2011ല്‍ ലോകകപ്പ് നേടി, പിന്നീട് ഒന്ന് പോലുമില്ല-ഇന്ത്യയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്പ്യന്മാരുടെ നിരയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും എല്ലാ കാലത്തും മികച്ച താരനിര ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം പരിശോധിച്ചാലും സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര കാണാനാവും.
എന്നാല്‍ ഐസിസി ടൂര്‍ണമെന്റിലേക്കെത്തുമ്പോള്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനാവുന്നില്ല. 2013ല്‍ എംഎസ് ധോണിക്ക് കീഴില്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയതാണ് ഇന്ത്യയുടെ അലമാരയിലെ അവസാനത്തെ ഐസിസി കിരീടം. അതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടമില്ല.
2011ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്. ഈ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ കളിച്ച ലോകകപ്പുകളിലൊന്നും കിരീടമില്ല. ഇപ്പോഴിതാ 2011ലെ ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ഇന്ത്യക്ക് ലോകകപ്പ് നേടാനാവാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

ശ്രദ്ധ നല്‍കേണ്ടത് ബൗളിങ്ങില്‍
ഇന്ത്യയുടെ ലോകകപ്പ് നഷ്ടങ്ങള്‍ക്ക് കാരണം ബൗൡങ് നിരയുടെ ദൗര്‍ബല്യമാണെന്നാണ് ഇര്‍ഫാന്റെ വിലയിരുത്തല്‍. ഇന്ത്യയുടെ പ്രശ്‌നമായി ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടിയതും ഇതാണ്. 'ഇന്ത്യ ശ്രദ്ധ നല്‍കേണ്ടത് ബൗളിങ്ങിലാണ്.
ഏതൊക്കെ ബൗളര്‍മാര്‍ക്കാണ് അവസരം നല്‍കേണ്ടത് ബൗളിങ് കൂട്ടുകെട്ട് എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് നേരത്തെ തീരുമാനിക്കണം. പിച്ചിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാവണം ഇത് തീരുമാനിക്കേണ്ടത്. ഫ്‌ളാറ്റ് പിച്ചാവുമോയെന്നതാണ് പ്രധാന പ്രശ്‌നം.
ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യയുടെ ബൗളിങ് നിര വലിയ മികവ് കാട്ടുന്നില്ല. അവസാന ടി20 ലോകകപ്പില്‍ പാകിസ്താനും ഇംഗ്ലണ്ടിനുമെതിരേ ഇന്ത്യ പ്രയാസപ്പെട്ടത് കണ്ടതാണ്. ഫ്‌ളാറ്റ് പിച്ചുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തീയാവാന്‍ സാധിക്കുന്നില്ല'-ഇര്‍ഫാന്‍ പറഞ്ഞു.

രണ്ട് സ്‌പെഷ്യല്‍ പേസര്‍മാര്‍ വേണം
ഫ്‌ളാറ്റ് പിച്ചില്‍ തിളങ്ങാന്‍ കഴിവുള്ള രണ്ട് സവിശേഷ ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പം വേണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. 'ഫ്‌ളാറ്റ് പിച്ചുകളില്‍ സവിശേഷമായ ബൗളര്‍മാര്‍ അത്യാവശ്യമാണ്. ഇന്ത്യ അതിന് മുന്‍തൂക്കം നല്‍കി മുന്നോട്ട് പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം.
പേസര്‍മാര്‍ക്ക് അവരുടേതായ കഴിവുണ്ട്. അത് മനസിലാക്കി നായകന്‍ രോഹിത് ശര്‍മക്ക് ടീമിനെ മുന്നോട്ട് കൊണ്ടുപോവാനാവുമെന്നാണ് കരുതുന്നത്'-ഇര്‍ഫാന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയുടെ പേസര്‍മാര്‍ മികവ് കാട്ടുന്നുണ്ട്.
മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ന്യൂബോളില്‍ മികവ് കാട്ടുമ്പോള്‍ ഉമ്രാന്‍ മാലിക്കും ഹര്‍ദിക് പാണ്ഡ്യയും മധ്യ ഓവറുകളില്‍ മിടുക്കുകാട്ടുന്നു. പരിക്കിന്റെ ഇടവേളക്ക് ശേഷമെത്തുന്ന ജസ്പ്രീത് ബുംറയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

നിലവിലെ ഇന്ത്യയുടെ ബൗളിങ് മികച്ചത്
ഇന്ത്യയുടെ നിലവിലെ ബൗളിങ് പ്രകടനത്തെ ഇര്‍ഫാന്‍ പ്രശംസിച്ചു. കിവീസ് പരമ്പരയിലെ പേസര്‍മാരുടെ പ്രകടനം വിലയിരുത്തിയാണ് ഇര്‍ഫാന്റെ അഭിപ്രായ പ്രകടനം. 'മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്.
ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്നു. പന്തില്‍ നല്ല വേരിയേഷന്‍ വരുത്താന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ആദ്യ സ്‌പെല്ലില്‍ത്തന്നെ വിക്കറ്റ് നേടുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്'-ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: ആ പ്രശ്‌നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍

ഇന്ത്യയുടെ മുന്നൊരുക്കം ശക്തം
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ലോകകപ്പിലെ മുന്നൊരുക്കം ശക്തമാണ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയും ന്യൂസീലന്‍ഡിനെതിരായ പരമ്പരയും അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇനി ഓസ്‌ട്രേലിയക്കെതിരായ പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
വലിയ താരങ്ങളെല്ലാം ഫോമിലാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയും വലിയ ആത്മവിശ്വാസത്തില്‍. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് കിരീട സാധ്യതകളേറെയാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications