For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷ', ജഡേജക്കെതിരേ വീണ്ടും സഞ്ജയ്

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. രണ്ട് ദിനം പിന്നിടുമ്പോള്‍ ഇരു ടീമും ശക്തമായ പോരാട്ടം തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സാണ് അടിച്ചെടുത്തത്. 99 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സെന്ന നിലയിലാണ്.

1

രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനമാവും മത്സരഗതി തീരുമാനിക്കുക. നാലാം ടെസ്റ്റില്‍ ഇന്ത്യ സര്‍പ്രൈസ് മാറ്റങ്ങള്‍ വരുത്തിയതിനാല്‍ത്തന്നെ ജയിക്കാനായില്ലെങ്കില്‍ കോലിക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വരും. ആര്‍ അശ്വിനെ ഇതുവരെ കളിപ്പിക്കാത്ത ഇന്ത്യ രവീന്ദ്ര ജഡേജക്കാണ് തുടര്‍ച്ചയായി അവസരം നല്‍കുന്നത്. ഓവലില്‍ അജിന്‍ക്യ രഹാനെ ഇറങ്ങുന്ന അഞ്ചാം നമ്പറില്‍ ജഡേജക്ക് അവസരം നല്‍കുകയും ചെയ്തു.

Also Read: IND vs ENG: രഹാനെ, പുജാര, റിഷഭ്, ഇവര്‍ക്ക് ബാറ്റിങ്ങില്‍ പ്ലാന്‍ 'ബി' ഇല്ല- വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

2

ബാറ്റിങ്ങിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അശ്വിനെ മറികടന്ന് ജഡേജ പ്ലേയിങ് 11 എത്തുന്നതെന്ന് വ്യക്തം. ആദ്യ മത്സരങ്ങളില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാന രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ ജഡേജക്കായിട്ടില്ല. പന്തുകൊണ്ടും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. ഇപ്പോഴിതാ ജഡേജക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷയാണുള്ളതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Also Read: INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!

3

'ടി20യിലേത് പോലെയെന്ന് കരുതിയാണ് ജഡേജയെ അഞ്ചാം നമ്പറില്‍ ഇറക്കിയത്. അഞ്ചാം നമ്പറില്‍ ജഡേജക്ക് തിളങ്ങാനാവുമെന്ന അമിത പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ട് പോലൊരു സാഹചര്യത്തില്‍ വലിയ ദുരന്തമായി അത് മാറിയേക്കും. ജഡേജയുടെ ബാറ്റിങ് മികവിന് വിദേശത്ത് അമിത പ്രതീക്ഷയാണ് ഇന്ത്യ നല്‍കുന്നതെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ അഞ്ചാം നമ്പറില്‍ ജഡേജയെ ഇറക്കാം. യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഇത്തരമൊരു സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ അവന് തിളങ്ങാനാവില്ല. അവന് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ബാറ്റിങ് കണ്ടാല്‍ അറിയാം'-സഞ്ജയ് പറഞ്ഞു.

Also Read: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? ടോപ് 10ന്റെ റാങ്കിങ് അറിയാം

4

ഇത് ആദ്യമായല്ല ജഡേജക്കെതിരേ സഞ്ജയ് രംഗത്തെത്തുന്നത്. ജഡേജക്കെതിരേ കമന്റേറ്ററായിരുന്ന് വ്യക്തിപരമായി അധിക്ഷേപം നേരിട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നേരിട്ട താരമാണ് സഞ്ജയ്. പിന്നീട് മാപ്പ് അപേക്ഷ നിരവധി തവണ നല്‍കിയ ശേഷമാണ് തിരിച്ചുവരാന്‍ സാധിച്ചത്. സഞ്ജയും ജഡേജയും തമ്മിലുള്ള അഭിപ്രായ ഭിന്നതെ ക്രിക്കറ്റില്‍ എല്ലാവര്‍ക്കും സുപരിചിതമായ കാര്യമാണ്.

Also Read: T20 World Cup: 'ഇന്ത്യയെ തോല്‍പ്പിച്ച് പോരാട്ടം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്'- പാക് നായകന്‍ ബാബര്‍

5

അജിന്‍ക്യ രഹാനെ തുടര്‍ച്ചയായി അഞ്ചാം നമ്പറില്‍ പരാജയപ്പെട്ടതോടെയാണ് ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറായത്. വലം കൈയന്‍മാര്‍ക്കെതിരേ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ ഇടം-വലം കൈ കൂട്ടുകെട്ട് സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് ജഡേജക്ക് അവസരം നല്‍കിയത്. ആ സമയത്ത് വിരാട് കോലിയായിരുന്നു ക്രീസില്‍. 34 പന്തുകള്‍ നേരിട്ട് 10 റണ്‍സെടുത്താണ് ജഡേജ പുറത്തായത്.

Also Read: INDvENG: കോലി കിങായത് വെറുതെയല്ല! ഈ റെക്കോര്‍ഡ് മറ്റാര്‍ക്കുണ്ട്? സച്ചിന്‍ പോലും പിന്നില്‍

6

മത്സരത്തിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ രവീന്ദ്ര ജഡേജക്ക് നിര്‍ണ്ണായക റോളാണ് ടീമിലുള്ളത്. ഓവലില്‍ അവസാന രണ്ട് ദിവസവും സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായേക്കും. ആദ്യ ഇന്നിങ്‌സില്‍ ജഡേജ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സിലും ഇതേ മികവ് ആവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ആര്‍ അശ്വിന്റെ അസാന്നിധ്യം നികത്തുകയെന്ന വലിയ സമ്മര്‍ദ്ദമാണ് ജഡേജക്ക് മുന്നിലുള്ളത്.

Also Read: IND vs ENG: എന്തിന് ജഡേജക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കി? വെറുതെയല്ല, കാരണമുണ്ടെന്ന് സെവാഗ്

7

Also Read: IND vs ENG: 'ഈ പിച്ചില്‍ 50 റണ്‍സ് നേടുകയെന്നത് വളരെ പ്രയാസമാണ്', കോലിയെ പ്രശംസിച്ച് ഇന്‍സമാം

അതേ സമയം ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിര മികവ് കാട്ടേണ്ട സന്ദര്‍ഭമാണിത്. മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാര,റിഷഭ് പന്ത്,അജിന്‍ക്യ രഹാനെ എന്നിവര്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഇന്ത്യക്ക് ചരിത്ര ജയം നേടിയെടുക്കാന്‍ സാധിച്ചേക്കും. ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യ ഓവലില്‍ ജയിച്ചത്. അതും 50 വര്‍ഷം മുമ്പ്. അതിനാല്‍ത്തന്നെ ഇത്തവണ ചരിത്രം രചിക്കാനുള്ള അവസരമാണ് കോലിക്കും സംഘത്തിനും മുന്നിലുള്ളത്.

Story first published: Saturday, September 4, 2021, 14:43 [IST]
Other articles published on Sep 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+