IND vs SL: 'അവന്റെ സമയം വരും', വലിയ ഭാവിയുണ്ട്- ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ജയിച്ച് ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ഇന്ത്യ.
ലോകകപ്പിന് മുന്നോടിയായി ഇന്ത്യയെ ഏറ്റവും കുഴപ്പിക്കുന്ന ചോദ്യങ്ങളിലൊന്ന് ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ്. രോഹിത് ശര്‍മ സീറ്റുറപ്പിക്കുമ്പോള്‍ ഒപ്പം ശുബ്മാന്‍ ഗില്ലിന് അവസരം ലഭിക്കാനാണ് സാധ്യത. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലും ഗില്ലാണ് രോഹിത്തിനൊപ്പം ഓപ്പണറായത്.
ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനെ ഇന്ത്യയെ പുറത്തിരുത്തുകയും ചെയ്തു. ഇതിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നത്. മുഹമ്മദ് കൈഫടക്കമുള്ള പല മുന്‍ താരങ്ങളും ഇഷാനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇഷാന്റെ സമയം വരുമെന്നും വലിയ ഭാവി മുന്നിലുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

തീര്‍ച്ചയായും അവന്റെ സമയം വരും
ഇഷാന് തീര്‍ച്ചയായും വലിയ കരിയര്‍ മുന്നിലുണ്ട്. അക്കാര്യം എനിക്കുറപ്പാണ്. അവന്റെ സമയം വരും. എന്തുകൊണ്ടാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ലെന്നതിന് ഉത്തരം പറയുക പ്രയാസമാണ്.
ഇന്ത്യന്‍ ടീമില്‍ ഓരോ ബാറ്റിങ് പൊസിഷനിലേക്കും നിരവധി താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ നായകനും പരിശീലകനുമാണ് അത് തീരുമാനിക്കുന്നത്-പിടിഐയോട് സംസാരിക്കവെ സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

ഇഷാന് സ്ഥിരതയില്ല
പ്രതിഭാശാലിയായ താരമാണ് ഇഷാനെന്നതില്‍ തര്‍ക്കമില്ല. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ള ഇഷാന്റെ പ്രശ്‌നം സ്ഥിരതയാണ്. ഒരു വലിയ ഇന്നിങ്‌സിന് ശേഷം സ്ഥിരമായി ഫ്‌ളോപ്പാവുന്നതാണ് ഇഷാന്റെ രീതി.
അദ്ദേഹത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നോക്കിയാല്‍ തന്നെ ഇത് വ്യക്തമാവും. ബംഗ്ലാദേശിനെതിരേ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന് പിന്നീട് കളിച്ച ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഫ്‌ളോപ്പായിരുന്നു.
ഇഷാന്റെ കരിയറിലുടെനീളം ഈ പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ ഇഷാന് ഇപ്പോഴും ഇന്ത്യ മുഖ്യ പരിഗണന നല്‍കിയിട്ടില്ലെന്ന് പറയാം.

റിഷഭിന് പകരക്കാരനാക്കുമോ?
റിഷഭ് പന്ത് കാര്‍ അപകടത്തില്‍പെട്ട് വിശ്രമത്തിലായതിനാല്‍ പകരക്കാരനായി ഇഷാനെ ഇന്ത്യ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വരാന്‍ പോവുകയാണ്.
ഈ സാഹചര്യത്തില്‍ റിഷഭിന്റെ പകരക്കാരനായി ആരെന്നതാണ് പ്രധാന ചോദ്യം. ഇന്ത്യ ഇഷാനെ പരിഗണിക്കുമോ കെ എസ് ഭരത്തിനെ പരിഗണിക്കുമോ സര്‍ഫറാസ് ഖാനെ പരിഗണിക്കുമോയെന്നതെല്ലാം കാത്തിരുന്ന് തന്നെ കാണാം.

ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകം
ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ഇഷാന്‍ കിഷന് നിര്‍ണ്ണായകമായി മാറും. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറായ താരം രോഹിത് ശര്‍മക്കൊപ്പം ഇത്തവണയും ഓപ്പണറായേക്കും. ക്ലിക്കായാല്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കും ഇഷാന് വിളിയെത്തിയേക്കും.
എന്നാല്‍ ഐപിഎല്ലില്‍ ഇഷാന്റെ പ്രകടനം നിര്‍ണ്ണായകമാവും. അവസാന സീസണില്‍ മുംബൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയവരിലൊരാള്‍ ഇഷാനാണ്. ഇത്തവണയും ആ മികവ് ആവര്‍ത്തിക്കപ്പെടുമോയെന്നാണ് അറിയേണ്ടത്.

ശുബ്മാന് കൂടുതല്‍ പിന്തുണ
ഏകദിനത്തിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഇന്ത്യ കൂടുതല്‍ പിന്തുണ നല്‍കുന്നത് ശുബ്മാന്‍ ഗില്ലിനാണ്. ക്ലാസിക് ശൈലിയില്‍ കളിക്കുന്ന താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഈ സാഹചര്യത്തില്‍ ഗില്ലിനെ ഓപ്പണറായി ലോകകപ്പിലും കളിപ്പിച്ചേക്കും.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത്തിനൊപ്പം ഓപ്പണറായത് ഗില്ലാണ്. അര്‍ധ സെഞ്ച്വറിയോടെ താരം തിളങ്ങുകയും ചെയ്തു. ഇഷാന് ഗില്ലിനെ മറികടക്കുക പ്രകടനം കാഴ്ചവെക്കാതെ ഏകദിന ഓപ്പണര്‍സ്ഥാനം ലഭിക്കില്ലെന്നുറപ്പ്. ആരാധക പ്രതികരണങ്ങളില്‍ കൂടുതല്‍ പിന്തുണ ശുബ്മാനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications