വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങളുടെ വാക്ക് ഞാന്‍ എന്തിന് കേള്‍ക്കണം? അശ്വിന്‍ ചോദിച്ചു-സംഭവം വെളിപ്പെടുത്തി ശ്രീധര്‍

ഇന്ത്യന്‍ താരങ്ങളുമായുള്ള അനുഭവങ്ങള്‍ ശ്രീധര്‍ തന്റെ പുസ്തകത്തിലൂടെ തുറന്നെഴുതിയിട്ടുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഫീല്‍ഡിങ് പരിശീലകനാണ് ആര്‍ ശ്രീധര്‍. ഇന്ത്യന്‍ ടീമിന്റെ മിന്നും ഫീല്‍ഡിങ്ങിന് പിന്നില്‍ അഭിനന്ദനം അര്‍ഹിക്കുന്ന താരമാണ് ശ്രീധര്‍.

ഓരോ പൊസിഷനിലേക്കുമുള്ള താരങ്ങള്‍ക്ക് കൃത്യമായി ഫീല്‍ഡിങ് ടെക്‌നിക്കുകള്‍ പറഞ്ഞുകൊടുത്ത് ടീമിന്റെ ഫീല്‍ഡിങ് നിലവാരം ഉയര്‍ത്താന്‍ ശ്രീധറിന് സാധിച്ചിട്ടുണ്ട്. 2014 മുതല്‍ 2021വരെ ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനായി ശ്രീധര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ ക്രിക്കറ്റ് ജീവിതത്തെ അടിസ്ഥാനമാക്കി ശ്രീധര്‍ ഒരു ബുക്ക് എഴുതിയിരുന്നു. ചില തുറന്ന് പറച്ചിലുകളും വിവാദങ്ങളും മനോഹര ഓര്‍മകളുമെല്ലാം ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ 'കോച്ചിങ് ബിയോണ്ട്-മൈ ഡേയ്‌സ് വിത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം' എന്ന പുസ്തകം.

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളോടൊപ്പമുള്ള അനുഭവങ്ങളും സംഭവങ്ങളും അദ്ദേഹം തന്റെ ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇതില്‍ ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനുമായി ബന്ധപ്പെട്ടൊരു സംഭവം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

Also Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാAlso Read: IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന്‍ ഗില്ലിന്റെ ഉത്തരമിതാ

താങ്കള്‍ പറയുന്നത് എന്തിന് കേള്‍ക്കണം?

താങ്കള്‍ പറയുന്നത് എന്തിന് കേള്‍ക്കണം?

ഇന്ത്യന്‍ ദേശീയ ടീമിനൊപ്പം ചേര്‍ന്ന് ആദ്യ ആഴ്ചയിലാണ് ആര്‍ അശ്വിനുമായി സംസാരിച്ചത്. യാതൊരു മടിയുമില്ലാതെ അവന്‍ എന്നോട് ഒരു കാര്യം പറഞ്ഞു. തെറ്റിദ്ധരിക്കില്ലെങ്കില്‍ ഒരു കാര്യം പറഞ്ഞോട്ടെ. നിങ്ങള്‍ പറയുന്നത് ഞാന്‍ കേള്‍ക്കുകയും നിങ്ങള്‍ നിര്‍ദേശിക്കുന്ന ഫീല്‍ഡിങ് രീതികള്‍ ഞാന്‍ പിന്തുടരുകയും ചെയ്യുന്നത് എന്തിനാണ്?.

2011 മുതല്‍ 2014വരെ ഞങ്ങളുടെ ഫീല്‍ഡിങ് പരിശീലകന്‍ ട്രിവര്‍ പെന്നിയായിരുന്നു. ഇപ്പോള്‍ നിങ്ങളെത്തിയിരിക്കുന്നു. മൂന്നോ നാലോ വര്‍ഷത്തേക്കാവും നിങ്ങളുമുണ്ടാവുക. എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് നിങ്ങളും ടീം വിട്ട് പോവും.

