For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇവര്‍ ഇന്ത്യയെ വിറപ്പിക്കും! മത്സരഗതിയെ മാറ്റാന്‍ കഴിവുണ്ട്-അഞ്ച് കംഗാരുക്കള്‍

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ സാധ്യതയുള്ള അഞ്ച് ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം

1

മുംബൈ: ന്യൂസീലന്‍ഡിനെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. രണ്ട് തവണ ഓസീസിന്റെ തട്ടകത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്കായിരുന്നു.

എന്നാല്‍ ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലേക്ക് പരമ്പരയെത്തുമ്പോള്‍ തോല്‍ക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ ടീമുമായി എത്തുന്ന ഓസീസ് ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നുറപ്പ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള വലിയ താരനിരയാണ് ഓസീസിന്റേത്.

അതുകൊണ്ട് തന്നെ ഇന്ത്യക്ക് എളുപ്പത്തില്‍ പരമ്പര നേടാനാവില്ലെന്നുറപ്പ്. ഇത്തവണ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ സാധ്യതയുള്ള അഞ്ച് ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

നതാന്‍ ലിയോണ്‍

നതാന്‍ ലിയോണ്‍

ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന താരമായിരിക്കും ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണെന്ന് ഉറപ്പിച്ച് പറയാം. 115 ടെസ്റ്റില്‍ നിന്ന് 460 വിക്കറ്റ് നേടിയിട്ടുള്ള ലിയോണ്‍ ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ളവനാണ്. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ക്കെതിരേ കളിച്ച് താരത്തിന് പരിചയസമ്പത്തുണ്ട്.

അവസാന അഞ്ച് മത്സരത്തില്‍ നിന്ന് 22 വിക്കറ്റ് വീഴ്ത്തി ലിയോണ്‍ മികച്ച ഫോമിലുമാണ്. ഇന്ത്യക്കെതിരേ 94 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയിട്ടുള്ള ലിയോണ്‍ കോലിക്കടക്കം വലിയ ഭീഷണിയാണ്. ഇന്ത്യയുടെ ബാറ്റിങ് നിരക്ക് നാശം വിതക്കാന്‍ ലിയോണിന് സാധിക്കുമെന്നാണ് ഓസീസിന്റെ പ്രതീക്ഷ.

Also Read: IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

മാര്‍നസ് ലബ്യുഷെയ്ന്‍

മാര്‍നസ് ലബ്യുഷെയ്ന്‍

ഇന്ത്യ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന താരങ്ങളിലൊരാളാണ് മാര്‍നസ് ലബ്യുഷെയ്ന്‍. ക്ലാസിക് ബാറ്റിങ് കൈവശമുള്ള താരം ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്ത് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കളിച്ച മത്സരങ്ങളില്‍ തിളങ്ങാന്‍ ലബ്യുഷെയ്‌ന് സാധിച്ചിരുന്നു.

ഇത്തവണത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 15 മത്സരത്തില്‍ നിന്ന് 1265 റണ്‍സാണ് ലബ്യുഷെയ്‌ന്റെ സമ്പാദ്യം. 2022ല്‍ 11 മത്സരത്തില്‍ നിന്ന് 957 റണ്‍സും താരം നേടിയിട്ടുണ്ട്. സ്ഥിരതയോടെ കളിക്കുന്ന താരം പേസിനെയും സ്പിന്നിനെയും ഒരുപോലെ കൈകാര്യം ചെയ്യുന്നവനാണ്. അതുകൊണ്ട് തന്നെ ഇന്ത്യ താരത്തെ കരുതണം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഇന്ത്യയുടെ ഉറക്കം കെടുത്താന്‍ പോകുന്ന ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സ്മിത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്മിത്ത് ഇത്തവണ കരുതിത്തന്നെയാവും.

സമീപകാലത്തായി സ്മിത്ത് മികച്ച ഫോമിലാണ്. ഇന്ത്യയില്‍ കളിച്ച് ഏറ്റവും അനുഭവസമ്പത്തുള്ള ഓസീസ് ബാറ്റ്‌സ്മാനാണ് സ്മിത്ത്. ഐപിഎല്ലിലൂടെയടക്കം ഇന്ത്യന്‍ പിച്ചുകള്‍ സ്മിത്തിന് സുപരിചിതം. ഇന്ത്യയുടെ ബൗളിങ് നിരക്ക് വലിയ ഭീഷണി സ്മിത്ത് ഉയര്‍ത്തുമെന്നുറപ്പ്.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസ് നായകനും സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന മറ്റൊരു താരം. പരിമിത ഓവറില്‍ തല്ലുകൊള്ളിയാണെങ്കിലും ടെസ്റ്റില്‍ കമ്മിന്‍സ് ഏറ്റവും മികവുള്ള പേസറാണ്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ കമ്മിന്‍സിനാവും.

കൂടാതെ സ്വാഭാവികമായി ബൗണ്‍സ് കമ്മിന്‍സിന്റെ ബൗളിങ്ങിലുണ്ട്. ഇന്ത്യന്‍ പിച്ചില്‍ അനുഭവസമ്പത്തുമേറെ. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ കമ്മിന്‍സിന് മികച്ച റെക്കോഡുമുണ്ട്. ചേതേശ്വര്‍ പുജാരയെ ഏഴ് തവണയാണ് കമ്മിന്‍സ് പുറത്താക്കിയത്.

വിരാട് കോലിക്കെതിരേയും കമ്മിന്‍സിന്റെ റെക്കോഡ് മികച്ചതാണ്. ഇന്ത്യയുടെ ടോപ് ഓഡറിനെ കമ്മിന്‍സ് വിറപ്പിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read: IND vs AUS: 2023ലേത് ഇവരുടെ ലാസ്റ്റ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി! ഇന്ത്യയുടെ അഞ്ച് പേരിതാ

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസിന്റെ സ്റ്റാര്‍ ഇടം കൈയന്‍ പേസറാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇടം കൈയന്‍ പേസ് ദൗര്‍ബല്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ക്കിന്റെ അതിവേഗ പന്തുകള്‍ ബാറ്റ്‌സ്മാന്‍മാരുടെ മുട്ടിടിപ്പിക്കുമെന്നുറപ്പ്.

അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും സ്റ്റാര്‍ക്കിന് കാര്യമായി തിളങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. അതുകൊണ്ട് തന്നെ സ്റ്റാര്‍ക്കിന്റെ മിന്നല്‍ യോര്‍ക്കറുകളെ ഇന്ത്യ ഭയപ്പെടുക തന്നെ ചെയ്യണം.

Story first published: Monday, January 23, 2023, 20:48 [IST]
Other articles published on Jan 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+