Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ്. പരമ്പര വിജയിയെ തീരുമാനിക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ സെഞ്ച്വറിയാണ് സൂര്യകുമാര്‍ നേടിയത്.

പുറത്താവാതെ 112 റണ്‍സുമായി സൂര്യ കളം നിറഞ്ഞാടുകയായിരുന്നു. 7 ഫോറും 9 സിക്‌സും ഉള്‍പ്പെടെയായിരുന്നു സൂര്യയുടെ മാസ്മരിക ബാറ്റിങ്. 219ന് മുകളിലായിരുന്നു സൂര്യയുടെ സ്‌ട്രൈക്കറേറ്റ്. താരത്തിന്റെ മൂന്നാം ടി20 സെഞ്ച്വറിയാണിത്.

ടി20യിലെ നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്ന നേട്ടത്തില്‍ ഇനിയും ഏറെ നാള്‍ സൂര്യകുമാര്‍ തുടര്‍ന്നേക്കും. എന്നാല്‍ ടി20യിലെ മികവ് പലപ്പോഴും ഏകദിനത്തില്‍ കാട്ടാന്‍ സൂര്യക്കാവുന്നില്ല. ഇപ്പോഴിതാ ഇന്ത്യ സൂര്യകുമാറിനെ ടെസ്റ്റിലും കളിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

ടെസ്റ്റിലും സൂര്യയെ ഇന്ത്യ പരിഗണിക്കണം

ടെസ്റ്റിലും സൂര്യയെ ഇന്ത്യ പരിഗണിക്കണം

ടെസ്റ്റിലും സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ടെസ്റ്റില്‍ സൂര്യകുമാര്‍ യാദവിനെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം.

നിലവിലെ സാഹചര്യത്തില്‍ സൂര്യയെ പരിമിത ഓവറിലേക്ക് പരിഗണിക്കുന്നതാണ് കൂടുതല്‍ നന്നാവുക. ടെസ്റ്റിലേക്കെത്തിയാല്‍ സൂര്യ നിരാശപ്പെടുത്താനാണ് സാധ്യത കൂടുതല്‍. നിലവിലെ സൂര്യയുടെ ബാറ്റിങ് ശൈലിവെച്ച് ടെസ്റ്റ് കളിക്കുക പ്രയാസം.

ക്ഷമയുള്ള താരമല്ല സൂര്യ. അതുകൊണ്ട് തന്നെ സാഹചര്യം നോക്കാതെ സാഹസിക ഷോട്ടുകള്‍ക്ക് ശ്രമിച്ചേക്കും. സൂര്യയെ നിലവില്‍ ടെസ്റ്റ് കളിപ്പിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ടെസ്റ്റില്‍ സൂര്യയില്‍ നിന്ന് വലിയ ഇംപാക്ട് പ്രതീക്ഷിക്കാനാവില്ല.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

സര്‍ഫറാസിനെ മറന്നോ?

സര്‍ഫറാസിനെ മറന്നോ?

നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഏറ്റവും അവസരം അര്‍ഹിക്കുന്ന താരം സര്‍ഫറാസ് ഖാനാണെന്നാണ് ആരാധകര്‍ പറയുന്നത്. ഗംഭീര്‍ ഇതിനെക്കുറിച്ച് എന്തുകൊണ്ടാണ് പറയാത്തതത്. സര്‍ഫറാസിനെ മനപ്പൂര്‍വ്വം മറക്കുകയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ റിഷഭിന് പകരക്കാരനാക്കാന്‍ സര്‍ഫറാസിന് മികവുണ്ടെന്നും ആരാധകര്‍ പറയുന്നു. സമീപകാലത്ത് മികച്ച ബാറ്റിങ് പ്രകടനമാണ് സര്‍ഫറാസ് ആഭ്യന്തര ക്രിക്കറ്റില്‍ കാഴ്ചവെക്കുന്നത്. റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമെന്ന നിലയില്‍ സര്‍ഫറാസ് കൂടുതല്‍ അവസരം അര്‍ഹിക്കുന്നു.

ടി20യല്ല ടെസ്റ്റെന്ന് ആരാധകര്‍

ടി20യല്ല ടെസ്റ്റെന്ന് ആരാധകര്‍

ടി20യില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ച് റണ്‍സുയര്‍ത്തുന്നതുപോലെയല്ല ടെസ്റ്റിലെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടും രണ്ട് സാഹചര്യമാണ്. ടി20യില്‍ സാഹസിക ഷോട്ട് കളിച്ച് റണ്‍സുയര്‍ത്തുന്നതുപോലെ ടെസ്റ്റില്‍ കളിക്കാനാവില്ല.

സൂര്യകുമാര്‍ ക്ലാസിക് ഷോട്ടുകളേക്കാള്‍ കൂടുതല്‍ സാഹസിക ഷോട്ടുകളാണ് റണ്‍സ് നേടാന്‍ ഉപയോഗിക്കുന്നത്. ഈ ശൈലികൊണ്ട് ടെസ്റ്റ് കളിക്കാനാവില്ല. വീരേന്ദര്‍ സെവാഗിനെപ്പോലെയോ എബി ഡിവില്ലിയേഴ്‌സിനെപ്പോലെയോ ടെസ്റ്റില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സൂര്യക്ക് സാധിച്ചേക്കില്ലെന്നാണ് ആരാധക പക്ഷം.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

സൂര്യയുടെ ഭാവി കളയരുത്

സൂര്യയുടെ ഭാവി കളയരുത്

സൂര്യക്ക് നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ടെസ്റ്റില്‍ അവസരം നല്‍കിയാല്‍ സൂര്യക്ക് കൂടുതല്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടാവാനാണ് സാധ്യത. കൂടാതെ പരിമിത ഓവറിലെ പ്രകടനത്തെയും അത് ബാധിച്ചേക്കും.

ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ഭാവിവെച്ച് ഇന്ത്യ ഇപ്പോള്‍ കളിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സൂര്യക്ക് നിലവില്‍ കളിക്കുന്നതുപോലെ കളിക്കാനുള്ള അവസരമാണ് ഒരുക്കേണ്ടത്.

അനാവശ്യമായി സൂര്യയുടെ ജോലിഭാരം ഉയര്‍ത്താതെ 2024 ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ആവിശ്യത്തിന് പിന്തുണ നല്‍കുകയാണ് ചെയ്യേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റില്‍ സൂര്യയെ കളിപ്പിക്കേണ്ടെന്നാണ് ആരാധക പക്ഷം.

Story first published: Sunday, January 8, 2023, 13:10 [IST]
Other articles published on Jan 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+