പകരം പുതിയ ഫീല്‍ഡിങ് പരിശീലകന്‍ വരും. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എന്റെ കരിയറില്‍ എങ്ങനെ എന്നെ സഹായിക്കുമെന്ന് നിങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതായുണ്ട്. നിങ്ങളുടെ തന്ത്രങ്ങള്‍ എന്നെ സഹായിക്കുമെന്ന് എനിക്ക് ബോധ്യം വരണം. അല്ലാത്ത പക്ഷം എന്തിനാണ് ഞാന്‍ നിങ്ങളെ ശ്രവിക്കുന്നത്?'-അശ്വിന്‍ ചോദിച്ചുവെന്ന് ശ്രീധര്‍ വെളിപ്പെടുത്തി.

Also Read: IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

അശ്വിന്റെ വാക്കുകള്‍ സ്വാധീനിച്ചു

അശ്വിന്റെ വാക്കുകള്‍ സ്വാധീനിച്ചു

അശ്വിനുമായി നേരത്തെ വലിയ പരിചയമില്ലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമിലെത്തിയ ശേഷം നിരന്തരം സംസാരിച്ച് സൗഹൃദത്തിലായിരുന്നു. 'അന്നത്തെ സംസാരത്തിന് ശേഷം ഞങ്ങള്‍ക്ക് പരസ്പരം കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി.

അവന്റെ ചോദ്യങ്ങളിലൂടെത്തന്നെ അവന്‍ എവിടെനിന്നാണ് വരുന്നതെന്ന് പെട്ടെന്ന് മനസിലാക്കാനായി. അവന്റെ ചോദ്യങ്ങള്‍ എന്നെ ചിന്തിപ്പിച്ചു. ഞാന്‍ എത്രത്തോളമാണ് ഇതുവരെ പരിശീലിപ്പിച്ചതെന്ന് ആലോചിച്ചു. എന്താണ് പരിശീലിപ്പിക്കേണ്ടതെന്നും ആലോചിച്ചു'-ശ്രീധര്‍ പറഞ്ഞു.

Also Read: IND vs NZ: ഇവര്‍ക്ക് നിര്‍ണ്ണായകം, ഫ്‌ളോപ്പായാല്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! മൂന്ന് പേരിതാ

അശ്വിന്‍ ബുദ്ധിമാനായ താരം

അശ്വിന്‍ ബുദ്ധിമാനായ താരം

ഇന്ത്യന്‍ ക്രിക്കറ്റിലെ ബുദ്ധിമാനായ താരങ്ങളിലൊരാളാണ് ആര്‍ അശ്വിന്‍. സീനിയര്‍ താരമായ അശ്വിന്‍ പന്തുകൊണ്ട് വിസ്മയിപ്പിക്കുന്ന സ്പിന്നറാണ്. ഇന്ത്യന്‍ മൈതാനങ്ങളില്‍ പ്രത്യേകിച്ച് ടെസ്റ്റില്‍ മികവ് കാട്ടാന്‍ അശ്വിന് സാധിക്കുന്നു. ഇന്ത്യയുടെ സമീപകാലത്തെ ഏറ്റവും മികച്ച ടെസ്റ്റ് സ്പിന്നറെന്ന് അശ്വിനെ വിശേഷിപ്പിക്കാം.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച അശ്വിന്‍ 2021ലെ ടി20 ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ അശ്വിന് സാധിച്ചു. ഇന്ത്യക്കായി 88 ടെസ്റ്റില്‍ നിന്ന് 449 വിക്കറ്റും 113 ഏകദിനത്തില്‍ നിന്ന് 151 വിക്കറ്റും 65 ടി20യില്‍ നിന്ന് 72 വിക്കറ്റും അശ്വിന്‍ നേടിയിട്ടുണ്ട്.

184 ഐപിഎല്ലില്‍ നിന്ന് 157 വിക്കറ്റും അശ്വിന്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന അശ്വിന്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്.

Story first published: Thursday, January 26, 2023, 18:25 [IST]
Other articles published on Jan 26, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X