For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കാം! പക്ഷെ ഒരു ഉറപ്പ് കൊടുക്കണം-കപില്‍ ദേവ് പറയുന്നു

നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ സ്ഥിരം നായകന്‍. എന്നാല്‍ ഇതിന് മാറ്റം വരുത്താനാണ് ബിസിസി ഐയുടെ പദ്ധതി

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം വലിയ ഉടച്ചുവാര്‍ക്കല്‍ ഇന്ത്യന്‍ ടീമിലുണ്ടായേക്കും. ഇതിന്റെ മുന്നോടിയായി പല മാറ്റങ്ങളും നടപ്പിലാക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണ്.

ഇതിലൊന്നാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി. നിലവില്‍ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന രീതിയാണുള്ളത്. നിലവില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ സ്ഥിരം നായകന്‍. എന്നാല്‍ ഇതിന് മാറ്റം വരുത്താനാണ് ബിസിസി ഐയുടെ പദ്ധതി.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ചെയ്യുന്നതുപോലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി കൊണ്ടുവരികയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രോഹിത് ശര്‍മയെ മാറ്റി പരിമിത ഓവര്‍ നായകസ്ഥാനത്ത് ഹര്‍ദിക് പാണ്ഡ്യയെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

ഇതിന്റെ ഭാഗമായി ടി20യില്‍ ഇപ്പോള്‍ ഹര്‍ദിക്കിന് നായകസ്ഥാനം കൂടുതല്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കും മുമ്പ് ബിസിസി ഐയോട് ഒരു കാര്യം ആവിശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

ഒരു പരമ്പര തോറ്റാല്‍ പുറത്താക്കരുത്

ഒരു പരമ്പര തോറ്റാല്‍ പുറത്താക്കരുത്

ഒരു പരമ്പര തോല്‍ക്കുന്നതോടെ പുറത്താക്കില്ലെന്ന് ബിസിസി ഐ ഹര്‍ദിക് പാണ്ഡ്യക്ക് ഉറപ്പ് നല്‍കേണ്ടതായുണ്ടെന്നാണ് കപില്‍ ദേവ് പറയുന്നത്. 'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി ഹര്‍ദിക് പാണ്ഡ്യയെ എത്തിക്കും മുമ്പ് അവനോട് ഒരു കാര്യം പറയണം. ഒരു പരമ്പര തോറ്റാല്‍ നിന്നെ പുറത്താക്കില്ലെന്ന ഉറപ്പ് നല്‍കാന്‍ സാധിക്കണം.

ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ അവന് സമയം നല്‍കണം. കഴിവ് കാട്ടാനുള്ള അവസരമൊരുക്കം. അവന്‍ തെറ്റുകള്‍ വരുത്താം. അത് സ്വാഭാവികമാണ്. എന്നാല്‍ അവന്റെ കഴിവ് മനസിലാക്കി ഭാവിയിലേക്ക് നോക്കി അവസരം നല്‍കണം. ഓരോ പരമ്പരയും നോക്കി മാറ്റം വരുത്തരുത്'-കപില്‍ ദേവ് പറഞ്ഞു.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

ഹര്‍ദിക്കില്‍ പ്രതീക്ഷകളേറെ

ഹര്‍ദിക്കില്‍ പ്രതീക്ഷകളേറെ

ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഹര്‍ദിക് പാണ്ഡ്യയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിച്ചതോടെയാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവ് ശ്രദ്ധിക്കപ്പെട്ടത്. മുംബൈ ഇന്ത്യന്‍സില്‍ ഫിനിഷര്‍ മാത്രമായിരുന്ന ഹര്‍ദിക് ഗുജറാത്ത് നായകനായതോടെ സൂപ്പര്‍ താരപദവിയിലേക്കെത്തി.

ഇന്ത്യയെ ഇതിനോടകം നയിച്ച പരമ്പരകളിലെല്ലാം കിരീടത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായി. ആക്രമണോത്സകതയുള്ള നായകനാണ് ഹര്‍ദിക്. കൂടാതെ പ്രകടനംകൊണ്ട് മുന്നില്‍ നിന്ന് നയിക്കാനുള്ള കഴിവുമുണ്ട്. സമ്മര്‍ദ്ദങ്ങളെ നന്നായി നേരിടുന്ന താരമാണ് ഹര്‍ദിക്.

ഫിറ്റ്‌നസ് പ്രശ്‌നമായേക്കും

ഫിറ്റ്‌നസ് പ്രശ്‌നമായേക്കും

ഇന്ത്യ പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ വളരെയധികം ആശ്രയിക്കുന്ന താരമാണ് ഹര്‍ദിക് പാണ്ഡ്യ. ബാറ്റ്‌സ്മാനെന്നതിലുപരിയായി ന്യൂബോളിലും ഡെത്ത് ഓവറിലുമെല്ലാം ഹര്‍ദിക്കിന്റെ ബൗളിങ്ങില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു.

നായകനാക്കിയാലും ഓള്‍റൗണ്ടറെന്ന നിലയില്‍ നിര്‍ണ്ണായക റോള്‍ ഹര്‍ദിക്കിനുണ്ടാവും. അതുകൊണ്ട് തന്നെ രണ്ട് ഫോര്‍മാറ്റിലും നായകനാക്കുന്നത് ഹര്‍ദിക്കിനെ പ്രയാസപ്പെടുത്താന്‍ സാധ്യതയുണ്ട്. പുറം വേദനക്ക് ശസ്ത്രക്രിയയടക്കം നടത്തിയിട്ടുള്ള താരമാണ് ഹര്‍ദിക്.

താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്. നായകനാവുന്നതോടെ വിശ്രമമില്ലാതെ കളിക്കേണ്ടി വന്നാല്‍ ഹര്‍ദിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നമാവാന്‍ സാധ്യതയുണ്ട്.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

നിലവില്‍ യോഗ്യന്‍ ഹര്‍ദിക്

നിലവില്‍ യോഗ്യന്‍ ഹര്‍ദിക്

നിലവില്‍ ഇന്ത്യന്‍ ടീമില്‍ നായകമാറ്റം ഉണ്ടായാല്‍ അടുത്ത നായകനാവാന്‍ ഏറ്റവും യോഗ്യന്‍ ഹര്‍ദിക് പാണ്ഡ്യയാണ്. കെ എല്‍ രാഹുല്‍ സ്ഥിരതയില്ലാതെ പ്രയാസപ്പെടുന്നു. റിഷഭ് പന്ത് കാര്‍ അപകടത്തില്‍പ്പെട്ട് വിശ്രമത്തിലാണ്.

മറ്റ് യുവതാരങ്ങളെയൊന്നും നായകനെന്ന നിലയിലേക്ക് ഇപ്പോള്‍ പരിഗണിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ക്യാപ്റ്റനായി പരിഗണിക്കാന്‍ സാധിക്കുന്ന താരം ഹര്‍ദിക്കാണ്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള ഹര്‍ദിക്കിന് അവസരം ലഭിച്ചാല്‍ താരത്തിന് വലിയ നേട്ടങ്ങളിലേക്ക് ടീമിനെ എത്തിക്കാനായേക്കും.

Story first published: Saturday, January 21, 2023, 15:28 [IST]
Other articles published on Jan 21, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+