വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരുവിന്റെ വീരഗാഥ, ഈ അഞ്ച് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല! അറിയാം

സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം സെവാഗ് ഓപ്പണറായി ഇറങ്ങിയ മത്സരങ്ങളെല്ലാം ഇന്നും ആരാധക മനസില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. ബൗളര്‍മാരുടെ പേടി സ്വപ്‌നമായ സെവാഗിന് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേര് വെറുതെ ലഭിച്ചതല്ല. അത്രത്തോളം ആക്രമോത്സകതയുള്ള താരമാണ് സെവാഗെന്ന് പറയാം.

സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പം സെവാഗ് ഓപ്പണറായി ഇറങ്ങിയ മത്സരങ്ങളെല്ലാം ഇന്നും ആരാധക മനസില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. കരിയറില്‍ ഭയമില്ലാതെ ബാറ്റ് ചെയ്ത് സെവാഗ് നേടിയെടുത്ത റെക്കോഡുകളെല്ലാം ആരെയും മോഹിപ്പിക്കുന്നതാണ്.

സെവാഗിന്റെ പല റെക്കോഡുകളും തകര്‍ക്കാന്‍ ആളില്ലാത്തതാണെന്ന് പറയാം. ഇത്തരത്തില്‍ തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത സെവാഗിന്റെ അഞ്ച് റെക്കോഡുകള്‍ പരിശോധിക്കാം.

Also Read: IND vs SL: അഞ്ചാം നമ്പറില്‍ കളിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? മനസ് തുറന്ന് കെ എല്‍ രാഹുല്‍Also Read: IND vs SL: അഞ്ചാം നമ്പറില്‍ കളിക്കുന്നതില്‍ പ്രശ്‌നമുണ്ടോ? മനസ് തുറന്ന് കെ എല്‍ രാഹുല്‍

വേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി

വേഗത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി

ട്രിപ്പിള്‍ സെഞ്ച്വറി നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയവര്‍ വളരെ കുറവാണെന്ന് തന്നെ പറയാം. അതിലൊരാളാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. രണ്ട് തവണ ഈ നേട്ടത്തിലെത്തിയ സെവാഗാണ് പന്തിന്റെ അടിസ്ഥാനത്തില്‍ ഈ നേട്ടം സ്വന്തമാക്കിയ താരം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 304 പന്തില്‍ 319 റണ്‍സ് നേടിയ മത്സരത്തില്‍ താരം 300 പിന്നിട്ടത് 278 പന്തുകളില്‍ നിന്നാണ്. ഇന്നും ഈ റെക്കോഡ് തകര്‍ക്കാന്‍ ആളില്ല.

42 ഫോറും 5 സിക്‌സും ഉള്‍പ്പെടെയായിരുന്നു സെവാഗിന്റെ മിന്നും പ്രകടനം. 14 വര്‍ഷത്തോളമായി സെവാഗിന്റെ പേരിലുള്ള ഈ റെക്കോഡ് ഇനിയും അദ്ദേഹത്തിന്റെ പേരില്‍ ഏറെക്കാലം തുടര്‍ന്നേക്കും.

Also Read: IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുള്ള ഏക ഇന്ത്യക്കാരന്‍

രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയുള്ള ഏക ഇന്ത്യക്കാരന്‍

ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരേ ഒരു ഇന്ത്യന്‍ താരമാണ് സെവാഗ്. സെവാഗിനെക്കൂടാതെ ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരം കരുണ്‍ നായരാണ്. എന്നാല്‍ രണ്ട് തവണ സെവാഗ് മാത്രമാണ് ഈ നേട്ടത്തിലെത്തിയത്.

2004ല്‍ പാകിസ്താനെതിരെയാണ് സെവാഗിന്റെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ച്വറി പിറക്കുന്നത്. 375 പന്തില്‍ 309 റണ്‍സാണ് സെവാഗ് നേടിയത്. 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് രണ്ടാം ട്രിപ്പിള്‍.

304 പന്തില്‍ 319 റണ്‍സാണ് സെവാഗ് നേടിയത്. നിലവിലെ ഒരു ഇന്ത്യന്‍ താരത്തിനും ഒരു ട്രിപ്പിള് പോലുമില്ല. അതുകൊണ്ട് തന്നെ ഈ റെക്കോഡ് തകര്‍ക്കപ്പെടാനും സാധ്യത കുറവാണ്.

