
രോഹിത് ശര്‍മയും (20) കെ എല്‍ രാഹുലും (22) മികച്ച തുടക്കം തന്നെയാണ് നല്‍കിയിരിക്കുന്നത്. മൂന്നാം ദിനം ഈ കൂട്ടുകെട്ട് എത്രത്തോളം മുന്നോട്ട് പോകുമെന്നത് വളരെ നിര്‍ണ്ണായകമാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഒന്നാം സ്ഥാനത്തും രോഹിത് ശര്‍മ രണ്ടാം സ്ഥാനത്തുമാണ്. ഓപ്പണറെന്ന നിലയില്‍ ടെസ്റ്റിലും ഇന്ത്യക്കായി ഗംഭീരമാക്കുകയാണ് ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിത്.
Also Read: IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍

രണ്ടാം ദിനത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നാഴികക്കല്ല് രോഹിത് പിന്നിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.43 ടെസ്റ്റില്‍ നിന്ന് 2940 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 9205 റണ്‍സും 111 ടി20യില്‍ നിന്ന് 2864 റണ്‍സുമാണ് രോഹിത് ശര്‍മയുടെ കരിയറിലുള്ളത്. മൂന്നാം ദിനം ഓവലില്‍ തിളങ്ങിയാല്‍ രോഹിതിനെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളും അതിന് ആവിശ്യമായ റണ്‍സും പരിശോധിക്കാം.
Also Read: IND vs ENG: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത്, രണ്ടാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാം

ഓപ്പണറെന്ന നിലയില്‍ ഇതിനോടകം തന്റെ മികവ് എന്തെന്ന് രോഹിത് കകാട്ടിക്കഴിഞ്ഞു. മൂന്നാം ദിനം വെറും മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കാനായാല്‍ ഓപ്പണറെന്ന നിലയില്‍ 11000 റണ്‍സെന്ന നാഴികക്കല്ല് രോഹിതിന് പിന്നിടാനാവും. പരിമിത ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനായിട്ട് ഏറെ നാളായെങ്കിലും ടെസ്റ്റില്‍ രോഹിതിന് ഓപ്പണര്‍ സ്ഥാനം ലഭിച്ചിട്ട് രണ്ട് വര്‍ഷം മാത്രമേ ആയുള്ളു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രഥമ സീസണില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ ഓപ്പണര്‍ രോഹിതായിരുന്നു.
Also Read: ധോണിക്കു പോക്കറ്റടിക്കാരനേക്കാള്‍ വേഗം! ആരും അനുകരിക്കരുത്, കഴിയില്ലെന്നു രവി ശാസ്ത്രി

2021ലും രോഹിത് ഗംഭീര ബാറ്റിങ് പ്രകടനം തുടരുകയാണ്. ലഭിക്കുന്ന അവസരങ്ങളിലെല്ലാം തന്റെ അടയാളപ്പെടുത്തല്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന രോഹിത് 20 റണ്‍സ് കൂടി നേടിയാല്‍ 2021ല്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കും. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഓപ്പണറെന്ന നിലയില്‍ കൂടുതല്‍ പക്വത രോഹിത് കാട്ടുന്നുണ്ട്. 37 റണ്‍സ് മൂന്നാം ദിനം നേടാനായാല്‍ ഇംഗ്ലണ്ടില്‍ 2000 റണ്‍സെന്ന നേട്ടത്തിലെത്താനും രോഹിത് ശര്‍മക്കാവും. 2019ലെ ഏകദിന ലോകകപ്പിന് വേദി ഇംഗ്ലണ്ടായിരുന്നു. അഞ്ച് സെഞ്ച്വറിയടക്കം ലോകകപ്പിലെ റെക്കോഡ് പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്.
Also Read: പ്ലീസ്, റിഷഭിനെ ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യരുത്! പകുതി പോലുമെത്തില്ലെന്നു സല്‍മാന്‍ ബട്ട്

ടെസ്റ്റില്‍ വൈകി എത്തിയ താരമാണ് രോഹിത്. ഓപ്പണറായി സ്ഥാനം ലഭിക്കാന്‍ ഏറെ നാള്‍ കാത്തിരിക്കേണ്ടി വന്നു. മധ്യനിരയില്‍ അവസരം ലഭിച്ചപ്പോഴൊന്നും ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലേക്ക് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. മൂന്നാം ദിനം 60 റണ്‍സ് നേടാനായാല്‍ ടെസ്റ്റില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രോഹിതിന് സാധിക്കും. മൂന്നാം ദിനം മികച്ച തുടക്കം ലഭിച്ചാല്‍ ഈ നാഴികക്കല്ലുകളെല്ലാം രോഹിത് പിന്നിട്ടേക്കും.

Also Read: INDvENG: ഒന്നൊന്നര തിരിച്ചുവരുമായി ഉമേഷ്, സഹീറിന്റെ നേട്ടത്തിനൊപ്പം!
രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറിയെന്നത് എളുപ്പം നേടാനാവുന്ന കാര്യമല്ല. എന്നാല്‍ രോഹിതിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നതിനാല്‍ വലിയ പ്രതീക്ഷയാണുള്ളത്. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാന്‍ ഓവലില്‍ ചരിത്രം കുറിക്കാന്‍ കോലിക്കും സംഘത്തിനുമാവും. ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യ ഓവലില്‍ ജയിച്ചത്. അതിനാല്‍ത്തന്നെ ചരിത്രം കുറിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്.


Click it and Unblock the Notifications











