ്റ്റനിലേക്കു വന്നാല്‍ ലോക ക്രിക്കറ്റില്‍ മറ്റൊരു നായകനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക ക്യാപ്റ്റന്‍ എംഎസ്ഡിയാണ്. ടി20 ലോകകപ്പ് നേടിയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 2007ലെ പ്രഥമ ടി20 ലോകകപ്പിലായിരുന്നു ധോണിക്കു കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്. പിന്നീട് 2011ല്‍ ഏകദിന ലോകകപ്പും ധോണി രാജ്യത്തിനു സമ്മാനിച്ചു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ലെ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി അദ്ദേഹം ഹാട്രിക്ക് കുറിക്കുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് വൈകീട്ടായിരുന്നു ധോണി തികച്ചും അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം അവസാന മല്‍സരം കളിച്ചത് അതിനും ഒരു വര്‍ഷം മുമ്പെയായിരുന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ സെമി ഫൈനലായിരുന്നു ഇത്. ഈ കളിയില്‍ റണ്ണൗട്ടായി പുറത്തായ ശേഷം ധോണിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല.

 ഐപിഎല്ലില്‍ കളി തുടരുന്നു

ഐപിഎല്ലില്‍ കളി തുടരുന്നു

ദേശീയ ടീമിനൊപ്പമില്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കായി സിഎസ്‌കെ ടീമിനൊപ്പം ദുബായില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് ധോണി. ഈ സീസണിലെ ഐപിഎല്ലോടെ ക്യാപ്റ്റന്‍ കൂള്‍ ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ധോണിക്കു കീഴില്‍ മൂന്നു ഐപിഎല്‍ കിരീടങ്ങള്‍ ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. ഇത്തവണ യുഎയില്‍ വച്ച് നാലാം കിരീടത്തോടെ പടിയിറങ്ങുകയെന്നതാവും അദ്ദേഹത്തിന്റെ സ്വപ്നം.
ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങള്‍ മിന്നുന്ന ഫോമിലായിരുന്നു സിഎസ്‌കെ. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ ധോണിക്കും സംഘത്തിനുമായിരുന്നു. പോയിന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു പിന്നില്‍ രണ്ടാംസ്ഥാനത്തും സിഎസ്‌കെയുണ്ടായിരുന്നു. ഡിസി, നിലവിലെ മുംബൈ ഇന്ത്യന്‍സ് എന്നിവരോടു മാത്രമേ ആദ്യ ഘട്ടത്തില്‍ സിഎസ്‌കെ പരാജയപ്പെട്ടിരുന്നുള്ളൂ. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ സീസണിലും ധോണി ഫ്‌ളോപ്പായിരുന്നെങ്കിലും വിക്കറ്റ് കീപ്പിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹത്തിനു മികവിനു ഒരു കുറവും സംഭവിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം.

Story first published: Friday, September 3, 2021, 23:15 [IST]
Other articles published on Sep 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+