For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ചഹാല്‍ വേണ്ട! ഏകദിന ലോകകപ്പില്‍ സ്പിന്നര്‍മാര്‍ ഇവര്‍- തിരഞ്ഞെടുത്ത് ഗംഭീര്‍

ഇന്ത്യന്‍ പിച്ചായതിനാല്‍ പേസര്‍മാരെക്കാള്‍ മുന്‍തൂക്കം സ്പിന്നര്‍മാര്‍ക്ക് നല്‍കേണ്ടതായുണ്ട്

1

മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉയരാന്‍ പോവുകയാണ്. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്.

ഇന്ത്യന്‍ പിച്ചായതിനാല്‍ പേസര്‍മാരെക്കാള്‍ മുന്‍തൂക്കം സ്പിന്നര്‍മാര്‍ക്ക് നല്‍കേണ്ടതായുണ്ട്. ഇന്ത്യയിലെ പിച്ചുകളില്‍ നല്ല ടേണ്‍ ഉറപ്പായതിനാല്‍ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ആരൊക്കെയെന്നത് നിര്‍ണ്ണായകമാവുന്ന ചോദ്യമാണ്.

ഇപ്പോഴിതാ ഇന്ത്യ ലോകകപ്പിലെ സ്പിന്‍ നിരയിലേക്ക് ആരൊക്കെയാണ് പരിഗണിക്കേണ്ടതെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. യുസ് വേന്ദ്ര ചഹാലിനെ ഒഴിവാക്കിയ ഗംഭീര്‍ നാല് പേരെയാണ് പരിഗണിച്ചത്.

സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലാണ് ഗംഭീര്‍ തിരഞ്ഞെടുത്ത ഒരാള്‍. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം സമീപകാലത്തായി ടീമില്‍ സജീവമാണ്. ശ്രീലങ്കന്‍ പരമ്പരയിലും അക്ഷര്‍ ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ട്. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അക്ഷര്‍.

കൂടാതെ മധ്യനിരയില്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായകമാവാന്‍ അക്ഷറിന് കഴിവുണ്ട്. അക്ഷര്‍ എന്തായാലും ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ തഴയപ്പെടാന്‍ യാതൊരു സാധ്യതയുമില്ല.

1

വാഷിങ്ടണ്‍ സുന്ദറാണ് രണ്ടാമന്‍. സ്പിന്‍ ഓള്‍റൗണ്ടറായ സുന്ദര്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. അതുകൊണ്ട് തന്നെ ടീം ബാലന്‍സിന് അത് ഗുണം ചെയ്യും. പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമെല്ലാം പന്തെറിയാന്‍ സാധിക്കുന്ന താരമാണ് സുന്ദര്‍.

സമീപകാലത്തായി സുന്ദറിന്റെ ബാറ്റിങ് മെച്ചപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സുന്ദറിനെയും ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ പരിഗണിക്കുമോയെന്നത് സുന്ദറിന്റെ സാധ്യതയില്‍ നിര്‍ണ്ണായകമാവും.

യുസ് വേന്ദ്ര ചഹാലിനെ പൂര്‍ണ്ണമായി തഴഞ്ഞെങ്കിലും കുല്‍ദീപ് യാദവ് വേണമെന്നാണ് ഗംഭീര്‍ പറയുന്നത്. ചഹാല്‍ സമീപകാലത്തായി തല്ലുകൊള്ളി ബൗളറാണ്. എന്നാല്‍ കുല്‍ദീപ് തുടര്‍ച്ചയായി മികവ് കാട്ടുന്നു.

ചൈനാമാന്‍ സ്പിന്നര്‍മാര്‍ കുറവായതിനാലും ഇന്ത്യന്‍ പിച്ചുകളില്‍ ചഹാലിന് ആവിശ്യത്തിന് അനുഭവസമ്പത്തുള്ളതിനാലും കുല്‍ദീപ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

1

നാലാമനായി ഗംഭീര്‍ തിരഞ്ഞെടുത്തത് രവി ബിഷ്‌നോയിയെയാണ്. ഇന്ത്യ ടി20യിലേക്ക് പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ബിഷ്‌നോയ്ക്ക് അവസരമില്ല. ഈ സാഹചര്യത്തില്‍ ബിഷ്‌നോയ് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം.

ഇന്ത്യ ചഹാലിനെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. ആര്‍ അശ്വിനെയും ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞേക്കും. എന്നാല്‍ രവീന്ദ്ര ജഡേജ ഫിറ്റാണെങ്കില്‍ ടീമിലുണ്ടാവുമെന്നുറപ്പ്. 2022ലെ ടി20 ലോകകപ്പുകളിലെ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാവും ഇന്ത്യ ഏകദിന ലോകകപ്പിനിറങ്ങുക.

നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കും മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മക്കുമെല്ലാം ഇത്തവണത്തെ ലോകകപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യക്ക് കപ്പടിക്കേണ്ടതായുണ്ട്.

Story first published: Thursday, January 12, 2023, 18:38 [IST]
Other articles published on Jan 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+