Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

വിദേശ മണ്ണില്‍ കന്നി ടെസ്റ്റ് സെഞ്ച്വറിക്കു വേണ്ടിയുള്ള ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ കാത്തിരിപ്പ് ഒടുവില്‍ അവസാനിച്ചിരിക്കുകയാണ്. ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ മൂന്നാംദിനമാണ് ചരിത്രം വഴിമാറിയത്. ഇതോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും ഹിറ്റ്മാന്‍ തന്റെ പേരിലേക്കു ചേര്‍ക്കുകയും ചെയ്തു. പരമ്പരയില്‍ മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അത് മൂന്നക്കത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഈ കുറവാണ് ഓവലില്‍ രോഹിത് തീര്‍ത്തിരിക്കുന്നത്.

നാലാം ടെസ്റ്റിലേക്കു വരികയാണെങ്കില്‍ രോഹിത്തിന്റെ സെഞ്ച്വറി ഇന്ത്യന്‍ ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ടെങ്കിലും കളിയില്‍ ഇപ്പോഴും മേല്‍ക്കൈ ലഭിച്ചിട്ടില്ല. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 100 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്. 200നു മുകളിലെങ്കിലും ലീഡ് നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ മല്‍സരത്തില്‍ ഇന്ത്യക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ.

 സിക്‌സറിലൂടെ സെഞ്ച്വറി

സിക്‌സറിലൂടെ സെഞ്ച്വറി

കരിയറിലെ മുന്‍ ടെസ്റ്റ് ഇന്നിങ്‌സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ സ്ലോ ബാറ്റിങായിരുന്നു രോഹിത് കളിച്ചത്. പക്ഷെ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ അദ്ദേഹം തന്റെ ഒട്ടും കാത്തിരിക്കാന്‍ തയ്യാറല്ലായിരുന്നു. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ സിക്‌സര്‍ പറത്തിയായിരുന്നു ഹിറ്റ്മാന്‍ വിദേശ മണ്ണിലെ കന്നി സെഞ്ച്വറി ആഘോഷിച്ചത്. ക്രീസില്‍ നിന്നും പുറത്തേക്കിറങ്ങിയ രോഹിത് ലോങ്ഓണിനു മുകളിലൂടെ സിക്‌സര്‍ പായിച്ച് നൂറിലെത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടീമംഗങ്ങളും കൈയടിച്ച് അഭിനന്ദിക്കുകയായിരുന്നു. പക്ഷെ രോഹിത് വളരെ കൂളായാണ് വിദേശത്തെ കന്നി സെഞ്ച്വറി ആഘോഷിച്ചത്. അമിതാഹ്ലാദമൊന്നും അദ്ദേഹത്തില്‍ നിന്നും കണ്ടില്ല.

 സച്ചിനു പിന്നില്‍

സച്ചിനു പിന്നില്‍

സിക്‌സറിലൂടെ കരിയറിലെ എട്ടാം ടെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ രോഹിത് ഒരു നേട്ടം കൂടി തന്റെ പേരിലാക്കി. ടെസ്റ്റില്‍ കൂടുതല്‍ തവണ സിക്‌സറടിച്ച് 100ലെത്തിയ രണ്ടാമത്തെ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. ഇതു മൂന്നാം തവണയാണ് ഹിറ്റ്മാന്‍ സിക്‌സര്‍ പറത്തി സെഞ്ച്വറി നേട്ടം കൈവരിച്ചത്. ഇനി മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആറു തവണയാണ് സിക്‌സറടിച്ച് ടെസ്റ്റില്‍ സെഞ്ച്വറി തികച്ചിട്ടുള്ളത്.
രോഹിത്തിനു പിറകില്‍ ലിസ്റ്റിലെ മൂന്നാംസ്ഥാനം രണ്ടുപേര്‍ ചേര്‍ന്നു പങ്കിടുകയാണ്. നിലവിലെ വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്തും മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറുമാണിത്. ഇരുവരും രണ്ടു തവണ ടെസ്റ്റില്‍ സിക്‌സറടിച്ച് സെഞ്ച്വറിയിലെത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ ഇതാദ്യം

ഇംഗ്ലണ്ടില്‍ ഇതാദ്യം

ഈ സെഞ്ച്വറി ഇംഗ്ലണ്ടില്‍ മറ്റൊരു വിദേശ ഓപ്പണര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡും രോഹിത്തിനു സമ്മാനിച്ചിരിക്കുകയാണ്. ഇവിടെ മൂന്നു ഫോര്‍മാറ്റുകളിലും (ടെസ്റ്റ്, ഏകദിനം, ടി20) സെഞ്ച്വറിയടിച്ച ആദ്യത്തെ വിദേശ ഓപ്പണറെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. നേരത്തേ ഇംഗ്ലണ്ടില്‍ ഏകദിനത്തിലും ടി20യിലും അദ്ദേഹം മൂന്നക്കം കടന്നിരുന്നു. ഇപ്പോള്‍ ടെസ്റ്റിലും ഈ നേട്ടത്തിലെത്തിയതോടെ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്കുയര്‍ന്നിരിക്കുകയാണ് രോഹിത്.
ഇംഗ്ലണ്ടില്‍ സെഞ്ച്വറിയുടെ കാര്യത്തില്‍ മറ്റൊരു നേട്ടത്തിനൊപ്പവും അദ്ദേഹമെത്തി. ഇവിടെ ഏറ്റവുമധികം സെഞ്ച്വറികളടിച്ച വിദേശ താരങ്ങളില്‍ രണ്ടാമനായിരിക്കുകയാണ് ഹിറ്റ്മാന്‍. മൂന്നു ഫോര്‍മാറ്റുകളിലുമായി ഒമ്പതാം തവണയാണ് അദ്ദേഹം മൂന്നക്കം പിന്നിട്ടത്. ഇതോടെ മുന്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പമെത്തുകയും ചെയ്തു. 11 സെഞ്ച്വറികളുമായി ഇനി സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ ഇന്ത്യന്‍ ഓപ്പണര്‍ക്കു മുന്നിലുള്ളൂ.

 വേഗം കുറഞ്ഞ സെഞ്ച്വറി

വേഗം കുറഞ്ഞ സെഞ്ച്വറി

രോഹിത് ടെസ്റ്റ് കരിയറില്‍ നേരത്തേ ഏഴു സെഞ്ച്വറികളും നേടിയത് ഇന്ത്യയിലായിരുന്നു. ഇംഗ്ലണ്ടിലെ ഈ സെഞ്ച്വറിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. 100ലെത്താന്‍ 204 ബോളുകളാണ് ഹിറ്റ്മാനു വേണ്ടിവന്നത്. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി. അന്നു 194 ബോളുകളിലായിരുന്നു രോഹിത് സെഞ്ച്വറി തികച്ചത്.

Story first published: Saturday, September 4, 2021, 20:48 [IST]
Other articles published on Sep 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+