വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: മൂന്ന് സൂപ്പര്‍ താരങ്ങളില്ല, നയിക്കാന്‍ സാന്റ്‌നര്‍-ടി20 പരമ്പരക്കുള്ള കിവീസ് ടീമിതാ

ഇന്ത്യയുടെ കോട്ടയിലേക്ക് സൂപ്പര്‍ താരങ്ങളില്ലാതെയാണ് കിവീസിന്റെ വരവെന്നതാണ് എടുത്തു പറയേണ്ടത്

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഈ മാസം 27നാണ് ആരംഭിക്കുന്നത്.

ഐസിസി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ പേടി സ്വപ്‌നമായ കിവീസിനെ നാട്ടില്‍ മുട്ടുകുത്തിച്ച് മടക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയണം. ഇപ്പോഴിതാ പരമ്പരക്കുള്ള ടീമിനെ ന്യൂസീലന്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ കോട്ടയിലേക്ക് സൂപ്പര്‍ താരങ്ങളില്ലാതെയാണ് കിവീസിന്റെ വരവെന്നതാണ് എടുത്തു പറയേണ്ടത്. സൂപ്പര്‍ താരങ്ങളായ കെയ്ന്‍ വില്യംസന്‍, ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവരൊന്നും ന്യൂസീലന്‍ഡ് ടീമിലില്ല.

Also Read: IND vs SL: സിക്‌സറില്‍ വമ്പന്‍ റെക്കോഡുമായി ഹിറ്റ്മാന്‍, ധോണിക്കൊപ്പം- അറിയാംAlso Read: IND vs SL: സിക്‌സറില്‍ വമ്പന്‍ റെക്കോഡുമായി ഹിറ്റ്മാന്‍, ധോണിക്കൊപ്പം- അറിയാം

സാന്റ്‌നര്‍ നയിക്കും

സാന്റ്‌നര്‍ നയിക്കും

യുവമുഖവുമായി ഇറങ്ങുന്ന ന്യൂസീലന്‍ഡിനെ നയിക്കുക സ്പിന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ സാന്റ്‌നറാണ്. നേരത്തെയും ഇന്ത്യക്കെതിരേ കിവീസിനെ സാന്റ്‌നര്‍ നയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നായകസ്ഥാനം സാന്റ്‌നറെ സംബന്ധിച്ച് വലിയ പ്രശ്‌നമല്ല.

ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് സാന്റ്‌നര്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ ഭേദപ്പെട്ട പ്രകടനവും അദ്ദേഹത്തിന് അവകാശപ്പെടാനാവും. അതുകൊണ്ട് തന്നെ സാന്റ്‌നറുടെ കീഴിലിറങ്ങുന്ന ന്യൂസീലന്‍ഡിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.

Also Read: IND vs AUS: ഗില്ല് വേണ്ട, രോഹിത്-പൃഥ്വി ഓപ്പണിങ്; ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

ബോള്‍ട്ടിന്റെ അഭാവം ആശ്വാസം

ബോള്‍ട്ടിന്റെ അഭാവം ആശ്വാസം

ഇന്ത്യയെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന പ്രധാന കാര്യം ട്രന്റ് ബോള്‍ട്ടിന്റെ അഭാവമാണ്. ഇടം കൈയന്‍ സ്വിങ് പേസര്‍ ന്യൂബോളില്‍ അപകടം വിതയ്ക്കുന്ന ബൗളറാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം കിവീസിന് തിരിച്ചടിയും ഇന്ത്യക്ക് ആശ്വാസവുമാണ്.

ടിം സൗത്തിയും അനുഭവസമ്പന്നനായ താരമാണ്. തന്റേതായ ദിവസം വിറപ്പിക്കാന്‍ കഴിവുണ്ടെങ്കിലും ഇന്ത്യന്‍ പിച്ചുകളില്‍ പൊതുവേ തല്ലുകൊള്ളാറാണ് പതിവ്. എങ്കിലും സൗത്തിയെപ്പോലൊരു സീനിയര്‍ പേസറുടെ അഭാവം ഇന്ത്യക്ക് വലിയ ആശ്വാസം തന്നെയാണ്.

