വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'2026-ല്‍ ടെസ്റ്റ് കളിക്കുക അഞ്ച് ടീം മാത്രം', കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കെവിന്‍ പീറ്റേഴ്‌സന്‍

ലണ്ടന്‍: ടെസ്റ്റ് ഫോര്‍മാറ്റിനെ ക്രിക്കറ്റിന്റെ ക്ലാസിക് രൂപമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ക്രിക്കറ്റ് ആദ്യമായി രൂപപ്പെട്ടതും ടെസ്റ്റ് ഫോര്‍മാറ്റിലാണ്. പിന്നീട് കാലത്തിന്റെ പ്രയാണത്തില്‍ 50 ഓവര്‍ ക്രിക്കറ്റ് കടന്നുവരികയും അത് കൂടുതല്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ആധുനിക കാലഘട്ടത്തിലേക്കെത്തുമ്പോള്‍ ടി20 ഫോര്‍മാറ്റാണ് കളം വാഴുന്നത്. ഫ്രാഞ്ചൈസി ക്രിക്കറ്റുകളുടെ വരവോടെ ടി20 ഫോര്‍മാറ്റ് കൂടുതല്‍ ആരാധകര്‍ ഏറ്റെടുക്കാന്‍ തുടങ്ങി.

ഏകദിനവും ടെസ്റ്റും സമയംകൊല്ലികളായി മാറുന്നതിനാല്‍ത്തന്നെ ആധുനിക തലമുറയില്‍ ഈ രണ്ട് ഫോര്‍മാറ്റിനും ടി20 യെ അപേക്ഷിച്ച് ആരാധകര്‍ കുറവാണെന്ന് തന്നെ പറയാം. ടെസ്റ്റിനെ കൂടുതല്‍ ആരാധകരിലേക്കെത്തിക്കാന്‍ സമഗ്രമായ മാറ്റങ്ങളാണ് ഐസിസി കൊണ്ടുവരുന്നത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്ന നിലയിലേക്ക് ടൂര്‍ണമെന്റ് കൊണ്ടുവന്നത് തന്നെ ടെസ്റ്റിന്റെ ആരാധക പിന്തുണ ഉയര്‍ത്താനാണ്.

 IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ

1

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോടെ ടെസ്റ്റ് ഫോര്‍മാറ്റിന് അല്‍പ്പം കൂടി ആരാധകരെ ലഭിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. എന്നാല്‍ ടെസ്റ്റിന്റെ ആരാധക പിന്തുണ കുറയുകയാണെന്നും 2026 ആകുമ്പോഴേക്കും അഞ്ച് ടീം മാത്രമാവും ടെസറ്റ് കളിക്കാന്‍ ഉണ്ടാവുകയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സന്‍. അതിനുള്ള കാരണങ്ങളും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

'ഇത് വേദനിപ്പിക്കുന്ന ട്വീറ്റാണ്. എന്നാല്‍ ഇത് പതിയെ സംഭവിക്കുമെന്നാണ് കരുതുന്നത്. 2026 ആകുമ്പോഴേക്കും ടെസ്റ്റ് കളിക്കുന്നത് കുറച്ച് രാജ്യങ്ങള്‍ മാത്രമായിരിക്കും. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്‌ട്രേലിയ ഇവരോടൊപ്പം ദക്ഷിണാഫ്രിക്കയും പാകിസ്താനും ചിലപ്പോള്‍ കളിച്ചേക്കും'- പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റ് നടത്താനുള്ള ചിലവ് കൂടുതലും കാണികളുടെ കുറവുമെല്ലാം ഇത്തരത്തില്‍ ടീമുകള്‍ പിന്മാറാനുള്ള കാരണമായി പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടുന്നു.

2

അതേ സമയം നിലവിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കാളായ ന്യൂസീലന്‍ഡ് ടെസ്റ്റില്‍ തുടരില്ലെന്ന പീറ്റേഴ്‌സണിന്റെ വിലയിരുത്തലിനെതിരേ വിമര്‍ശനം ശക്തമാണ്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് നേടിയത്. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് ടീമില്‍ മികച്ച താരങ്ങളുടെ വലിയ നിര തന്നെയുണ്ട്. എന്നിട്ടും പീറ്റേഴ്‌സണ്‍ കിവീസ് ടെസ്റ്റ് ഫോര്‍മാറ്റില്‍ അധികനാള്‍ തുടരില്ലെന്നത് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് ആരാധക ചോദ്യം.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം സമീപകാലത്തായി പഴയ പ്രതാപമില്ലാത്ത ടീമാണ്. ഫഫ് ഡുപ്ലെസിസ് കൂടി പടിയിറങ്ങുന്നതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ക്ലാസിക് താരങ്ങളുടെ അഭാവം പൂര്‍ണ്ണമാവും. നിലവിലെ ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളത് കൂടുതലും യുവതാരങ്ങളാണ്. ക്വിന്റന്‍ ഡീകോക്ക്, ഡീന്‍ എല്‍ഗര്‍ എന്നിവര്‍ മാത്രമാണ് പിന്നീട് എടുത്ത് പറയാന്‍ സാധിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

3

ടെസ്റ്റ് ക്രിക്കറ്റ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ അത്രയും ദിവസം മത്സരത്തെ പിന്തുടരുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ടി20 ഫോര്‍മാറ്റ് ആണെങ്കില്‍ അഞ്ചോ ആറോ മണിക്കൂറുകള്‍കൊണ്ട് മത്സരഫലം അറിയാന്‍ സാധിക്കും. ആധുനിക കാലഘട്ടത്തില്‍ യുവ ആരാധകര്‍ക്ക് പൊതുവേ ടി20 ഫോര്‍മാറ്റിനോടാണ് താല്‍പര്യം. കൂടുതല്‍ ആക്രമണ ബാറ്റിങ് ഇഷ്ടപ്പെടുന്നവരാണ് യുവ ആരാധകര്‍. അതിനാല്‍ത്തന്ന ഇവര്‍ക്ക് ടെസ്റ്റിനോട് വലിയ താല്‍പര്യമില്ല.

സമീപകാലത്തായി ടെസ്റ്റ് ഫോര്‍മാറ്റിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി പദ്ധതികളും മാറ്റങ്ങളുമാണ് ഐസിസി കൊണ്ടുവരുന്നത്. കൂടുതല്‍ ആരാധകപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങളെല്ലാം നടപ്പിലാക്കുന്നത്. ഭാവിയില്‍ ഫ്രീ ഹിറ്റും ലെഗ് സൈഡ് വൈഡും അടക്കമുള്ള മാറ്റങ്ങള്‍ ടെസ്റ്റിലേക്ക് കടന്നുവരാനുള്ള സാധ്യതകളുമുണ്ട്. അങ്ങനെ വന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റിന്റെ സ്വീകാര്യത യുവ ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നേക്കും. എന്തായാലും പീറ്റേഴ്‌സണിന്റെ വിലയിരുത്തല്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Story first published: Sunday, September 5, 2021, 11:25 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X