ടെസ്റ്റില്‍ ഒരുദിവസം കൂടുതല്‍ റണ്‍സ് നേടിയ താരം

ടെസ്റ്റില്‍ ഒരുദിവസം കൂടുതല്‍ റണ്‍സ് നേടിയ താരം

ടെസ്റ്റില്‍ ഒറ്റ ദിവസം കൂടുതല്‍ റണ്‍സടിച്ച ഇന്ത്യന്‍ താരമെന്ന റെക്കോഡും സെവാഗിന്റെ പേരിലാണ്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഈ പ്രകടനം. രണ്ടാം ദിനം ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സെവാഗും മുരളി വിജയിയുമായിരുന്നു ഓപ്പണര്‍മാര്‍.

തുടക്കം മുതല്‍ ആക്രമിച്ച സെവാഗ് 284 റണ്‍സാണ് അന്ന് വൈകുന്നേരത്തിനുള്ളില്‍ അടിച്ചെടുത്തത്. സെവാഗ് 2008ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കുറിച്ച 257 റണ്‍സിന്റെ റെക്കോഡാണ് താരം തന്നെ തിരുത്തിയത്. 2016ല്‍ ഇംഗ്ലണ്ടിനെതിരേ കരുണ്‍ നായര്‍ ഒരു ദിവസം 232 റണ്‍സടിച്ചിട്ടുണ്ട്.

നായകനെന്ന നിലയില്‍ ഉയര്‍ന്ന ഏകദിന സ്‌കോര്‍

നായകനെന്ന നിലയില്‍ ഉയര്‍ന്ന ഏകദിന സ്‌കോര്‍

ഏകദിനത്തില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള നായകനെന്ന റെക്കോഡും വീരേന്ദര്‍ സെവാഗിന്റെ പേരിലാണ്. 2011ലായിരുന്നു സെവാഗിന്റെ ഈ പ്രകടനം. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് സെവാഗായിരുന്നു.

149 പന്തുകള്‍ നേരിട്ട് 219 റണ്‍സാണ് സെവാഗ് നേടിയത്. ഇതോടെ 418 റണ്‍സെന്ന വമ്പന്‍ ടോട്ടലും ഇന്ത്യ സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 2000ല്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയുടെ നായകനായി സനത് ജയസൂര്യ നേടിയ 189 റണ്‍സിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

2017ല്‍ രോഹിത് ശര്‍മ ശ്രീലങ്കയ്‌ക്കെതിരേ 153 പന്തില്‍ 208* റണ്‍സ് നേടുമ്പോള്‍ നായകനായിരുന്നെങ്കിലും സെവാഗിന്റെ റെക്കോഡിനെ വീഴ്ത്താനായില്ല. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് 264 റണ്‍സ് നേടിയ രോഹിത്തിന്റെ പേരിലാണ്.

Also Read: IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ഏകദിനത്തില്‍ കൂടുതല്‍ ആദ്യ ബോള്‍ ബൗണ്ടറികള്‍

ഏകദിനത്തില്‍ കൂടുതല്‍ ആദ്യ ബോള്‍ ബൗണ്ടറികള്‍

ഏകദിനത്തില്‍ ആദ്യ പന്ത് ബൗണ്ടറി കടത്തുന്നത് സെവാഗിന്റെ ഹോബിയാണ്. 124 തവണയാണ് ഏകദിനത്തിലെ ആദ്യ പന്ത് സെവാഗ് നേരിട്ടത്. ഇതില്‍ 20 പന്തുകളാണ് ബൗണ്ടറി നേടിയത്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്.

ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സന്‍ തുടങ്ങിയ പ്രമുഖ വെടിക്കെട്ട് ഓപ്പണര്‍മാര്‍ക്കൊന്നും സെവാഗിന്റെ റെക്കോഡിനൊപ്പമെത്താനായില്ല. ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു വെടിക്കെട്ട് ഓപ്പണര്‍ വരേണ്ടിയിരിക്കുന്നു.

Story first published: Saturday, January 14, 2023, 16:16 [IST]
Other articles published on Jan 14, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X