For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മൂന്നാം ദിനം അടക്കിഭരിച്ച് രോഹിത്, പുജാരക്കും നേട്ടം, പ്രധാന റെക്കോഡുകളറിയാം

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 99 റണ്‍സ് ലീഡ് വഴങ്ങിയിട്ടും ശക്തമായ പോരാട്ടം തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെന്ന നിലയിലാണ്.നിലവില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 171 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. നാലാം ദിനം 300റണ്‍സിന് മുകളില്‍ ലീഡാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

1

ആദ്യ ഇന്നിങ്‌സില്‍ 191 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. ഓവലില്‍ ഇന്ത്യ ഒരു മത്സരം മാത്രമാണ് ഇതുവരെ ജയിച്ചിട്ടുള്ളത്. ഇത്തവണ ചരിത്രം കുറിക്കാനുള്ള അവസരമാണ് കോലിക്കും സംഘത്തിനും മുന്നിലുള്ളത്. ഇത് മനസിലാക്കിത്തന്നെ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റുവീശിയെന്ന് പറയാം. രോഹിത് ശര്‍മ (127),ചേതേശ്വര്‍ പുജാര (61),കെ എല്‍ രാഹുല്‍ (46) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. വിരാട് കോലി (22),രവീന്ദ്ര ജഡേജ (9) എന്നിവരാണ് ക്രീസിലുള്ളത്.

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍

2

മൂന്നാം ദിനം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയതിലൂടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. രോഹിത് ശര്‍മ കളം നിറഞ്ഞാടിയെന്ന് തന്നെ പറയാം. വിദേശത്തെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് നേടിയത്. സിക്‌സറിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് 14 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 127 റണ്‍സുമായാണ് കളം വിട്ടത്. ടെസ്റ്റില്‍ ഓപ്പണറായ ശേഷം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം തന്നെ രോഹിത് കാഴ്ചവെക്കുന്നുണ്ട്. 2021ല്‍ 1000 അന്താരാഷ്ട്ര പൂര്‍ത്തിയാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരമായും രോഹിത് മാറിയിരിക്കുകയാണ്. നിലവില്‍ 1087 റണ്‍സാണ് ഈ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി രോഹിത് നേടിയത്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആര്? എട്ട് ടീമുകള്‍ പരിഗണിച്ച് റാങ്കിങ് അറിയാം

3

മൂന്ന് ഫോര്‍മാറ്റിലും ഒരു രാജ്യത്ത് സെഞ്ച്വറി നേടുന്ന നാലാമത്തെ താരമെന്ന ബഹുമതിയും ഇന്ത്യയുടെ ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കി. ക്രിസ് ഗെയ്ല്‍,മഹേല ജയവര്‍ധന,കെ എല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. മോയിന്‍ അലിയെ സിക്‌സര്‍ പായിച്ചായിരുന്നു രോഹിത്തിന്റെ സെഞ്ച്വറി നേട്ടം. ഇത് മൂന്നാം തവണയാണ് സിക്‌സര്‍ പറത്തിയ രോഹിത് സെഞ്ച്വറി നേടുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി ഇംഗ്ലണ്ടില്‍ രോഹിത് നേടുന്ന ഒമ്പതാം സെഞ്ച്വറിയാണിത്. ഈ റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിനെ രോഹിത് മറികടന്നു.

Also Read: IND vs ENG: 'അവന്റെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് അനാവശ്യ പ്രതീക്ഷ', ജഡേജക്കെതിരേ വീണ്ടും സഞ്ജയ്

4

ഒരു ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ 700 പന്തുകളില്‍ കൂടുതല്‍ നേരിടുന്നതും ഇതാദ്യം. തല്ലിത്തകര്‍ത്ത് കളിക്കുന്ന താരമായ രോഹിത് ഇംഗ്ലണ്ടില്‍ വളരെ ശ്രദ്ധയോടെ മോശം ബോളുകളെ തിരഞ്ഞുപിടിച്ചാണ് കളിക്കുന്നത്. മോശം ഫോമിലായിരുന്ന ചേതേശ്വര്‍ പുജാര തന്റെ 31ാം അര്‍ധ സെഞ്ച്വറിയാണ് ഓവലില്‍ കുറിച്ചത്. ഈ പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് പുജാര അര്‍ധ സെഞ്ച്വറി നേടുന്നത്.

Also Read: INDvENG: ഇംഗ്ലണ്ടിനു എത്ര റണ്‍സ് വിജയലക്ഷ്യം നല്‍കണം? ലക്ഷ്മണ്‍ പറയുന്നു

5

ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടാണ് പരമ്പരയില്‍ നിര്‍ണ്ണായകമായിരിക്കുന്നത്. ഇന്ത്യയുടെ ഓപ്പണര്‍മാരാണ് പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരും. രോഹിത് ശര്‍മ (368),കെ എല്‍ രാഹുല്‍ (315) എന്നിവര്‍ മിന്നും ഫോമിലാണ്. ഇംഗ്ലണ്ടില്‍ രണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാരും ഒരു ടെസ്റ്റ് പരമ്പരയില്‍ 300 ലധികം റണ്‍സ് നേടുന്നത് ഇത് ആദ്യമായാണ്.

Also Read: എംഎസ് ധോണി-സൗരവ് ഗാംഗുലി, ആരാണ് മികച്ച നായകന്‍? വീരേന്ദര്‍ സെവാഗ് തിരഞ്ഞെടുക്കുന്നു

6

Also Read: IND vs ENG: റെക്കോഡുകള്‍ കടപുഴക്കാന്‍ രോഹിത്, മൂന്നാം ദിനം കാത്തിരിക്കുന്ന ചരിത്ര നേട്ടങ്ങളിതാ

നാലാം ദിനത്തിലും ബാറ്റ് ചെയ്ത് 300ലധികം റണ്‍സ് ലീഡ് നേടാനായാല്‍ ഇന്ത്യക്ക് ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഒരു പക്ഷെ സാധിച്ചേക്കും. ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യക്ക് ഓവലില്‍ ജയിക്കാനായത്. അതിനാല്‍ത്തന്നെ ജയിക്കാനായാല്‍ ഇത്തവണ ചരിത്ര റെക്കോഡാണ് കാത്തിരിക്കുന്നത്.

Story first published: Sunday, September 5, 2021, 12:43 [IST]
Other articles published on Sep 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+