For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം

ഇന്ത്യ ഇടവേളക്ക് ശേഷം ടീമിലേക്കെത്തിച്ച പൃഥ്വി ഷാക്ക് കളിക്കാന്‍ അവസരം നല്‍കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്

1

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയുടെ ആവേശത്തിലേക്ക് കടക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കായുള്ള അവസാന മുന്നൊരുക്കത്തിലാണ് ഇരു ടീമും. ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലിറങ്ങുമ്പോള്‍ പകരം വീട്ടാനുറച്ചാവും കിവീസിന്റെ വരവ്.

ഇന്ത്യ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ടി20 പരമ്പരക്കിറങ്ങുന്നത്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ യുവതാരങ്ങളുടെ നീണ്ട നിരയുണ്ട്. ശ്രീലങ്കന്‍ പരമ്പരയിലെ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.

ഇന്ത്യ ഇടവേളക്ക് ശേഷം ടീമിലേക്കെത്തിച്ച പൃഥ്വി ഷാക്ക് കളിക്കാന്‍ അവസരം നല്‍കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നിത്തിളങ്ങുന്ന പൃഥ്വിയെ ഏറെ നാള്‍ ഇന്ത്യ പുറത്തിരുത്തിയിരുന്നു.

തുടര്‍ച്ചയായി മികവ് കാട്ടി പൃഥ്വി ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്ത്യയുടെ പ്ലേയിങ് 11 താരം ഇടം പ്രതീക്ഷിക്കേണ്ടെന്ന് പറയാം. അതിനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിലവിലെ ബാറ്റിങ് ഓഡര്‍ പൊളിച്ചേക്കില്ല

നിലവിലെ ബാറ്റിങ് ഓഡര്‍ പൊളിച്ചേക്കില്ല

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഇത് പൊളിക്കാന്‍ ഇന്ത്യ തയ്യാറാവാന്‍ സാധ്യത കുറവാണ്. ഓപ്പണിങ്ങില്‍ ഇന്ത്യ ഇഷാന്‍ കിഷന്‍-ശുബ്മാന്‍ ഗില്‍ കൂട്ടുകെട്ടുമായി മുന്നോട്ട് പോവാനാണ് സാധ്യത.

മോശം ഫോമിലാണെങ്കിലും ഇഷാന്‍ വിക്കറ്റ് കീപ്പറായി ടീമില്‍ തുടര്‍ന്നേക്കും. ഓപ്പണിങ്ങിലാണ് പൃഥ്വി ഷാ അവസരം കാക്കുന്നത്. ശുബ്മാന്‍ ഗില്ലിന്റെ സമീപകാലത്തെ ഫോം വളരെ മികച്ചതാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി താരം മികവ് കാട്ടുന്നു.

ഈ സാഹചര്യത്തില്‍ ഏകദിനത്തിലും ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കി ഇന്ത്യ മുന്നോട്ട് പോവാനാണ് സാധ്യത. അതുകൊണ്ട് തന്നെ പൃഥ്വിക്ക് സീറ്റ് നേടുക കടുപ്പം. ശ്രീലങ്കയ്‌ക്കെതിരേ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും പ്ലേയിങ് 11 സ്ഥാനം നിലനിര്‍ത്തിയേക്കും.

Also Read: IND vs NZ: ഹിറ്റ്മാന്‍ ഡാ, തകര്‍പ്പന്‍ സെഞ്ച്വറി, ജയസൂര്യയുടെ റെക്കോഡും തകര്‍ത്തു-അറിയാം

ബാക്കപ്പാവാന്‍ റുതുരാജ് ഗെയ്ക്‌വാദ്

ബാക്കപ്പാവാന്‍ റുതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യ ബാക്കപ്പ് ഓപ്പണറായി റുതുരാജ് ഗെയ്ക് വാദിന് മുഖ്യ പരിഗണന നല്‍കിയേക്കും. ഇന്ത്യ അവസരം നല്‍കിയപ്പോള്‍ സ്ഥിരതയോടെ വലിയ സ്‌കോര്‍ നേടാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. എന്നാല്‍ പ്രതിഭാശാലിയായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനത്തോടെ പ്ലേയിങ് 11 സ്ഥാനം നേടാന്‍ ശ്രമിക്കുകയാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും തിളങ്ങിയിട്ടുള്ള റുതുരാജിന് ഇന്ത്യ ഒരു മത്സരത്തിലെങ്കിലും ഓപ്പണിങ്ങില്‍ അവസരം നല്‍കിയേക്കും. ഇഷാന്‍ ഫ്‌ളോപ്പായാല്‍ ജിതേഷ് ശര്‍മയെ ഇന്ത്യ ഓപ്പണറാക്കിയോ ടോപ് ഓഡറിലോ കളിപ്പിച്ചേക്കും. അപ്പോഴും പൃഥ്വിക്ക് ടീമില്‍ ഇടം നേടുക പ്രയാസമാണെന്ന് പറയാം.

Also Read: 2011ല്‍ ലോകകപ്പ് നേടി, പിന്നീട് ഒന്ന് പോലുമില്ല-ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

പൃഥ്വിയുടെ സമീപകാല പ്രകടനം

പൃഥ്വിയുടെ സമീപകാല പ്രകടനം

രഞ്ജി ട്രോഫിയില്‍ ആസാമിനെതിരേ 379 റണ്‍സുമായി പൃഥ്വി ഷാ ഞെട്ടിച്ചിരുന്നു. തിരിച്ചുവരവിന് കരുത്തേകിയ പ്രകടനമായിരുന്നു ഇതെന്ന് പറയാം. എന്നാല്‍ ഇതിന് ശേഷം ഒരു തവണ മാത്രമാണ് അദ്ദേഹത്തിന് 50ലധികം റണ്‍സ് നേടാനായത്.

13, 6, 19, 4, 68, 35, 15, 40 എന്നിങ്ങനെയാണ് പൃഥ്വിയുടെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സ്‌കോര്‍. 36.88 ശരാശരിയിലും 131.52 സ്‌ട്രൈക്കറേറ്റിലും നേടിയത് 322 റണ്‍സാണ്. നിലവിലെ താരങ്ങളെ മാറ്റി പൃഥ്വിയെ ഓപ്പണിങ്ങിലേക്കെത്തിക്കാന്‍ ഈ പ്രകടന മികവ് മതിയാവില്ല.

ഇന്ത്യന്‍ സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റിനെയും പരസ്യമായി വിമര്‍ശിച്ചിട്ടുള്ള താരമാണ് പൃഥ്വി. ചേതന്‍ ശര്‍മ ഇപ്പോഴും സെലക്ഷന്‍ കമ്മിറ്റി തലവനാണ്. പൃഥ്വിയെ ടീമിലെടുത്തെങ്കിലും പ്ലേയിങ് 11ലേക്ക് പിന്തുണക്കാന്‍ സാധ്യത കുറവാണ്.

കൂടാതെ രഞ്ജി ട്രോഫിയിലെ പ്രകടനം വിലയിരുത്തി പൃഥ്വിക്ക് ടെസ്റ്റ് ടീമിലായിരുന്നു അവസരം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് പൃഥ്വി ഷാക്ക് അവസരം നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമായ കാര്യം.

Story first published: Wednesday, January 25, 2023, 21:23 [IST]
Other articles published on Jan 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+