Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഷനകയെ ഇനിയും ആര്‍ക്കും വേണ്ടേ? ആരാധകര്‍ക്ക് നിരാശ- പഞ്ചാബ് റാഞ്ചുമോ?

1

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ താരലേലം വളരെ ആവേശകരമായാണ് അവസാനിച്ചത്. ലേലത്തിലെ ഇതുവരെയുള്ള പല റെക്കോഡുകളും ഇത്തവണ തിരുത്തപ്പെട്ടു. സാം കറെനെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത് റെക്കോഡ് തുകയായ 18.5 കോടിക്കാണ്.

ഇത്തവണ പല താരങ്ങളുടെ വമ്പന്‍ നേട്ടമുണ്ടാക്കിയപ്പോള്‍ വലിയ നേട്ടം പ്രതീക്ഷിച്ച ചില താരങ്ങള്‍ അണ്‍സോള്‍ഡാവുന്ന സാഹചര്യമുണ്ടായി. അത്തരത്തിലൊരു താരമാണ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. പേസ് ഓള്‍റൗണ്ടറായ താരത്തിന് ഐപിഎല്ലില്‍ വാങ്ങാന്‍ ആളുണ്ടായില്ല.

ഇന്ത്യന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള താരത്തിന്റെ പ്രകടനവും ഒന്നിനൊന്ന് മികച്ചതാണ്. ഡെത്ത് ഓവറിലടക്കം പന്തെറിയിപ്പിക്കാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫിനിഷര്‍ റോളിലും കളിപ്പിക്കാം.

എന്നിട്ടും ലേലത്തില്‍ ആരും വാങ്ങിയില്ല. ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ ഷനക ഐപിഎല്‍ കരാര്‍ അര്‍ഹിക്കുന്നുവെന്ന ക്യാംപെയിന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. പകരക്കാരന്റെ റോളില്‍ ആര്‍ക്കെങ്കിലും ഇനി ഷനകയെ വാങ്ങാനാവുമോ? സാധ്യതകളിതാ.

പഞ്ചാബ് കിങ്‌സിന് സ്വന്തമാക്കാം

പഞ്ചാബ് കിങ്‌സിന് സ്വന്തമാക്കാം

പഞ്ചാബ് കിങ്‌സിന്റെ പേഴ്‌സിലാണ് നിലവില്‍ കൂടുതല്‍ തുക ബാക്കിയുള്ളത്. 12.20 കോടിയാണ് ടീമിന്റെ പേഴ്‌സില്‍ ബാക്കി. 22 താരങ്ങളെ മാത്രമാണ് പഞ്ചാബ് സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് താരങ്ങളെ ഇനിയും ടീമിലെത്തിക്കാനുള്ള അവസരം പഞ്ചാബിനുണ്ട്.

ഈ സാഹചര്യത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പഞ്ചാബിന് ഷനകയെ സ്വന്തമാക്കാം. 12.20 കോടി മറ്റൊരു ടീമിനുമില്ലാത്തതിനാല്‍ വേണമെങ്കില്‍ അനായാസം ഷനകയെ ഒപ്പം കൂട്ടാം. എന്നാല്‍ വിദേശ ഓള്‍റൗണ്ടറില്‍ പഞ്ചാബ് വലിയ താല്‍പര്യം കാട്ടിയേക്കില്ല. എന്തായാലും സാമ്പത്തികമായി പഞ്ചാബാണ് കരുത്തര്‍.

Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

ഡല്‍ഹിക്കും പേഴ്‌സില്‍ പണമുണ്ട്

ഡല്‍ഹിക്കും പേഴ്‌സില്‍ പണമുണ്ട്

ഡല്‍ഹിയുടെയും പേഴ്‌സില്‍ പണമുണ്ട്. 9.5 കോടി രൂപയാണ് അവര്‍ക്ക് ബാക്കിയുള്ളത്. എന്നാല്‍ ഇനിയൊരു താരത്തെക്കൂടി സ്വന്തമാക്കണമെങ്കില്‍ ഡല്‍ഹിക്ക് നിലവിലെ ഏതെങ്കിലുമൊരു താരത്തെ ഒഴിവാക്കണം. പരമാവധി 25 അംഗ താരങ്ങളെയാണ് ടീമിന് ഒപ്പം കൂട്ടാനാവുന്നത്. ഡല്‍ഹി അവരെ ഒപ്പം കൂട്ടിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ നിലവിലെ വിദേശ താരങ്ങളിലൊരാള്‍ക്ക് പരിക്കേല്‍ക്കാത്ത പക്ഷം ഡല്‍ഹി മറ്റൊരു താരത്തെ ഒപ്പം കൂട്ടുക പ്രയാസം. അതുകൊണ്ട് ഷനക ഡല്‍ഹിയിലെത്താന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

കെകെആറിന് പരിഗണിക്കാം

കെകെആറിന് പരിഗണിക്കാം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍ 4.15 കോടിയാണുള്ളത്. 22 താരങ്ങളെ മാത്രം സ്വന്തമാക്കിയ കൊല്‍ക്കത്തയ്ക്ക് വേണമെങ്കില്‍ ഷനകയെ പരിഗണിക്കാം.

എന്നാല്‍ കെകെആറിനൊപ്പം ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍, ഡേവിഡ് വീസെ എന്നിവരെല്ലാമുള്ളതിനാല്‍ കെകെആര്‍ ഇനിയൊരു വിദേശ താരത്തെപ്പോലും പരിഗണിച്ചേക്കില്ല. കെകെആര്‍ ശേഷിക്കുന്ന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുക.

Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

മറ്റെല്ലാ ടീമിലും സീറ്റ് ഫുള്‍

മറ്റെല്ലാ ടീമിലും സീറ്റ് ഫുള്‍

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെയും ഗുജറാത്ത് ടൈറ്റന്‍സിന്റെയും കൈയില്‍ 4.20 കോടിയും രാജസ്ഥാന്‍ റോയല്‍സിന്റെ കൈയില്‍ 6.75 കോടിയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കൈയില്‍ 7.75 കോടിയുമുണ്ട്. എന്നാല്‍ ഇവരുടെയെല്ലാമൊപ്പം 25 താരങ്ങള്‍ വീതമുണ്ട്.

മുംബൈ ഇന്ത്യന്‍സിന് ഒരാളെക്കൂടി കൂട്ടാമെങ്കിലും പേഴ്‌സില്‍ ബാക്കി 25 ലക്ഷം മാത്രം. ആര്‍സിബിയുടെ കൈയില്‍ 1.75 കോടി ഉണ്ടെങ്കിലും സീറ്റ് ഫുള്‍. സിഎസ്‌കെയുടെ കൈയില്‍ 1.5 കോടിയുണ്ടെങ്കിലും സീറ്റ് ഫുള്‍. ഈ സാഹചര്യത്തില്‍ ഷനകയെ വാങ്ങാന്‍ ആളുണ്ടാവില്ലെന്നുറപ്പ്.

ഇന്ത്യന്‍ പിച്ചുകളില്‍ വമ്പന്‍ ബാറ്റിങ് പ്രകടനം നടത്താന്‍ ഷനകയ്ക്ക് മികവുണ്ടെങ്കിലും ഫ്രാഞ്ചൈസികള്‍ക്ക് ഷനകയുടെ മികവില്‍ കാര്യമായി പ്രതീക്ഷവെക്കുന്നില്ലെന്നതാണ് വസ്തുത.

Story first published: Wednesday, January 11, 2023, 17:54 [IST]
Other articles published on Jan 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+