കെയ്ന്‍ വില്യംസണിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണ്. മെല്ലപ്പോക്ക് ബാറ്റിങ്ങാണ് പ്രശ്‌നം. അതുകൊണ്ട് തന്നെ വില്യംസണിന്റെ അഭാവം കിവീസിനെ കാര്യമായി ബാധിക്കില്ലെന്നുറപ്പ്.

വിറപ്പിക്കാന്‍ ബെന്‍ ലിസ്റ്റര്‍

വിറപ്പിക്കാന്‍ ബെന്‍ ലിസ്റ്റര്‍

ഇന്ത്യയെ വിറപ്പിക്കാന്‍ യുവ പേസറായ ബെന്‍ ലിസ്റ്ററിനെ ആദ്യമായി കിവീസ് ടീമിലേക്ക് വിളിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ന്യൂസീലന്‍ഡ് എ ടീമിനായി ലിസ്റ്റര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. അവസാന സൂപ്പര്‍ സ്മാഷ് ടൂര്‍ണമെന്റില്‍ 10 മത്സരത്തില്‍ നിന്ന് 11 വിക്കറ്റും അദ്ദേഹം വീഴ്ത്തിയത്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്ത ബൗളറാണ് ലിസ്റ്റര്‍. അതുകൊണ്ട് തന്നെ യുവ പേസര്‍ക്ക് ഇന്ത്യയുടെ ബാറ്റിങ് നിരക്ക് ഭീഷണിയാവാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് കിവീസ് നിര.

ജാമിസനും ഹെന്റിക്കും മില്‍നെക്കും പരിക്ക്

ജാമിസനും ഹെന്റിക്കും മില്‍നെക്കും പരിക്ക്

സൂപ്പര്‍ ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസന്‍, മാറ്റ് ഹെന്റി, ആദം മില്‍നെ എന്നിവര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്ത്യന്‍ പരമ്പരക്കുണ്ടാവില്ല. പരിക്ക് കിവീസിനെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് പറയാം.

ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മനസിലാക്കി സ്പിന്‍ ഓള്‍റൗണ്ടര്‍ മൈക്കല്‍ റിപ്പോണിനെ ന്യൂസീലന്‍ഡ് ഒപ്പം കൂട്ടിയിട്ടുണ്ട്. കറക്കി വീഴ്ത്താന്‍ സീനിയര്‍ സ്പിന്നര്‍ ഇഷ് സോധിയും കിവീസ് നിരയിലുണ്ട്.

ഫിന്‍ അലന്‍, ഡെവോന്‍ കോണ്‍വെ, മാര്‍ക്ക് ചാപ്മാന്‍ തുടങ്ങി വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ കിവീസിനൊപ്പമുണ്ട്. ടീമില്‍ ഉടച്ചുവാര്‍ക്കലിന് ശ്രമിക്കുന്ന ന്യൂസീലന്‍ഡിന് ഇന്ത്യന്‍ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. പരമ്പരക്കുള്ള ടീമിനെ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചേക്കും.

Also Read: IND vs SL: 'അവന്റെ സമയം വരും', വലിയ ഭാവിയുണ്ട്- ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗാംഗുലി

ന്യൂസീലന്‍ഡ് ടീം

ന്യൂസീലന്‍ഡ് ടീം

മിച്ചല്‍ സാന്റ്‌നര്‍ (c), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക് ചാപ്മാന്‍, ഡാനി ക്ലെവര്‍, ഡെവോന്‍ കോണ്‍വേ, ജേക്കബ് ഡുഫി, ലോക്കി ഫെര്‍ഗൂസന്‍, ബെന്‍ ലിസ്റ്റര്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ റിപ്പോന്‍, ഹെന്‍ റി ഷിപ്ലി, ഇഷ് സോധി, ബ്ലെയര്‍ ടിക്കനര്‍

Story first published: Friday, January 13, 2023, 12:46 [IST]
Other articles published on Jan 13, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X