വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'അവസാന ദിനം കോലി അവന്റെ വില അറിയും', അശ്വിന്റെ അഭാവത്തെക്കുറിച്ച് ലക്ഷ്മണ്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഓവലില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 191 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 290 റണ്‍സ് അടിച്ചെടുത്തു. 99 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 43 റണ്‍സ് നേടിയെടുത്തിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിനെക്കാള്‍ 56 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്.

മൂന്നാം ദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. രോഹിത് ശര്‍മ (20), കെ എല്‍ രാഹുല്‍ (22) കൂട്ടുകെട്ട് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇരുവരും മൂന്നാം ദിനം എത്രനേരം പിടിച്ചുനില്‍ക്കുമെന്നതും വളരെ നിര്‍ണ്ണായകമാവും. പോരാട്ടം അഞ്ചാം ദിനത്തിലേക്ക് നീണ്ടാല്‍ പിച്ചില്‍ കൂടുതല്‍ സ്പിന്നിന് തുണലഭിച്ചേക്കും. നിലവില്‍ മികച്ച പേസും സ്വിങ്ങുമുള്ള ഓവലില്‍ സ്പിന്നര്‍മാര്‍ക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനാവും.

IND vs ENG: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത്, രണ്ടാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാംIND vs ENG: മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് രോഹിത്, രണ്ടാം ദിനത്തിലെ പ്രധാന നേട്ടങ്ങളറിയാം

1

ഇന്ത്യന്‍ ടീമില്‍ സ്പിന്നറായി രവീന്ദ്ര ജഡേജ വീണ്ടും ഇടം പിടിച്ചപ്പോള്‍ ആര്‍ അശ്വിന് വീണ്ടും പുറത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ മത്സരത്തിന്റെ അവസാന ദിനം അശ്വിനില്ലാത്തതിന്റെ പ്രശ്‌നം കോലിക്ക് നേരിടേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയില്‍ നടത്തിയ വിലയിരുത്തലിനിടെയാണ് ലക്ഷ്മണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

'ഈ ടെസ്റ്റ് മത്സരം കാണുമ്പോള്‍ അശ്വിനില്ലാത്തതില്‍ വലിയ നഷ്ടബോധം തോന്നുന്നു. വിരാട് കോലിയെ സംബന്ധിച്ച് അശ്വിനൊരു പ്രധാനപ്പെട്ട താരമാണ്. റണ്ണൊഴുക്ക് തടയാന്‍ മാത്രമല്ല ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കാന്‍ അശ്വിന്‍ വേണമായിരുന്നു. അവസാന ദിവസത്തിലേക്ക് മത്സരം എത്തിയാല്‍ തീര്‍ച്ചയായും അശ്വിന്റെ അഭാവം കോലി ഓര്‍ക്കുമെന്നുറപ്പാണ്. അശ്വിനെയും ജഡേജയേയും താരതമ്യം ചെയ്യുമ്പോള്‍ സ്പിന്നറെന്ന നിലയില്‍ ജഡേജയേക്കാള്‍ കേമന്‍ അശ്വിനാണ്'- വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു.

2

ഒന്നാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളാണ് രവീന്ദ്ര ജഡേജ നേടിയത്. പന്തിന് ഭേദപ്പെട്ട ടേണ്‍ രണ്ടാം ദിനം തന്നെ ലഭിക്കുന്നുണ്ടായിരുന്നു. അവസാന ദിനത്തിലേക്കെത്തുമ്പോള്‍ പന്ത് കൂടുതല്‍ ടേണ്‍ ചെയ്യുമെന്ന കാര്യം ഉറപ്പാണ്. അപ്പോള്‍ അശ്വിനെപ്പോലൊരു സ്പിന്നറെ ഇന്ത്യ മിസ് ചെയ്യാന്‍ സാധ്യത കൂടുതലാണ്. ഓവലില്‍ കൗണ്ടി കളിച്ച് ആറ് വിക്കറ്റും അശ്വിന്‍ വീഴ്ത്തിയിരുന്നു. എന്നിട്ടും നിര്‍ണ്ണായക മത്സരത്തില്‍ അശ്വിനെ പിന്തുണക്കാന്‍ കോലി തയ്യാറായില്ല.

രണ്ടാം ഇന്നിങ്‌സില്‍ മോയിന്‍ അലിയുടെ സ്പിന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തിയേക്കും. ടേണിനൊപ്പം അപ്രതീക്ഷിത ബൗണ്‍സും പിച്ചില്‍ ലഭിക്കുന്നുണ്ട്. ഇത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാന്‍ സാധ്യതകളേറെയാണ്. ജഡേജയുടെ ബൗളിങ്ങില്‍ ഇന്ത്യയും പ്രതീക്ഷ വെക്കുന്നുണ്ട്. ജഡേജ സ്പിന്നറെന്ന നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.

3

'ജഡേജ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു പിച്ചില്‍ തിളങ്ങാനാവുമോയെന്നതാണ് പ്രശ്‌നം. അശ്വിനെപ്പോലെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കണം. നാട്ടിലേപ്പോലെ വിദേശത്ത് വിക്കറ്റ് വീഴ്ത്താന്‍ ജഡേജക്കാവുന്നില്ല. പിച്ചില്‍ നല്ല ടേണും പിച്ചില്‍ ഗ്രിപ്പും ലഭിച്ചാല്‍ ജഡേജയെ കളിക്കുക വളരെ പ്രയാസമാവും. അത് ഇടം കൈയന്‍ ബാറ്റ്‌സ്മാനായും ഇടം കൈയന്‍ ബാറ്റ്‌സ്മാനായും ഒരുപോലെ ബുദ്ധിമുട്ടും. എന്നാല്‍ ഇത്തരമൊരു പിച്ച് സ്പിന്നിനെ ഒരുപാട് പിന്തുണക്കുന്നതല്ല. ബാറ്റ്‌സ്മാനെ വിക്കറ്റിലേക്ക് എത്തിക്കാനുള്ള മികവാണ് വേണ്ടത്. ആ മികവാണ് അശ്വിനുള്ളത്. അതുകൊണ്ട് അശ്വിന്‍ മികച്ച സ്പിന്നറായി 400 ടെസ്റ്റ് വിക്കറ്റില്‍ കൂടുതല്‍ സ്വന്തമാക്കിയിട്ടുള്ളത്' - ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഓവലില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. അതും 50 വര്‍ഷം മുമ്പ്. അതിനാല്‍ത്തന്നെ ഇത്തവണത്തെ ജയം കോലിക്കും സംഘത്തിനും ചരിത്രം കുറിക്കാനുള്ള അവസരമായി മാറും.

Story first published: Saturday, September 4, 2021, 11:27 [IST]
Other articles published on Sep 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X