വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലി കിങായത് വെറുതെയല്ല! ഈ റെക്കോര്‍ഡ് മറ്റാര്‍ക്കുണ്ട്? സച്ചിന്‍ പോലും പിന്നില്‍

ഓവല്‍ ടെസ്റ്റില്‍ അദ്ദേഹം ഫിഫ്റ്റിയടിച്ചിരുന്നു

1
Virat Kohli Breaks Sachin Tendulkar's Record Again | Oneindia Malayalam

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫിഫ്റ്റിയോടെ കസറിയിരുന്നു. 96 ബോളില്‍ എട്ടു ബൗണ്ടറികളടക്കം അദ്ദേഹത്തിന്റെ സമ്പാദ്യം 50 റണ്‍സായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ ഇതോടെ കോലി തന്റെ ഒന്നാംസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ഒരിന്നിങ്‌സില്‍ 200 അല്ലെങ്കില്‍ 200ന് താഴെ റണ്‍സിനു ഓള്‍ഔട്ടായ ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം ഫിഫ്റ്റികള്‍ നേടിയ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. ആറാമത്തെ ഫിഫ്റ്റി കൂടിയാണ് ഓവലിലെ കഴിഞ്ഞ ടെസ്റ്റില്‍ അദ്ദേഹം കുറിച്ചത്. ഈ ലിസ്റ്റില്‍ നാലിനു മുകളില്‍ ഫിഫ്റ്റി ഇന്ത്യയുടെ ഒരാളും നേടിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

നാലു വീതം ഫിഫ്റ്റികളുമായി മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മറ്റൊരു ഇതിഹാസ താരം ദിലീപ് വെങ്‌സാര്‍ക്കറുമാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനം പങ്കിടുന്നത്. മൂന്നാംസ്ഥാനത്തിനു അഞ്ചു അവരാശികളുണ്ട്. ഇതില്‍ ഒരാള്‍ മാത്രമേ ഇപ്പോള്‍ മല്‍സരംഗത്തുള്ളൂ. ചേതേശ്വര്‍ പുജാരയാണ് ഈ താരം. മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്, മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി, മുന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് മൂന്നാംസ്ഥാനത്തിന്റെ അവകാശികള്‍. ഇവരെല്ലാം മൂന്നു വീതം ഫിഫ്റ്റികളാണ് നേടിയത്.

2

ഓവല്‍ ടെസ്റ്റ് കൂടാതെ 2012ല്‍ ഓസ്‌ട്രേലിയക്കെതിരേ പെര്‍ത്തില്‍ 75 (ടീം 161ന് പുറത്ത്), 2018ല്‍ ജൊഹാനസ്‌ബെര്‍ഗില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 54 (ടീം 187ന് പുറത്ത്), 2018ല്‍ ബെര്‍മിങ്ഹാമില്‍ ഇംഗ്ലണ്ടിനെതിരേ 51 (ടീം 162ന് പുറത്ത്), 2018ല്‍ തന്നെ സതാംപ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ 58 (ടീം 184ന് പുറത്ത്), ഈ വര്‍ഷം ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ 72 (ടീം 193ന് പുറത്ത്) എന്നിവയിലാണ് ടീം 200ന് താഴെ സ്‌കോറിനു പുറത്തായപ്പോള്‍ കോലി ഫിഫ്റ്റി നേടിയിട്ടുള്ളത്.

ഓവലിലെ ബാറ്റിങിനിടെ കോലി പുതിയൊരു നാഴികക്കല്ലും പൂര്‍ത്തിയാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 23,000 റണ്‍സ് തികച്ച താരമായി അദ്ദേഹം മാറുകയായിരുന്നു. ഇന്ത്യയുടെ തന്നെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോലി പഴങ്കഥയാക്കുകയായിരുന്നു. 23,000 റണ്‍സിലെത്താന്‍ സച്ചിന് 522 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ കോലിക്കു ഈ നേട്ടത്തിലെത്താന്‍ 490 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങ് (544 ഇന്നിങ്‌സ്), സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് (551 ഇന്നിങ്‌സ്) എന്നിവരാണ് ലിസ്റ്റിലെ മൂന്നും നാലും സ്ഥാനക്കാര്‍.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ ഏഴാമന്‍ കൂടിയാണ് കോലി. 55.28 ശരാശരിയിലാണ് അദ്ദേഹം 23000ത്തിന് മുകളില്‍ നേടിയത്. ഈ എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ ലിസ്റ്റില്‍ 50ന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്റ്‌സ്മാനും ഇന്ത്യന്‍ നായകന്‍ തന്നെയാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിനാണ് ഈ ലിസ്റ്റിലെ ഒന്നാമന്‍. 782 ഇന്നിങ്‌സുകളില്‍ നിന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത് 34,357 റണ്‍സാണ്. 48.52 ശരാശരിയിലാണിത്.

ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസസവും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന കുമാര്‍ സങ്കക്കാരയാണ് സച്ചിനു പിറകില്‍ റണ്‍വേട്ടയില്‍ രണ്ടാംസ്ഥാനത്ത്. 666 ഇന്നിങ്‌സുകളില്‍ നിന്നും 46.77 ശരാശരിയില്‍ 28,016 റണ്‍സാണ് അദ്ദേഹം നേടിയിട്ടുളളത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് മൂന്നാമന്‍. 668 ഇന്നിങ്‌സുകളില്‍ നിന്നും പോണ്ടിങ് നേടിയത് 27,483 റണ്‍സാണ്. സങ്കക്കാരയെക്കൂടാതെ ലങ്കയുടെ മറ്റൊരു ഇതിഹാസം കൂടി ടോപ്പ് ഫൈവിലുണ്ട്. അത് മറ്റൊരു മുന്‍ നായകനായ മഹേല ജയവര്‍ധനെയാണ്. 725 ഇന്നിങ്‌സുകളില്‍ നിന്നും 25,957 റണ്‍സോടെ അദ്ദേഹം നാലാമനാണ്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്വില് കാലിസാണ് അഞ്ചാമന്‍. 617 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയത് 25,534 റണ്‍സാണ്.

Story first published: Friday, September 3, 2021, 15:59 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X