For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെവാഗും എബിഡിയുമല്ല! റോള്‍ മോഡല്‍ മറ്റൊരാള്‍-തുറന്ന് പറഞ്ഞ് ഷഫാലി വര്‍മ

ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന ഷഫാലി ഇപ്പോള്‍ തന്റെ റോള്‍ മോഡലിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്

1

മുംബൈ: ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെ തീപ്പൊരി താരമാണ് ഷഫാലി വര്‍മ. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താരം ഇതിനോടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഭയമില്ലാതെ ബാറ്റുവീശുന്ന ഷഫാലി ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിക്കഴിഞ്ഞു.

നിലവില്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ നയിക്കുന്നത് ഷഫാലിയാണ്. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന ഷഫാലി ഇപ്പോള്‍ തന്റെ റോള്‍ മോഡലിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ബാല്യകാലത്തിലെ റോള്‍ മോഡലിനെക്കുറിച്ചും ഇപ്പോഴത്തെ റോള്‍ മോഡലിനെക്കുറിച്ചുമാണ് ഷഫാലി മനസ് തുറന്നത്.

ഇപ്പോഴത്തെ ഹീറോ ലിവിങ്‌സ്റ്റണ്‍

ഇപ്പോഴത്തെ ഹീറോ ലിവിങ്‌സ്റ്റണ്‍

നിലവിലെ റോള്‍ മോഡലായി ആരും പ്രതീക്ഷിക്കാത്ത താരത്തെയാണ് ഷഫാലി തിരഞ്ഞെടുത്തത്. അത് മറ്റാരുമല്ല ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ് ലിവിങ്സ്റ്റണ്‍.

ഷഫാലിയുടെ ബാറ്റിങ് ശൈലിയും വെടിക്കെട്ടായതിനാലാണ് ഷഫാലി ലിവിങ്സ്റ്റണെ ഹീറോയെന്ന് വിശേശിപ്പിച്ചത്. 'ഇപ്പോഴത്തെ താരങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടം ഷഫാലി വര്‍മയെയാണ്. കാരണം അദ്ദേഹം നന്നായി പന്തടിക്കുന്ന താരമാണ്-ഷഫാലി പറഞ്ഞു.

Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

കണ്ട് വളര്‍ന്നത് സച്ചിനെ

കണ്ട് വളര്‍ന്നത് സച്ചിനെ

ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളുടെയും റോള്‍ മോഡലിനെക്കുറിച്ച് ചോദിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെന്നാവും പറയുക. പ്രത്യേകിച്ച് ഇന്ത്യന്‍ താരങ്ങളാണെങ്കില്‍ സച്ചിനോട് ആരാധന തോന്നാത്തവര്‍ ചുരുക്കമാണെന്ന് പറയാം. ഇപ്പോഴിതാ ഷഫാലിയും സച്ചിനോടുള്ള തന്റെ ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ്.

'സച്ചിന്‍ സാറിന്റെ ബാറ്റിങ് കണ്ടാണ് ക്രിക്കറ്റിലേക്കെത്തുന്നത്. അദ്ദേഹം എന്നും റോള്‍ മോഡലാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു. എത്ര ശാന്തതയോടെ കളിച്ചാണ് അദ്ദേഹം വലിയ കരിയര്‍ നേടിയത്. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്നു- ഷഫാലി പറഞ്ഞു.

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടാനാവും

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് നേടാനാവും

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത് ഷഫാലിയാണ്. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോളമായെങ്കിലും പ്രായം 18 മാത്രമാണ്. ഇത്തവണ ഷഫാലിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ഇന്ത്യക്ക് ഇത്തവണ കിരീട സാധ്യത കൂടുതലാണെന്ന പ്രതീക്ഷയും ഷഫാലി പങ്കുവെച്ചു. 'അണ്ടര്‍ 19 ലോകകപ്പ് മികച്ച അനുഭവമായി തോന്നുന്നു. എന്റെ അവസാനത്തെ അണ്ടര്‍ 19 ലോകകപ്പാണിത്. അതുകൊണ്ട് തന്നെ വളരെ ആകാംക്ഷയോടെ ഇത്തവണത്തെ ലോകകപ്പിനെ കാണുന്നത്.

മികച്ചൊരു ടീമിനെ ഇത്തവണ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റാണ് ഞങ്ങള്‍ കളിക്കുന്നതെന്നാണ് കരുതുന്നത്. ശരാശരി മാത്രമാണ് താരങ്ങളുടെ നിലവാരമെങ്കിലും മനോഭാവത്തിലൂടെ ഇത് ഉയര്‍ത്തിക്കൊണ്ടുവരാനാവും. കിരീടത്തിലേക്കെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്-ഷഫാലി കൂട്ടിച്ചേര്‍ത്തു.

Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

ഷഫാലിയുടെ ഇതുവരെയുള്ള പ്രകടനം

ഷഫാലിയുടെ ഇതുവരെയുള്ള പ്രകടനം

ടെസ്റ്റില്‍ 2 മത്സരത്തില്‍ നിന്ന് 242 റണ്‍സാണ് ഷഫാലി നേടിയത്. ഇതില്‍ 3 ഫിഫ്റ്റി ഉള്‍പ്പെടും. 21 ഏകദിനം കളിച്ച താരം 531 റണ്‍സാണ് നേടിയത്. നാല് ഫിഫ്റ്റി നേടിയ ഷഫാലിയുടെ ഉയര്‍ന്ന സ്‌കോര്‍ 71* റണ്‍സാണ്. ടി20യിലാണ് ഷഫാലി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

51 ടി20യില്‍ നിന്ന് 1231 റണ്‍സാണ് ഷഫാലിയുടെ പേരിലുള്ളത്. ഇതില്‍ അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പെടും. 73 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി വലിയ കരിയര്‍ ഷഫാലിക്ക് മുന്നിലുണ്ടെന്ന് പറയാം.

Story first published: Tuesday, January 17, 2023, 16:42 [IST]
Other articles published on Jan 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+