IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

ഹൈദരാബാദ്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷനെ കളിപ്പിക്കാത്തതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ താരത്തെ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ പുറത്തിരുത്തിയത് വലിയ ചര്‍ച്ചയായിരുന്നു.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ ഫ്‌ളോപ്പായിരുന്നു. എങ്കിലും ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇഷാനെ പരിഗണിച്ചു. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ഇന്ത്യ നാലാം നമ്പറിലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കളിപ്പിച്ചത്.
എന്നാല്‍ ഇഷാന് അവസരം മുതലാക്കാനായില്ല. 14 പന്തുകള്‍ നേരിട്ട് 5 റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്. ഇതില്‍ ഒരു ബൗണ്ടറി പോലുമില്ല. ഇപ്പോഴിതാ ഇഷാന്റെ ഫ്‌ളോപ്പ് ഷോയില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സ്ഥിരതയില്ലാത്ത താരം
ഇഷാന്‍ കിഷന് സ്ഥിരതകാട്ടാനാവുന്നില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും അഭാവത്തില്‍ മികവ് തെളിയിക്കാനുള്ള അവസരമായിരുന്നു ഇഷാന് മുന്നിലുണ്ടായിരുന്നത്.
എന്നാല്‍ അവസരം മുതലാക്കാന്‍ ഇഷാന് സാധിച്ചില്ല. ലോക്കി ഫെര്‍ഗൂസന്റെ എക്‌സ്ട്രാ ബൗണ്‍സില്‍ വിക്കറ്റ് കീപ്പര്‍ക്ക് അനായാസ ക്യാച്ച് നല്‍കിയാണ് ഇഷാന്‍ മടങ്ങിയത്. മികച്ചൊരു ശ്രമം പോലും ഇഷാന്റെ ഭാഗത്തുനിന്നുണ്ടായില്ല.
Also Read: IND vs NZ: ശുബ്മാനെ ഹീറോയെന്ന് വിളിക്കാനാവില്ല! മൂന്ന് പ്രശ്‌നങ്ങള്‍-പരിഹാരം കടുപ്പം

ലോകകപ്പില്‍ സീറ്റ് മോഹിക്കേണ്ട
വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന വിക്കറ്റ് കീപ്പര്‍മാരിലൊരാള്‍ ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ താരമാണെന്നതാണ് ഇഷാന് മുന്‍തൂക്കം നല്‍കുന്ന കാര്യം.
എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ഇഷാന് സാധിക്കുന്നില്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ലെന്നത് മാത്രമല്ല സ്ഥിരതയോടെ റണ്‍സടിക്കാനും താരം പ്രയാസപ്പെടുന്നു. ഈ പ്രകടനംവെച്ച് ലോകകപ്പ് കളിക്കാമെന്ന് മോഹിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

സഞ്ജുവിനെ കൊണ്ടുവരണമെന്ന് ഫാന്‍സ്
ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറിക്ക് ശേഷം കളിച്ച എല്ലാ മത്സരങ്ങളിലും ഫ്‌ളോപ്പാണ്. സ്ഥിരതയില്ലാത്ത ഇഷാനെ പിന്തുണക്കുന്നതിലും നല്ലത് സഞ്ജു സാംസണിന് അവസരം നല്‍കുന്നതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. പരിക്കേറ്റ സഞ്ജു നിലവില്‍ ന്യൂസീലന്‍ഡ് പരമ്പരക്കില്ല.
കെ എസ് ഭരത്താണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. രണ്ടാം മത്സരത്തിലും ഇഷാന്‍ തുടര്‍ന്നേക്കും. എന്നാല്‍ ഇനിയൊരു ഫ്‌ളോപ്പ് പ്രകടനമുണ്ടായാല്‍ ഇഷാനെ ഇന്ത്യ കൈവിട്ടേക്കും. ഭരത്തിന് മൂന്നാം ഏകദിനത്തില്‍ അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും.

ലോകകപ്പില്‍ സഞ്ജു എത്തുമോ?
ഇന്ത്യയുടെ ഏകദിന ലോകകപ്പ് പദ്ധതികളില്‍ നിലവില്‍ സഞ്ജു സാംസണിന് സ്ഥാനമില്ല. ഇതിന്റെ തെളിവാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഇപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞത്.
റിഷഭ് പന്ത് ലോകകപ്പ് കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. ഇഷാന്റെ ബാറ്റിങ്ങും പ്രശ്‌നം. ഭരത് ഇതുവരെ അരങ്ങേറാത്ത താരമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കി ലോകകപ്പിലേക്ക് വളര്‍ത്തണമെന്നാണ് ആരാധക പക്ഷം. നിലവിലെ സാഹചര്യത്തില്‍ ഇഷാനെക്കാളും ഭേദം സഞ്ജു തന്നെയാണ്. 60ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യ പിന്തുണക്കുന്നില്ല.
Also Read: സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

മികവ് തുടര്‍ന്ന് ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഓപ്പണര്‍ റോളില്‍ സ്ഥാനം മോഹിക്കുന്നവരെയെല്ലാം നിരാശപ്പെടുത്തി ശുബ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ന്യൂസീലന്‍ഡിനെതിരേയും ആരാധകരെ ആവേശംകൊള്ളിക്കുകയാണ് ശുബ്മാന്‍.
അര്‍ധ സെഞ്ച്വറിയും പിന്നിട്ട് ഗില്‍ ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുമുണ്ടാക്കുന്നു. ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ശുബ്മാന്‍ ഗില്‍ ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications