IND vs SL: സൂര്യകുമാര്‍ ആറാം നമ്പറില്‍! ആന മണ്ടത്തരം-ആരാധകര്‍ കലിപ്പില്‍, പ്രതികരണം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സാണ് നേടിയത്.
വിരാട് കോലിയുടെയും (166*) ശുബ്മാന്‍ ഗില്ലിന്റെയും (116) സെഞ്ച്വറി പ്രകടനങ്ങളാണ് ഇന്ത്യക്ക് കരുത്തായത്. തല്ലിത്തകര്‍ത്ത കോലി 110 പന്തില്‍ 13 ഫോറും 8 സിക്‌സും ഉള്‍പ്പെടെയാണ് ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചത്. രോഹിത് ശര്‍മ (42), ശ്രേയസ് അയ്യര്‍ (38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
എന്നാല്‍ മധ്യനിരയില്‍ വമ്പനടി കാഴ്ചവെക്കേണ്ട കെ എല്‍ രാഹുലും (7) സൂര്യകുമാര്‍ യാദവും (4) പെട്ടെന്ന് മടങ്ങിയത് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് 400 കടക്കുന്നത് തടഞ്ഞു. ഇപ്പോഴിതാ സൂര്യകുമാറിന്റെ ബാറ്റിങ് പൊസിഷനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

രാഹുലിന് മുന്നെ ഇറക്കണമായിരുന്നു
ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ആറാം നമ്പറിലാണ് കളത്തിലിറക്കിയത്. നാല് പന്തില്‍ 4 റണ്‍സ് മാത്രമാണ് സൂര്യക്ക് നേടാനായത്. ശ്രേയസ് അയ്യരെ നാലാം നമ്പറിലിറക്കിയ ഇന്ത്യ കെ എല്‍ രാഹുലിനെ അഞ്ചാം നമ്പറിലും കളിപ്പിച്ചു.
എന്നാല്‍ ശ്രേയസിന്റെ സ്ഥാനത്ത് സൂര്യയെ ഇറക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യക്ക് മികച്ച അടിത്തറ ലഭിച്ച സാഹചര്യത്തില്‍ സൂര്യയെ നേരത്തെ ബാറ്റിങ്ങിന് ഇറക്കണമായിരുന്നുവെന്നാണ് ആരാധക പക്ഷം.
ശ്രേയസിന്റെ സ്ഥാനത്ത് ബാറ്റ് ചെയ്യിപ്പിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. കെ എല്‍ രാഹുലിന് മുന്നെയെങ്കിലും ഇന്ത്യ സൂര്യയെ കളത്തിലിറക്കണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read: അക്രത്തെ നേരിടാന്‍ പേടി! സച്ചിന്‍ തന്നെ ഉപദേശത്തോടെ മാറി-വെളിപ്പെടുത്തി സെവാഗ്

400ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താമായിരുന്നു
സൂര്യകുമാര്‍ യാദവിനെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ ഇന്ത്യക്ക് 400ന് മുകളിലേക്ക് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രേയസ് 32 പന്തിലാണ് 38 റണ്‍സ് നേടിയത്.
ഈ സ്ഥാനത്ത് സൂര്യയായിരുന്നെങ്കില്‍ നിലയുറപ്പിക്കുകയും അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യക്ക് നിലയുറപ്പിക്കാന്‍ 10 പന്തെങ്കിലും ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് ഇതിലും മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
48ാം ഓവറിലാണ് സൂര്യ ക്രീസിലെത്തുന്നത്. ശ്രേയസ് മടങ്ങുന്നത് 46ാം ഓവറിലാണ്. ഈ സമയത്ത് ഇന്ത്യ രാഹുലിനെ ഇറക്കാതെ സൂര്യയെയായിരുന്നു കളിപ്പിക്കേണ്ടത്. അങ്ങനെയായിരുന്നെങ്കില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

സൂര്യയെ നാലാം നമ്പറില്‍ കളിപ്പിക്കണം
ഇന്ത്യ ടി20യിലേതുപോലെ സൂര്യകുമാറിനെ ഏകദിനത്തിലും നാലാം നമ്പറിലും കളിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു. ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരത്തെ വേണം.
ശ്രേയസിന് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ സൂര്യയെ നാലാം നമ്പറിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ശ്രേയസ് സ്ഥിരതയോടെ കളിക്കുന്ന താരമാണ്.
ശ്രീലങ്കയ്‌ക്കെതിരേ ശ്രേയസിന് കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എങ്കിലും നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസിനെ തന്നെ വിശ്വസിച്ചേക്കും. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ പുറത്തിരുത്തിയ സൂര്യകുമാറിനെ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായാണ് ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിച്ചത്.
Also Read: വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

കോലിയാണ് താരം
കാര്യവട്ടത്ത് ഏറ്റവും കൈയടി നേടിയത് വിരാട് കോലിയാണ്. അവസാന നാല് ഏകദിന ഇന്നിങ്‌സില്‍ നിന്ന് മൂന്ന് സെഞ്ച്വറിയാണ് കോലി നേടിയെടുത്തത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡിലേക്ക് കോലി അതിവേഗം അടുക്കുകയാണ്.
കാര്യവട്ടത്ത് കോലി നേടിയത് 46ാം ഏകദിന സെഞ്ച്വറിയാണ്. നാല് സെഞ്ച്വറിയകലെ കോലിക്ക് സച്ചിനെ മറികടക്കാം. നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ഏകദിന ലോകകപ്പിന് മുമ്പ് തന്നെ സച്ചിന്റെ വമ്പന്‍ റെക്കോഡിനെ കോലിക്ക് തകര്‍ക്കാനായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications