വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'എന്റെ അവസാന അവസരമായിരുന്നു അത്', ടെസ്റ്റ് ഓപ്പണറായതിനെക്കുറിച്ച് രോഹിത് ശര്‍മ

ഓവല്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ പോരാട്ടം തുടരുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ആതിഥേയര്‍ 290 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കി. 99 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

300ന് മുകളില്‍ ഇംഗ്ലണ്ടിന് വിജയലക്ഷ്യം നല്‍കുകയെന്നതാവും ഇന്ത്യക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. മൂന്നാം ദിനം ഇന്ത്യക്ക് കരുത്തായത് രോഹിത് ശര്‍മയുടെ (127) സെഞ്ച്വറി പ്രകടനം തന്നെയാണ്. മോയിന്‍ അലിയെ മുന്നോട്ട് കയറി സിക്‌സര്‍ പറത്തിയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 256 പന്തുകള്‍ നേരിട്ട് 14 പന്തും ഒരു സിക്‌സും പറത്തിയ രോഹിത് വിദേശത്തെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് ഓവലില്‍ നേടിയെടുത്തത്.

IND vs ENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ! - ആഘോഷിച്ച് ഫാന്‍സ് IND vs ENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ! - ആഘോഷിച്ച് ഫാന്‍സ്

1

പരിമിത ഓവറില്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് രോഹിതെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് അര്‍ഹിച്ച പരിഗണന ലഭിച്ചിട്ട് രണ്ട് വര്‍ഷം മാത്രമാണ് ആയിട്ടുള്ളത്. ഇപ്പോഴിതാ 2019ല്‍ ടെസ്റ്റില്‍ ഓപ്പണറെന്ന നിലയില്‍ അവസരം ലഭിച്ചപ്പോഴുള്ള മനോവികാരം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മ. 'എന്റെ മുന്നിലുള്ള അവസാന അവസരമാണിതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഓപ്പണറാവാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്കതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ടീം മാനേജ്‌മെന്റ് ഓപ്പണറാക്കാന്‍ തീരുമാനിച്ചപ്പോഴും മാനസികമായി ഞാന്‍ തയ്യാറെടുത്ത് കഴിഞ്ഞിരുന്നു.

2

ഇതിന് മുമ്പ് മധ്യനിരയില്‍ ബാറ്റ് ചെയ്തിരുന്നപ്പോള്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെ നടന്നിരുന്നില്ല. എന്നാല്‍ ഓപ്പണറാക്കിയപ്പോള്‍ അത് എനിക്ക് ടെസ്റ്റില്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കുമെന്ന് അറിയാമായിരുന്നു. ഒരു കായിക വിഭാഗത്തില്‍ മത്സരിക്കുമ്പോള്‍ ഇത്തരത്തിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതാണ്. ഇത്തരത്തിലുള്ള പല സാഹസങ്ങളും നടത്തേണ്ടിവരും. എനിക്കന്ന് തിളങ്ങാന്‍ സാധിച്ചിരുന്നില്ലെങ്കില്‍ എന്തും സംഭവിക്കുമായിരുന്നു' - രോഹിത് ശര്‍മ പറഞ്ഞു.

3

ഓവലില്‍ ചരിത്ര നേട്ടം തന്നെയാണ് രോഹിത് കുറിച്ചത്. ഓപ്പണറെന്ന നിലയില്‍ കുറഞ്ഞ കാലം കൊണ്ട് തന്റെ അടയാളപ്പെടുത്തല്‍ നടത്താന്‍ രോഹിതിനായി. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണറാണ് രോഹിത് ശര്‍മ. രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ശ്രദ്ധേയ പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോററാണ് രോഹിത്.

കരിയറിന്റെ തുടക്ക സമയത്ത് ടെസ്റ്റില്‍ മധ്യനിരയിലാണ് രോഹിതിന് അവസരം ലഭിച്ചത്. അതും സ്ഥിര സ്ഥാനം ഇല്ലായിരുന്നു. പകരക്കാരന്റെ റോളില്‍ വന്നും പോയും ഇരുന്ന രോഹിതിനെ ടെസ്റ്റില്‍ ഓപ്പണറാക്കിയതോടെ കഥ മാറി. ഓപ്പണറായി 27 ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച അദ്ദേഹം 58.48 ശരാശരിയില്‍ 1400 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയിലും ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കാന്‍ രോഹിതിനായി.

4

ആദ്യ വിദേശ ടെസ്റ്റ് സെഞ്ച്വറി നേട്ടത്തെക്കുറിച്ചും രോഹിത് പ്രതികരിച്ചു. ഇത് മനസില്‍ ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. 'സെഞ്ച്വറി നേടുകയെന്നത് നാട്ടിലായാലും വിദേശത്ത് ആയാലും എപ്പോഴും മനോഹരമായ അനുഭവമാണ്. എല്ല ബാറ്റ്‌സ്മാന്‍മാരും ഇത്തരത്തില്‍ വലിയ റണ്‍സ് നേടാനും ടീമിനെ മികച്ച നിലയിലേക്ക് എത്തിക്കാനുമാണ് ശ്രമിക്കുന്നത്. വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് ഒരിക്കലും എന്റെ മനസിലുണ്ടായിരുന്നില്ല. ഒരു പദ്ധതിക്കനുസരിച്ച് മുന്നോട്ട് പോവുകയാണ് ചെയ്തത്. നിലയുറപ്പിച്ചതോടെ സെഞ്ച്വറിയിലേക്കെത്താമെന്ന് തോന്നി. ഇത്തരമൊരു പ്രയാസമുള്ള പിച്ചില്‍ ഇത്തരത്തിലൊരു പ്രകടനം നടത്താനായതില്‍ സന്തോഷം' - രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 5, 2021, 9:18 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X