For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് വിജയിയെയായിരുന്നു

1

ചെന്നൈ: സൂപ്പര്‍ ഓള്‍റൗണ്ടര്‍ വിശേഷണത്തോടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരമാണ് വിജയ് ശങ്കര്‍. ത്രീ ഡയമെന്‍ഷന്‍ താരമെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട താരം അന്താരാഷ്ട്ര കരിയറില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. വിരാട് കോലി നായകനും രവി ശാസ്ത്രി പരിശീലകനുമായിരുന്ന സമയത്താണ് വിജയ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ തഴഞ്ഞ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് വിജയിയെയായിരുന്നു. ഇതിനെതിരേ വലിയ വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. താരത്തിന്റെ പ്രകടനവും മോശമായതോടെ വിജയിക്കെതിരേ വലിയ ട്രോളുകളാണ് ആരാധകര്‍ ഉയര്‍ത്തിയത്.

2019ലെ ഏകദിന ലോകകപ്പില്‍ എറിഞ്ഞ ആദ്യ പന്തില്‍ വിജയ് വിക്കറ്റ് നേടി. എന്നാല്‍ പിന്നീട് പരിക്കേറ്റ് താരത്തിന് ടീമില്‍ നിന്ന് പുറത്താവേണ്ടി വന്നു. ഇപ്പോഴിതാ ട്രോളുകളെ അത്ര എളുപ്പത്തില്‍ തള്ളിക്കളയാനാവില്ലെന്നും അത് വേദനിപ്പിക്കുന്നതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ് ശങ്കര്‍.

മാനസികമായി പ്രയാസപ്പെട്ടു

മാനസികമായി പ്രയാസപ്പെട്ടു

തുടക്കസമയത്ത് വളരെ മാനസിക പ്രയാസമുണ്ടാക്കി. ഇത്തരം വിമര്‍ശനങ്ങളെ തള്ളിക്കളയണമെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍ അത് അത്ര എളുപ്പമല്ല. സാമൂഹ്യ മാധ്യമത്തിന്റെ ഭാഗമാണ് നമ്മളെന്നതിനാല്‍ എല്ലാ ട്രോളുകളും വിമര്‍ശനങ്ങളും കാണാറുണ്ട്. അത് മനസില്‍ കിടക്കുകയും ചെയ്യും.

എന്നാല്‍ അത്തരം സംഭവങ്ങള്‍ എന്നെ വളരെ ശക്തനാക്കി. ഇത് എംഎസ് ധോണി, വിരാട് കോലി തുടങ്ങിയ പല സൂപ്പര്‍ താരങ്ങള്‍ക്കും സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരെപ്പോലും ആളുകള്‍ വെറുതെ വിട്ടിട്ടില്ല-വിജയ് പറഞ്ഞു.

Also Read: IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

മോശം സമയത്ത് കല്ലെറിയുന്നു

മോശം സമയത്ത് കല്ലെറിയുന്നു

മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്ത് സൂപ്പര്‍ താരങ്ങളെ ആരാധകര്‍ അഭിനന്ദിക്കാറുണ്ട്. എന്നാല്‍ മോശം സമയത്ത് കൂടുതല്‍ വിമര്‍ശനങ്ങളുമായി അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. എപ്പോഴും എങ്ങനെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നതിനെക്കുറിച്ചാണ് ചിന്തിക്കാറ്-വിജയ് പറഞ്ഞു.

നിദാഹസ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കായി നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചതടക്കം പല തവണ രൂക്ഷ വിമര്‍ശനം വിജയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യക്കൊപ്പം ലഭിച്ച അവസരങ്ങളൊന്നും കാര്യമായി മുതലാക്കാന്‍ വിജയ്ക്ക് സാധിച്ചില്ല.

പ്രതിസന്ധികളെ അതിജീവിക്കും

പ്രതിസന്ധികളെ അതിജീവിക്കും

ഏറ്റവും പ്രയാസമുള്ള സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്നുവരാന്‍ ഇഷ്ടമുള്ള താരമാണ് ഞാന്‍. എന്നാല്‍ ഇടക്കെവിടെയോ ഈ ആവേശം എനിക്ക് നഷ്ടമായി. ശസ്ത്രക്രിയക്ക് ശേഷം എനിക്ക് കാര്യങ്ങള്‍ വളരെ പ്രയാസകരമായി മാറി. സ്‌കോറുകള്‍ ഉദ്ദേശിച്ചപോലെ നേടാന്‍ സാധിച്ചില്ല.

ക്രിക്കറ്റ് താരത്തെ കാര്യം ഓരോ സ്‌കോറും അപ്‌ഡേറ്റായി ഇരിക്കുകയെന്നതാണ്. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയില്‍ ഈ പ്രതിസന്ധി ഞാന്‍ മറികടന്നു. ഇനിയും പ്രതീക്ഷകളാണ് മുന്നിലുള്ളത്- വിജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ് ശങ്കറിന്റെ കരിയര്‍

വിജയ് ശങ്കറിന്റെ കരിയര്‍

വിജയ് ശങ്കര്‍ ഇന്ത്യക്കായി 12 ഏകദിനത്തില്‍ നിന്ന് 223 റണ്‍സും നാല് വിക്കറ്റും 9 ടി20യില്‍ നിന്ന് 101 റണ്‍സും 5 വിക്കറ്റുമാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്. ഐപിഎല്ലില്‍ 51 മത്സരം കളിച്ച് 731 റണ്‍സും 9 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള വിജയ് നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. അവസാന സീസണില്‍ കാര്യമായ പ്രകടനം നടത്താതിരുന്നിട്ടും ഇത്തവണയും വിജയിയെ ഗുജറാത്ത് നിലനിര്‍ത്തിയിട്ടുണ്ടെന്നതാണ് കൗതുകം.

Also Read: ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

ഇനിയൊരു മടങ്ങിവരവില്ല

ഇനിയൊരു മടങ്ങിവരവില്ല

ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവ് വിജയ് ശങ്കറിന് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. 31കാരനായ താരത്തിന്റെ പ്രകടനങ്ങളൊന്നും ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതല്ല. അതുകൊണ്ട് തന്നെ ഇനി ഇന്ത്യന്‍ ജഴ്‌സിയിലേക്ക് മടങ്ങിയെത്താനും സാധ്യത കുറവാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി താരം തിളങ്ങുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലുമെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി. ഇത്തവണ ഗുജറാത്തിന്റെ പ്ലേയിങ് 11പോലും വിജയ്ക്ക് ഇടം ലഭിച്ചേക്കില്ലെന്ന് പറയാം.

Story first published: Saturday, January 7, 2023, 17:31 [IST]
Other articles published on Jan 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+