For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയരായ ഇംഗ്ലണ്ട് 290 റണ്‍സ് നേടി. ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മയും (20) കെ എല്‍ രാഹുലുമാണ് (22) ക്രീസില്‍. നിലവില്‍ ഇംഗ്ലണ്ടിനെക്കാള്‍ 56 റണ്‍സിന് പിന്നിലാണ് ഇന്ത്യ.

1

ഓവല്‍ മൈതാനം ഇന്ത്യയെ സംബന്ധിച്ച് വലിയ ഭാഗ്യങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത പിച്ചാണ്. ഇവിടെ കളിച്ച മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. അതിനാല്‍ ചരിത്രം കുറിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. ആദ്യ രണ്ട് ദിവസം പിന്നിടുമ്പോള്‍ ആര്‍ക്കും വ്യക്തമായി ആധിപത്യം അവകാശപ്പെടാനാവാത്തതിനാല്‍ ആര് ജയിക്കുമെന്നത് പ്രവചിക്കുക പ്രയാസമാണ്.

Also Read: IND vs ENG: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത്, രണ്ടാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാം

2

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണുമെല്ലാം ആര് ജയിക്കുമെന്നത് സംബന്ധിച്ച് തങ്ങളുടെ പ്രവചനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ ഇന്ത്യയുടെ വിജയ സാധ്യത എത്രത്തോളമെന്ന് വിലയിരുത്തിയിരിക്കുകയാണ്. 200ന് മുകളില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വിജയലക്ഷ്യം ഉയര്‍ത്താനായാല്‍ മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളൂവെന്നാണ് കമ്രാന്‍ അഭിപ്രായപ്പെട്ടത്.

Also Read: ധോണിക്കു പോക്കറ്റടിക്കാരനേക്കാള്‍ വേഗം! ആരും അനുകരിക്കരുത്, കഴിയില്ലെന്നു രവി ശാസ്ത്രി

3

'സ്‌കോര്‍ നേടുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന കാര്യം. ആരെങ്കിലും ഒരാള്‍ സെഞ്ച്വറി നേടുകയും മറ്റുള്ളവരില്‍ നിന്ന് ഒന്നോ രണ്ടോ അര്‍ധ സെഞ്ച്വറി പ്രകടനം ഉണ്ടാവുകയും വേണം. 200ന് മുകളില്‍ ലീഡ് നേടാനായാല്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് പ്രയാസകരമായി മാറും.മൂന്നാം ദിനത്തിന്റെ ആദ്യ മണിക്കൂറും ഉച്ചഭക്ഷണത്തിന് പിരിയുന്നത് വരെയുള്ള പ്രകടനവും വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായില്ലെങ്കില്‍ ഇന്ത്യ മത്സരം ജയിക്കും'-കമ്രാന്‍ പറഞ്ഞു.

Also Read: പ്ലീസ്, റിഷഭിനെ ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്! പകുതി പോലുമെത്തില്ലെന്നു സല്‍മാന്‍ ബട്ട്

4

ഇന്ത്യ ശക്തമായ പോരാട്ടം കാഴ്ചവെച്ച ആദ്യ രണ്ട് മത്സരത്തിലും നിര്‍ണ്ണായകമായത് ഓപ്പണര്‍മാരുടെ പ്രകടനമാണ്. രോഹിത് -രാഹുല്‍ കൂട്ടുകെട്ട് എത്ര സമയം പിടിച്ചുനില്‍ക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രാഹുല്‍ 2018ലെ പര്യടനത്തില്‍ ഓവലില്‍ സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ് ഓപ്പണറെന്ന നിലയിലെ രോഹിതിന്റെ ഓവലിലെ ആദ്യ മത്സരമാണിത്. രണ്ടാം ദിനം ഇരുവരും അവസാനിപ്പിച്ചത് മികച്ച നിലയിലാണ്. അതിനാല്‍ത്തന്നെ മൂന്നാം ദിനത്തില്‍ ഇരുവരുടെയും പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്.

Also Read: IND vs ENG: രഹാനെ, പുജാര, റിഷഭ്, ഇവര്‍ക്ക് ബാറ്റിങ്ങില്‍ പ്ലാന്‍ 'ബി' ഇല്ല- വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

5

സീനിയര്‍ താരങ്ങളില്‍ വിരാട് കോലി ഭേദപ്പെട്ട ഫോമിലേക്കെത്തിയിട്ടുണ്ടെങ്കിലും ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് സ്ഥിരത കാട്ടാനാവുന്നില്ല. പുജാര പിടിച്ചുനില്‍ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പുജാര ഒരുവശത്ത് പിടിച്ചുനിന്നാല്‍ മറ്റ് താരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുകയും വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ സഹായിക്കുകയും ചെയ്യും. രഹാനെക്ക് അഞ്ചാം നമ്പറില്‍ നിന്ന് മാറ്റം നല്‍കിയിട്ടും തിളങ്ങാനായിട്ടില്ല.

Also Read: INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!

6

Also Read: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാര്? ടോപ് 10ന്റെ റാങ്കിങ് അറിയാം

ലോര്‍ഡ്‌സില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രഹാനെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ അതിന് ശേഷം മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായിട്ടില്ല. സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം. ഓവലില്‍ മധ്യനിരയില്‍ രഹാനെയുടെ പ്രകടനം നിര്‍ണ്ണായകമാവും. റിഷഭ് പന്തും 2018ല്‍ ഓവലില്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പരമ്പരയില്‍ ഇതുവരെ തിളങ്ങാനായിട്ടില്ല. ഇന്ത്യ വലിയ ലീഡ് നേടണമെങ്കില്‍ റിഷഭ് പന്തിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ശര്‍ദുല്‍ ഠാക്കൂര്‍,രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍ക്കും നിര്‍ണ്ണായക റോളാണുള്ളത്. ശര്‍ദുല്‍ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി കൈയടി നേടിയിരുന്നു.

Story first published: Saturday, September 4, 2021, 16:45 [IST]
Other articles published on Sep 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+