Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കപില്‍ ക്യാപ്റ്റന്‍, ഇതുവരെ ടി20 കളിക്കാത്ത താരങ്ങളുടെ പ്ലേയിങ് 11 ഇതാ

1

ആധുനിക ക്രിക്കറ്റില്‍ ടി20 ഫോര്‍മാറ്റിന് വലിയ സ്വീകാര്യതയാണുള്ളത്. 2008ല്‍ ആരംഭിച്ച ഐപിഎല്ലിന് ശേഷമാണ് ടി20 ഫോര്‍മാറ്റിന് ഇത്രയധികം പിന്തുണ ലഭിക്കാന്‍ തുടങ്ങിയതെന്ന് പറയാം. വമ്പനടിക്കാരായ താരങ്ങള്‍ക്കാണ് ഐപിഎല്ലില്‍ കൂടുതല്‍ പിന്തുണ ലഭിക്കാറ്.

2003ല്‍ അവതരിപ്പിക്കപ്പെട്ട ടി20 ഫോര്‍മാറ്റ് പല സൂപ്പര്‍ താരങ്ങള്‍ക്കും കളിക്കാന്‍ സാധിച്ചിട്ടില്ല. വലിയ ഷോട്ടുകള്‍ കളിക്കേണ്ട ക്രിക്കറ്റില്‍ ഇന്നത്തെ താരങ്ങളെക്കാള്‍ മികവ് കാട്ടാന്‍ കഴിവുള്ള ചില താരങ്ങളെങ്കിലും മുമ്പ് ഉണ്ടായിരുന്നു. ഹെല്‍മറ്റ് പോലും വെക്കാതെ ഭയമില്ലാതെ കളിച്ചിരുന്ന അവര്‍ക്ക് ടി20 കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ വലിയ റെക്കോഡുറപ്പ്.

ഇതുവരെ ടി20 ഫോര്‍മാറ്റില്‍ കളിക്കാത്ത താരങ്ങളെ പരിഗണിച്ചുള്ള ഐപിഎല്‍ 11 തിരഞ്ഞെടുത്താല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.

ഫറോഖ് എഞ്ചിനീര്‍-രാമന്‍ ലാംബ

ഫറോഖ് എഞ്ചിനീര്‍-രാമന്‍ ലാംബ

ഇന്ത്യയുടെ ഫറോഖ് എഞ്ചിനീറും രാമന്‍ ലാംബയുമാണ് ഓപ്പണര്‍മാര്‍. ഫറോഖാണ് വിക്കറ്റ് കീപ്പര്‍. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ള താരമായിരുന്നു ഫറോഖ്. 1967ല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആദ്യ ദിനം ലെഞ്ചിന് മുമ്പ് 96 റണ്‍സടിച്ച താരമാണ് അദ്ദേഹം.

ക്രിസ് ശ്രീകാന്തിനെയും പരിഗണിക്കാമെങ്കിലും അല്‍പ്പം കൂടി മികച്ചത് രാമന്‍ ലാംബയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ശൈലിക്കുടയമാണ്. മികച്ച ഫീല്‍ഡറെന്ന നിലയിലും ലാംബ മികവ് കാട്ടിയിട്ടുണ്ട്.

Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, മുഹമ്മദ് അസ്ഹറുദ്ദീന്‍

വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഗാരി സോബേഴ്‌സ്, മുഹമ്മദ് അസ്ഹറുദ്ദീന്‍

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ഓള്‍റൗണ്ടര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് മൂന്നാമന്‍. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന റിച്ചാര്‍ഡ്‌സ് കടന്നാക്രമിക്കുന്ന താരമാണ്. പന്തുകൊണ്ടും ടീമിന് ഉപകാരിയാണ് അദ്ദേഹം. ഇന്ന് ലേലം നടന്നിരുന്നെങ്കില്‍ കോടികള്‍ വാരാന്‍ റിച്ചാര്‍ഡ്‌സിന് സാധിക്കുമായിരുന്നു.

നാലാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗാരി സോബേഴ്‌സിനാണ് അവസരം. ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡ് സോബേഴ്‌സിന് അവകാശപ്പെടാം. ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് സോബേഴ്‌സ്.

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് അഞ്ചാമന്‍. ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന അസ്ഹറുദ്ദീന്‍ 62 പന്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. മധ്യനിരയിലെ വിശ്വസ്തനെന്ന് അസ്ഹറുദ്ദീനെ വിശേഷിപ്പിക്കാം.

കപില്‍ ദേവ്, സന്ദീപ് പാട്ടീല്‍, ലാന്‍സ് കെയ്ന്‍സ്

കപില്‍ ദേവ്, സന്ദീപ് പാട്ടീല്‍, ലാന്‍സ് കെയ്ന്‍സ്

മുന്‍ ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവാണ് ആറാമന്‍. ടീമിന്റെ നായകനും കപില്‍ ദേവാണ്. 1983ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച നായകനാണ് കപില്‍. മാച്ച് വിന്നറായ താരം വമ്പനടികള്‍ കാഴ്ചവെക്കാനും മിടുക്കന്‍.

ഏഴാം നമ്പറില്‍ മറ്റൊരു ഓള്‍റൗണ്ടറായ സന്ദീപ് പാട്ടീലിനാണ് അവസരം. 1983ലെ ലോകകപ്പില്‍ 32 പന്തില്‍ 51 റണ്‍സുമായി തിളങ്ങിയ താരമാണ് സന്ദീപ്. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സന്ദീപിന് കഴിവുണ്ട്.

എട്ടാം നമ്പറില്‍ മുന്‍ ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ലാന്‍സ് കെയ്ന്‍സിനാണ് അവസരം. 1970-1980വരെ കിവീസ് നിരയില്‍ സജീവമായിരുന്നു അദ്ദേഹം. അതിവേഗത്തില്‍ അടിച്ച് റണ്‍സുയര്‍ത്തുന്ന താരമാണ് ലാന്‍സ്. അന്ന് ടി20 ഉണ്ടായിരുന്നെങ്കില്‍ സൂപ്പര്‍ താരമായി മാറാന്‍ അദ്ദേഹത്തിന് പ്രതിഭയുണ്ടായിരുന്നു.

Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

ജവഗല്‍ ശ്രീനാഥ്, ജോയല്‍ ഗാര്‍നര്‍, ദിലീപ് ദോഷി

ജവഗല്‍ ശ്രീനാഥ്, ജോയല്‍ ഗാര്‍നര്‍, ദിലീപ് ദോഷി

ഒമ്പതാം നമ്പറില്‍ പേസറായി ജവഗല്‍ ശ്രീനാഥാണുള്ളത്. ഇന്ത്യന്‍പേസര്‍ 2003ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ് ശ്രീനാഥെന്ന് പറയാം. കരിയറില്‍ 300ലധികം ഏകദിന വിക്കറ്റ് നേടിയ ബൗളര്‍മാരിലൊരാളാണ് ശ്രീനാഥ്.

വെസ്റ്റ് ഇന്‍ഡീസിന്റെ ജോയല്‍ ഗാര്‍നറാണ് മറ്റൊരു പേസര്‍. 6 അടി 8 ഇഞ്ചുകാരനായ താരം തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കിയിരുന്ന താരമാണ്.

ദിലീപ് ദോഷിയാണ് 11മന്‍. ഇക്കോണമി കാത്ത് പന്തെറിയുന്ന താരമാണ് ദോഷി. നാലിന് താഴെ ഇക്കോണമിയില്‍ പന്തെറിച്ച് വിക്കറ്റ് നേടാന്‍ കഴിവുണ്ട്. സ്പിന്നറെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ ദോഷിക്ക് മികവുണ്ട്.

Story first published: Friday, January 6, 2023, 14:42 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+