
വിരാട് കോലിയാണ് സഞ്ജുവിന്റെ താരം
വെടിക്കെട്ട് ബാറ്റ്‌സ്മാനായതിനാല്‍ സഞ്ജുവിന് കൂടുതല്‍ ഇഷ്ടം വീരേന്ദര്‍ സെവാഗ്, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയവരെപ്പോലെയാരെങ്കിലുമാവുമെന്നാണ് പൊതുവേ എല്ലാവരും കരുതുക. എന്നാല്‍ താനൊരു വിരാട് കോലി ഫാനാണെന്നാണ് കോലി പറഞ്ഞിട്ടുള്ളത്.
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയോടൊപ്പം കളിച്ചിട്ടുള്ള സഞ്ജു കോലിയുമായി ഡ്രസിങ് റൂം പങ്കിട്ടപ്പോഴുള്ള അനുഭവ കഥയും പറഞ്ഞിരുന്നു. 'കോലിഭായിയെ ആദ്യമായി ഡ്രസിങ് റൂമില്‍ കണ്ടപ്പോള്‍ അദ്ദേഹം വളരെ ഗൗരവത്തോടെയിരിക്കുന്നതാണ് കണ്ടത്.
എന്നാല്‍ മത്സരം കഴിഞ്ഞാല്‍ അദ്ദേഹം വളരെ ആഘോഷിക്കുന്ന മനസുള്ളയാളാണ്. ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കുന്നയാളാണ് കോലി. കോലി ഭായിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിലെല്ലാവരും വളരെ സന്തോഷന്മാരാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് കോലി. എല്ലാവര്‍ക്കും റോള്‍ മോഡലായിട്ടുള്ള താരമാണ് കോലി-സഞ്ജു പറഞ്ഞു.
Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

സഞ്ജുവിനെ കോലി പിന്തുണച്ചു
സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവിന് പിന്തുണ നല്‍കിയ താരങ്ങളിലൊരാളാണ് വിരാട് കോലി. സഞ്ജുവിന്റെ പ്രതിഭയെ പ്രശംസിക്കാന്‍ മടികാട്ടാത്തവരിലൊരാളാണ് കോലി. അദ്ദേഹം നായകനായിരുന്നപ്പോള്‍ സഞ്ജുവിന് വലിയ അവസരം ലഭിച്ചിരുന്നില്ല.
എംഎസ് ധോണിയുടെ സാന്നിധ്യത്തില്‍ മറ്റൊരാളെ ചിന്തിക്കാനാവാത്തതിനാല്‍ സഞ്ജുവിന് അന്ന് അവസരം നല്‍കുക പ്രയാസമായിരുന്നു. ഇപ്പോഴും ഇന്ത്യയുടെ ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സഞ്ജുവിനായിട്ടില്ല. പലപ്പോഴും താരം തഴയപ്പെടുകയാണെന്ന് പറയാം.

കോലി ഇതിഹാസ താരം
ഇന്ത്യയുടെ ഇതിഹാസ താരമാണ് വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഇതിഹാസമെന്ന് കോലിയെ വിളിക്കാം. ഏകദിനത്തിലെ സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിവുള്ളവനാണ് കോലി. സച്ചിന്റെ സെഞ്ച്വറി റെക്കോഡുകള്‍ക്ക് തൊട്ടടുത്താണ് കോലിയെന്ന് പറയാം.
ബാറ്റിങ്ങിന്റെ കാര്യത്തില്‍ മാത്രമല്ല ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി എല്ലാവര്‍ക്കും മാതൃകയാണ്. പ്രായം 34 പിന്നിട്ടെങ്കിലും ഇപ്പോഴും ഇന്ത്യയുടെ ഏറ്റവും ഫിറ്റ്‌നസുള്ള താരമാണ് കോലി. ഇന്നത്തെ യുവതാരങ്ങള്‍ക്കെല്ലാം വലിയ മാതൃകയാണ് കോലിയെന്ന് പറയാം.
Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

സഞ്ജു ഏകദിന ലോകകപ്പിനുണ്ടാവില്ല
ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പരിഗണിക്കാതിരുന്ന സഞ്ജുവിന് കിവീസ് പരമ്പരയിലും ഇടമില്ല.
ഇനി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സഞ്ജുവിന് ഇടം ലഭിക്കാന്‍ സാധ്യതയില്ല. ഇന്ത്യ ഇഷാന്‍ കിഷനും കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍മാരായി കൂടുതല്‍ മുന്‍തൂക്കം നല്‍കുമ്പോള്‍ സഞ്ജുവിന് സീറ്റ് പുറത്താണെന്ന് തന്നെ പറയാം.


Click it and Unblock the Notifications












