IND vs ENG: 'ഈ പിച്ചില്‍ 50 റണ്‍സ് നേടുകയെന്നത് വളരെ പ്രയാസമാണ്', കോലിയെ പ്രശംസിച്ച് ഇന്‍സമാം
കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം പിന്നിടുമ്പോള്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറിന്റെയും (57) വിരാട് കോലിയുടെയും (50) അര്‍ധ സെഞ്ച്വറി പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.

ഓവലിലെ പ്രയാസമുള്ള സാഹചര്യത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്നതും ഇന്ത്യക്ക് തിരിച്ചടിയായി. രോഹിത് ശര്‍മ (11),കെ എല്‍ രാഹുല്‍ (17),ചേതേശ്വര്‍ പുജാര (4),രവീന്ദ്ര ജഡേജ(10),അജിന്‍ക്യ രഹാനെ (14),റിഷഭ് പന്ത് (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. ടോപ് ഓഡറില്‍ വിരാട് കോലിക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായാത്.
Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

ഇപ്പോഴിതാ വിരാടിന്റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായിരുന്ന ഇന്‍സമാം ഉല്‍ ഹഖ്. ഓവലില്‍ റണ്‍സ് നേടുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്നും 50 റണ്‍സ് നേടുകയെന്നത് വളരെ വലിയ കാര്യമാണെന്നുമാണ് ഇന്‍സമാം അഭിപ്രായപ്പെട്ടത്. '50 റണ്‍സെന്നത് വിരാട് കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് വെച്ച് വലിയ സ്‌കോറല്ല. എന്നാല്‍ എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ വളരെ മനോഹരമായിത്തന്നെ അവന്‍ ബാറ്റ് ചെയ്തു.
Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

കോലി നിലയുറപ്പിച്ചതിനാല്‍ത്തന്നെ അല്‍പ്പം കൂടി സ്‌കോര്‍ മുന്നോട്ട്‌കൊണ്ടുപോകേണ്ടതുണ്ടായിരുന്നു. എന്നാല്‍ വിക്കറ്റ് നഷ്ടമായത് ഏറ്റവും മിരകച്ച പന്തുകളിലൊന്നിലാണ്. മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ നന്നായിത്തന്നെ കോലി ബാറ്റ് ചെയ്തു. മറ്റുള്ളവരുടെ സ്‌കോര്‍ നോക്കുക,10,14,11,ഇവിടെയാണ് കോലിയുടെ പ്രകടനം എത്രത്തോളം മികച്ചതാംണെന്ന് വ്യക്തമാകുന്നത്'-ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞു.
Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

ഓവലില്‍ രാവിലത്തെ കാലാവസ്ഥ ഇരുണ്ടുമൂടിയതായിരുന്നു. അതിനാല്‍ത്തന്നെ പേസര്‍മാര്‍ക്ക് കൂടുതല്‍ വേഗവും സ്വിങ്ങും ലഭിച്ചു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ വളരെ പ്രയാസമുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അതിനെ അതിജീവിക്കാന്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ് നിരക്ക് സാധിച്ചില്ല. എന്നാല്‍ വെല്ലുവിളികളെ പ്രതിഭകൊണ്ട് നേരിട്ട കോലി മികച്ചൊരു ഇന്നിങ്‌സാണ് കാഴ്ചവെച്ചത്.
Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

'191 നെ ചെറിയ ടോട്ടലായി തോന്നിയേക്കാം. എന്നാല്‍ ഈ പിച്ചിന്റെ സ്വഭാവവും പേസ് ബൗളിങ്ങും നോക്കുമ്പോള്‍ ഇതൊരു മോശം ടോട്ടലല്ല. ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമുള്ള പിച്ചാണിത്. ദീര്‍ഘനാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പിച്ച് കാണുന്നത്. 50 ഓവര്‍ കഴിഞ്ഞാലും ന്യൂബോളിലെപ്പോലെയാണ് ബാറ്റ്‌സ്മാന് അനുഭവപ്പെടുക. എപ്പോഴും സ്വിങ് ചെയ്യും. കാലാവസ്ഥയും ബൗളര്‍മാര്‍ക്ക് അനുകൂലമാണ്'-ഇന്‍സമാം പറഞ്ഞു.

ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനത്തെയും ഇന്‍സമാം പ്രശംസിച്ചു. 'ചായക്ക് മുമ്പ് ശര്‍ദുല്‍ ഠാക്കൂര്‍ ബാറ്റ് ചെയ്ത ഒരോവറില്‍ നിന്ന് തന്നെ അവന്റെ ആത്മവിശ്വാസം എത്രത്തോളമെന്ന് വ്യക്തമായി. മറ്റു താരങ്ങളെപ്പോലെയല്ല അവന്റെ ശൈലി. ശര്‍ദുല്‍ ബാറ്റ് സ്‌ട്രൈയ്റ്റാണ് കളിക്കുന്നത്. നെറ്റ്‌സിലെ അവന്റെ പരിശീലനം ഇതിന് സഹായിച്ചിരിക്കാം. വളരെ നിര്‍ണ്ണായകമായ പ്രകടനമായി ഇതിനെ വിലയിരുത്താം'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
Also Read: ഞാന്‍ വിറച്ചു, ഇതുവരെ ആരും അങ്ങനെ സംസാരിച്ചത് കേട്ടിരുന്നില്ല!- ശാസ്ത്രിയെക്കുറിച്ച് കോലി

Also Read: IND vs ENG: കോലിയെ പുറത്താക്കുമ്പോള്‍ ഇത്രയും ആഹ്ലാദം എന്തിന്? വെളിപ്പെടുത്തി ആന്‍ഡേഴ്‌സന്‍
രണ്ടാം ദിനത്തിലെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ സെക്ഷനില്‍ എത്ര വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമെന്നതും വളരെ സുപ്രധാന കാര്യമാണ്. ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് നല്ല വേഗവും സ്വിങും ആദ്യ ദിനം ലഭിച്ചിരുന്നു. ഇത് രണ്ടാം ദിനത്തിലും ആവര്‍ത്തിക്കാനായാല്‍ മത്സരം കൂടുതല്‍ ആവേശകരമാകുമെന്നും ഉറപ്പ്. ചരിത്രത്തില്‍ ഇന്ത്യ ഒരു തവണ മാത്രമാണ് ഓവലില്‍ വിജയിച്ചിട്ടുള്ളത്. അതും 50 വര്‍ഷത്തിന് മുമ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications