ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇത്തവണ എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് വളരെ പ്രതീക്ഷയിലാണ്. അവസാന സീസണില്‍ ഒമ്പതാം സ്ഥാനക്കാരായിരുന്നു സിഎസ്‌കെ.
അതുകൊണ്ട് തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് സിഎസ്‌കെയ്ക്ക് നടത്തേണ്ടതായുണ്ട്. സിഎസ്‌കെ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണി കളിക്കുന്ന അവസാന ഐപിഎല്‍ സീസണായി ഇത് മാറിയേക്കും.
ധോണി മാജിക് ഇത്തവണകൂടിയേ ആരാധകര്‍ക്ക് ലൈവായി കാണാനാവുകയുള്ളൂവെന്ന് ചുരുക്കം. ധോണിയുടെ തന്ത്രങ്ങളും നീക്കങ്ങളും പലര്‍ക്കും സ്വപ്‌നം പോലും കാണാനാവാത്തതാണ്. ധോണി മറ്റാരും ചിന്തിക്കാത്ത വഴികളിലൂടെ ഫലമുണ്ടാക്കിയെടുക്കുന്ന നായകനാണ്.
ഡിആര്‍എസ് സംവിധാനത്തില്‍ ധോണിയുടെ മികവും എടുത്തു പറയേണ്ടതാണ്. പലപ്പോഴും ഡിആര്‍എസിനെ ധോണി റിവ്യൂ സിസ്റ്റമെന്ന് പോലും വിളിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ ധോണിയുടെ ഡിആര്‍എസ് മികവിനെക്കുറിച്ച് സുരേഷ് റെയ്‌ന മനസ് തുറന്നിരിക്കുകയാണ്.

ധോണിക്ക് അക്കാര്യം അറിയാം
ഡിആര്‍എസ് സംവിധാനത്തെ ധോണി റിവ്യൂ സിസ്റ്റമെന്ന് ആളുകള്‍ വിളിക്കുന്നുണ്ടെന്ന് ധോണിക്കറിയാം. എന്നെ സംബന്ധിച്ച് പറഞ്ഞാലും ഡിആര്‍എസ് ധോണി റിവ്യൂ സിസ്റ്റമാണ്. ആദ്യമൊക്കെ ഇങ്ങനെ തന്നെയാണ് പറഞ്ഞിരുന്നത്. പിന്നീടാണ് ഇതിന്റെ ശരിയായ അര്‍ത്ഥം മനസിലായത്.
ധോണി എപ്പോഴും അവസാന സെക്കന്റിലാണ് റിവ്യൂ എടുത്തിരുന്നത്. ബൗളര്‍ പോലും ഔട്ടാണെന്ന് കരുതാത്തതാവും ധോണി വിക്കറ്റാക്കി മാറ്റുന്നത്. ധോണിക്ക് വിക്കറ്റ് കീപ്പറായതിനാല്‍ത്തന്നെ കൂടുതല്‍ കൃത്യതയോടെ കാണാനും തീരുമാനമെടുക്കാനും സാധിക്കുന്നു-റെയ്‌ന പറഞ്ഞു.
Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള താരം
നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണിക്ക് വലിയ ക്രിക്കറ്റ് ബുദ്ധിയുണ്ട്. തോല്‍വി ഉറപ്പിച്ച നിരവധി മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. ബൗളര്‍മാരെ ഉപദേശിച്ച് ധോണി വിക്കറ്റ് നേടിയെടുത്ത സംഭവങ്ങളും നിരവധി.
ഓരോ ബാറ്റ്‌സ്മാന്റെയും കരുത്തും ദൗര്‍ബല്യവും കൃത്യമായി അറിയാവുന്ന താരമാണ് ധോണി. സമ്മര്‍ദ്ദമില്ലാത്ത അപൂര്‍വ്വം താരങ്ങളിലൊരാളാണ് ധോണി. ഒറ്റക്ക് ക്രീസില്‍ പിടിച്ചുനിന്ന് ഇന്ത്യയെ ധോണി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മത്സരങ്ങള്‍ നിരവധിയാണ്.
ഫിനിഷറെന്ന നിലയില്‍ ധോണിയോളം കൃത്യതയുള്ള മറ്റൊരു താരവുമില്ലെന്ന് പറയാം. വിജയിക്കാന്‍ വളരെ കടുപ്പമുള്ള സാഹചര്യത്തില്‍പ്പോലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്.

സിഎസ്‌കെയുടെ തല
ചെന്നൈ ആരാധകരെ സംബന്ധിച്ച് എംഎസ് ധോണി അവരുടെ തലയാണ്. സുരേഷ് റെയ്‌നയെ ചിന്ന തലയെന്നുമാണ് ആരാധകര്‍ വിളിക്കുന്നത്. ഇത്തവണത്തോടെ ധോണി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ ഈ സീസണിന് വലിയ പ്രാധാന്യമാണ് സിഎസ്‌കെ ആരാധകര്‍ നല്‍കുന്നത്.
സിഎസ്‌കെയ്ക്ക് നാല് ഐപിഎല്‍ കിരീടം നേടിക്കൊടുക്കാന്‍ ധോണിക്കായിട്ടുണ്ട്. ധോണിക്ക് കീഴില്‍ കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നവര്‍ ഏറെയാണ്. താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും ധോണിക്ക് പ്രത്യേക മികവുണ്ടായിരുന്നു.
Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

ലോകം ബഹുമാനിക്കുന്ന നായകന്‍
ധോണിയുടെ ശൈലിയും രീതികളും അനുകരിക്കാന്‍ വളരെ പ്രയാസമുള്ളവയാണ്. വിക്കറ്റിന് പിന്നില്‍ മിന്നല്‍ വേഗം കൊണ്ട് വിറപ്പിക്കുന്ന ധോണി ബാറ്റ്‌സ്മാന്റെ നീക്കങ്ങളെ മുന്‍കൂട്ടി കണ്ടിരുന്നവരിലൊരാളാണ്. ധോണിയുടെ കീഴില്‍ മൂന്ന് ഐസിസി കിരീടങ്ങളാണ് ഇന്ത്യ നേടിയത്.
2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ചാമ്പ്യന്മാരാക്കി. ധോണിക്ക് ശേഷം ഇതുവരെ മറ്റൊരു നായകനും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല.
2019ലെ ഏകദിന ലോകകപ്പിലാണ് ധോണി ഇന്ത്യക്കായി അവസാനമായി കളിച്ചത്. വിടവാങ്ങല്‍ മത്സരത്തിന് കാത്ത് നില്‍ക്കാതെയാണ് ധോണി ഇന്ത്യന്‍ ടീം ജഴ്‌സിയൂരിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications