ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്.
ഓസീസ് കരുത്തരായ എതിരാളികളായതിനാലും തട്ടകത്തില്‍ ടെസ്റ്റ് തോല്‍ക്കാനാവാത്തതിനാലും ഇന്ത്യ ശക്തമായ ടീം കരുത്തോടെയാണിറങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങള്‍ അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്കെത്തി.
ഇന്ത്യക്കൊപ്പം ഇടമുണ്ടാവുമെന്ന് പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും അവസരം ലഭിച്ചുമില്ല. ഇത്തരത്തില്‍ തഴയപ്പെട്ടവരിലൊരാളാണ് സര്‍ഫറാസ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും സര്‍ഫറാസിനെ ഇന്ത്യ പരിഗണിച്ചില്ല.
ഇപ്പോഴിതാ സെലക്ടര്‍മാര്‍ തഴഞ്ഞതിലെ അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നാണ് സര്‍ഫറാസ് പറയുന്നത്. എന്തുകൊണ്ടാണ് അവസരം നല്‍കാത്തതെന്നതാണ് സര്‍ഫറാസിന്റെ ചോദ്യം.

എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല
ഞാന്‍ എങ്ങോട്ട് പോകുമ്പോഴും കേള്‍ക്കുന്നത് ഇന്ത്യക്കായി അവന്‍ വൈകാതെ കളിക്കുമെന്ന കാര്യമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേരാണ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് ചോദിക്കുന്നത്. എല്ലാവരും പറയുന്നത് നിന്റെ സമയം വരുമെന്നാണ്.
ടീം തിരഞ്ഞെടുപ്പിന് ശേഷം ആസാമില്‍ നിന്ന് ഡല്‍ഹിയിലേക്കെത്തി. ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ സാധിച്ചില്ല. എന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യം മനസിലേക്ക് വന്നുകൊണ്ടേയിരുന്നു. പിന്നീട് പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷമാണ് അല്‍പ്പം ആശ്വാസം തോന്നിയത്.
ഇപ്പോള്‍ പഴയതുപോലെയായി. പരിശീലനം മുടക്കിയിട്ടേയില്ല. സമ്മര്‍ദ്ദത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാല്‍ അതൊന്നും പ്രശ്‌നമാക്കാതെ ഞാന്‍ ശ്രമം തുടരുകതന്നെ ചെയ്യും'-സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.
Also Read: IND vs SL: കിങ് ഈസ് ബാക്ക്, കോലിക്ക് വീണ്ടും സെഞ്ച്വറി, സച്ചിന്‍ വഴിമാറേണ്ടി വരും

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍
രഞ്ജി ട്രോഫി ഉള്‍പ്പെടെ ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. 2019ന് ശേഷം സ്ഥിരതയോടെ കളിക്കാന്‍ താരത്തിനാവുന്നു. മുംബൈക്കായി 22 ഇന്നിങ്‌സില്‍ നിന്ന് 2289 റണ്‍സാണ് അദ്ദേഹം നേടിയത്.
ശരാശരി 134.64. ഇതില്‍ 9 സെഞ്ച്വറിയും 5 ഫിഫ്റ്റിയും 2 ഇരട്ട സെഞ്ച്വറിയും 1 ട്രിപ്പിള്‍ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും എന്തുകൊണ്ടാണ് സര്‍ഫറാസിന് അവസരം ലഭിക്കാത്തതെന്നതാണ് പ്രസക്തമായ ചോദ്യം. ഇതേ ഫോം തുടര്‍ന്നാല്‍ അധികനാള്‍ താരത്തെ മാറ്റിനിര്‍ത്താനാവില്ലെന്നുറപ്പ്.

അവഹേളിക്കപ്പെട്ടതായി തോന്നി
എന്നെ ടീമിലെടുക്കാത്തതിന്റെ നിരാശയില്‍ പ്രകടന കണക്കുകളെങ്കിലും മറ്റുള്ളവര്‍ കാണട്ടേയെന്ന് കരുതിയാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടത്. അത് മനുഷ്യനെന്ന നിലയില്‍ സ്വാഭാവികമായി സംഭവിച്ചത് പോയതാണ്. ഞാനും മനുഷ്യനാണ്, യന്ത്രമല്ല.
അച്ഛനെ ഫോണ്‍വിളിച്ച് ഡല്‍ഹിയിലേക്കെത്തിച്ചു. അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തി. റണ്‍സ് നേടുകയെന്നതാണ് നിന്റെ ജോലിയെന്നും ബാക്കിയെല്ലാം സമയമാവുമ്പോള്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. നീയും ഒരുനാള്‍ ഇന്ത്യക്കായി കളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്'-സര്‍ഫറാസ് ഖാന്‍ പറഞ്ഞു.
Also Read: IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

ഇഷാനും സൂര്യക്കും ഇടം
ഇന്ത്യ റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷനെ പരിഗണിച്ചതിനെ തെറ്റ് പറയാനാവില്ല. ഇഷാന് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നതാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ടീമിലേക്കെത്തിച്ചത് തികച്ചും അപ്രതീക്ഷിതം.
ടി20യിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന് പറയുമ്പോഴും ഏകദിനത്തില്‍ പോലും വലിയ സ്ഥിരതയോടെ സൂര്യകുമാര്‍ കളിക്കുന്നില്ല. ഇന്ത്യയുടെ ഏകദിന പ്ലേയിങ് 11 പോലും സൂര്യക്ക് സ്ഥിരം സ്ഥാനമില്ല. ഈ സാഹചര്യത്തിലാണ് ടെസ്റ്റില്‍ താരത്തിന് അവസരം ലഭിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ സൂര്യകുമാറിനെക്കാള്‍ എന്തുകൊണ്ടും ടെസ്റ്റില്‍ യോഗ്യന്‍ സര്‍ഫറാസ് ഖാനാണ്. എന്നാല്‍ ടീം മാനേജ്‌മെന്റിന് അത് ബോധ്യപ്പെട്ടിട്ടില്ല. എങ്കിലും അധികം വൈകാതെ സര്‍ഫറാസിന് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications