INDvENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ!- ആഘോഷിച്ച് ഫാന്‍സ്
വിദേശമണ്ണില്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ കന്നി ടെസ്റ്റ് സെഞ്ച്വറി സോഷ്യല്‍ മീഡിയകളിലൂടെ ആഘോഷിക്കുകയാണ് ഫാന്‍സ്. ടെസ്റ്റ് കരിയറില്‍ നേരത്തേ ഏഴു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിരുന്നെങ്കിലും അവയെല്ലാം നാട്ടിലായിരുന്നു. ഇത്തവണ ഈ ദുഷ്‌പേര് ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ഹിറ്റ്മാന്‍ അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത സ്‌കോര്‍ 94ല്‍ നില്‍ക്കെ സ്പിന്നര്‍ മോയിന്‍ അലിക്കെതിരേ സിക്‌സറിച്ചായിരുന്നു വിദേശത്ത് തന്റെ ആദ്യ സെഞ്ച്വറി അദ്ദേഹം ആഘോഷിച്ചത്.
ഇതോടെ പല നാഴികക്കല്ലുകളും രോഹിത് പിന്നിടുകയും ചെയ്തിരുന്നു. വിദേശത്ത് മൂന്നു ഫോര്‍മാറ്റുകളിലും സെഞ്ച്വറിയടിച്ച ആദ്യ വിദേശ ഓപ്പണറായി അദ്ദേഹം മാറി. സിക്‌സറിലൂടെ ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഹിറ്റ്മാന്‍ രണ്ടാമതെത്തുകയും ചെയ്തു. മൂന്നാം തവണയാണ് രോഹിത് സിക്‌സറടിച്ച് മൂന്നക്കം കടന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സെഞ്ച്വറികളടിച്ച രണ്ടാമത്തെ താരമെന്ന മുന്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പവും ഹിറ്റ്മാനെത്തിയിരുന്നു. ഇരുവരും ഒമ്പതു സെഞ്ച്വറികള്‍ വീതമാണ് നേടിയത്. രോഹിത്തിനെ പുകഴ്ത്തിയും അഭിനന്ദിച്ചും സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

എക്കാലത്തെയും മികച്ച ഓപ്പണര്‍
എക്കാലത്തെയും മികച്ച ഏകദിന ഓപ്പണര്‍, ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രണ്ടാമത്തെ മികച്ച ശരാശരിക്കുടമ, ലോകത്തിലെ മികച്ച ടി20 ടീമിന്റെ ക്യാപ്റ്റന്‍- ഇവയെല്ലാം കൂടി ഒന്നിലേക്കു കൊണ്ടു വരികയാണെങ്കില്‍ അയാളുടെ പേരാണ് രോഹിത് ശര്‍മയെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

സംഭവിക്കേണ്ടതു തന്നെയായിരുന്നു
ഇതു നടക്കേണ്ടതായിരുന്നു, തീര്‍ച്ചയായും സംഭവിക്കേണ്ടതുമായിരുന്നു. ഇപ്പോള്‍ അതു സംഭവിക്കേണ്ടതായിരുന്നു. എത്ര കഠിനാധ്വാനിയായ ക്രിക്കറ്ററാണ് രോഹിത് ശര്‍മ, ഹെല്‍ഡമറ്റഴിക്കൂ സുഹൃത്തേ എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.
ഹിറ്റ്മാന്‍ 100, രോഹിത് ശര്‍മ വിദേശത്തു തന്റെ ആദ്യ സെഞ്ച്വറി കുറിച്ചിരിക്കുന്നു. സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹം ഒരു ഭ്രാന്തു പിടിപ്പിക്കുന്ന സിക്‌സറുമടിച്ചിരിക്കുന്നു. എന്തൊരു ഇന്നിങ്‌സാണിത് എന്നായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ട്രോളന്‍മാര്‍ മൗനം പാലിക്കൂ
വിദേശത്തു ടെസ്റ്റ് സെഞ്ച്വറി ഇല്ലാതിരുന്നതിന്റെ പേരില്‍ രോഹിത് ശര്‍മയെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂയെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഒരിക്കല്‍ ഒരു ഇതിഹാസം പറഞ്ഞു;
രോഹിത് ശര്‍മയ്ക്കു ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ലെങ്കില്‍ ഞാന്‍ കാണുന്നത് മറ്റേതോ ഗെയിമാണ്. നിങ്ങള്‍ ശരിയാണ് നാസര്‍ ഹുസൈന്‍ എന്നായിരുന്നു മറ്റൊരു ട്വീറ്റ്.

അഭിനന്ദിച്ച് ബെല്‍
ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ബെല്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ചു. വിദേശത്തു നിങ്ങളുടെ കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയത് എത്ര ഗംഭീരമായിട്ടാണ്. നിങ്ങളെ വണങ്ങുന്നു രോഹിത് ശര്‍മ, എത്ര ഉജ്ജ്വല സെഞ്ച്വറിയാണിത് എന്നായിരുന്നു ബെല്‍ ട്വിറ്ററില്‍ കുറിച്ചത്.
ലോകോത്തര ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നിലയിലേക്കു രോഹിത് ശര്‍മയുടെ വളര്‍ച്ച വിസ്മയിപ്പിക്കുന്നതാണ്. ഈ പരമ്പരയിലെ ബാറ്റിങ് പ്രകടനം പരിഗണിക്കുമ്പോള്‍ ഈ സെഞ്ച്വറി അദ്ദേഹം അര്‍ഹിച്ചിരുന്നു. ക്ലാസ് എന്നായിരുന്നു പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെയുടെ ട്വീറ്റ്.

പുകഴ്ത്തി സെവാഗ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും രോഹിത്തിനെ പ്രശംസ കൊണ്ടുമൂടി. ഗംഭീരം, ഇടിവെട്ട്, വിദേശത്ത് അസാധാരണ ടെസ്റ്റ് സെഞ്ച്വറിയാണിത് രോഹിത് ശര്‍മ, ക്ലാസ് എന്നായിരുന്നു സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഒരു ഹൈ ക്ലാസ് പ്ലെയറില്‍ നിന്നും ടോപ്പ് ക്ലാസ് ഇന്നിങ്‌സ്, തല കുനിക്കുന്നു രോഹിത് ശര്‍മ. ഇതു പരമ്പര നിശ്ചയിക്കുന്ന സെഞ്ച്വറിയായി മാറട്ടെ, കമോണ്‍, വലിയ ലീഡ് നേടാമെന്നായിരുന്നു മുന്‍ ടെസ്റ്റ് ബാറ്റിങ് ഇതിഹാസം വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ്.
എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍. രോഹിത് ശര്‍മയുടെ അതിശയിപ്പിക്കുന്ന സെഞ്ച്വറി, ഗ്രാന്റ് സ്‌റ്റൈലിലാണ് അതിലെത്തിയത്. ഈ പരമ്പരയുടെ പശ്ചാത്തലത്തില്‍ ഇതു അമൂല്യമാണ് എന്നായിരുന്നു മുന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് ട്വിറ്ററില്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications