Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

1

കേരളത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി ഐപിഎല്ലിലേക്കെത്തിയ ടീമാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള. ഐപിഎല്ലില്‍ ടീമെന്ന കേരളത്തിന്റെ സ്വപ്‌നം 2011ലാണ് സാക്ഷാത്കരിക്കപ്പെട്ടത്. എന്നാല്‍ ഈ മോഹത്തിന് അധികം ആയുസുണ്ടായില്ല.

ഐപിഎല്ലിലെ സാമ്പത്തിക പ്രശ്‌നത്തെത്തുടര്‍ന്ന് കേരള ടീമിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവേണ്ടി വന്നു. കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ മത്സരം ആര്‍സിബിക്കെതിരേയായിരുന്നു. ടോസ് നേടിയ കൊച്ചി ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

20 ഓവറില്‍ അഞ്ച് വിക്കറ്റിന് കൊച്ചി 161 റണ്‍സെടുത്തപ്പോള്‍ എട്ട് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ആര്‍സിബി വിജയം നേടി. കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ മത്സരത്തിലെ പ്ലേയിങ് 11 ഓര്‍മയുണ്ടോ?. അവര്‍ ഇന്ന് എന്തെടുക്കുകയാണെന്ന് നോക്കാം.

ബ്രണ്ടന്‍ മക്കല്ലം-വിവിഎസ് ലക്ഷ്മണ്‍

ബ്രണ്ടന്‍ മക്കല്ലം-വിവിഎസ് ലക്ഷ്മണ്‍

ന്യൂസീലന്‍ഡ് വെടിക്കെട്ട് താരവും മുന്‍ നായകനുമായ ബ്രണ്ടന്‍ മക്കല്ലവും മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണുമായിരുന്നു കൊച്ചിയുടെ ഓപ്പണര്‍മാര്‍. ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടും ഇവര്‍ സൃഷ്ടിച്ചു. മക്കല്ലം 32 പന്തില്‍ 45 റണ്‍സും ലക്ഷ്മണ്‍ 29 പന്തില്‍ 36 റണ്‍സുമാണ് നേടിയത്.

മക്കല്ലം നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ്. ലക്ഷ്മണ്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനുമാണ്. രണ്ട് പേരും ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി തുടരുന്നു. ഐപിഎല്ലില്‍ മക്കല്ലം ഗംഭീര റെക്കോഡുകള്‍ നേടിയപ്പോള്‍ ലക്ഷ്മണിന് താരമെന്ന നിലയില്‍ വലിയ കരിയറുണ്ടാക്കാനായില്ല.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

മഹേല ജയവര്‍ധന, ബ്രാഡ് ഹോഡ്ജ്, രവീന്ദ്ര ജഡേജ

മഹേല ജയവര്‍ധന, ബ്രാഡ് ഹോഡ്ജ്, രവീന്ദ്ര ജഡേജ

മൂന്നാം നമ്പറില്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയായിരുന്നു ഇറങ്ങിയത്. 18 പന്തില്‍ 2 ബൗണ്ടറിയടക്കം 18 റണ്‍സാണ് അദ്ദേഹം നേടിയത്. വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ ജയവര്‍ധനക്ക് സാധിച്ചില്ല.

താരമെന്ന നിലയില്‍ വിരമിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായിരുന്നു ജയവര്‍ധന. നിലവില്‍ പരിശീലകസ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പോഴും ടീമിന്റെ ഭാഗമായി തുടരുന്നു.

ഓസീസ് ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഡ്ജാണ് നാലാം നമ്പറില്‍ ഇറങ്ങിയത്. 21 പന്തില്‍ 27 റണ്‍സെടുത്ത ഹോഡ്ജ് ഭേദപ്പെട്ട പ്രകടനമാണ് അന്ന് കാഴ്ചവെച്ചത്. മൂന്ന് ഫോറും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ ക്രിക്കറ്റില്‍ അത്ര സജീവമല്ലെങ്കിലും അവതാരക റോളില്‍ ഹോഡ്ജുണ്ട്.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ രവീന്ദ്ര ജഡേജ 16 പന്തില്‍ 23 റണ്‍സുമായി പുറത്താവാതെ നിന്നു. 2 ഫോറും 1സിക്‌സുമാണ് ജഡേജ നേടിയത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് ജഡേജയുള്ളത്. ഇന്ത്യന്‍ ടീമിലും അദ്ദേഹം നിര്‍ണ്ണായക താരമാണ്.

റാഫി ഗോമസ്, പാര്‍ഥിവ് പട്ടേല്‍, മുത്തയ്യ മുരളീധരന്‍

റാഫി ഗോമസ്, പാര്‍ഥിവ് പട്ടേല്‍, മുത്തയ്യ മുരളീധരന്‍

മലയാളി താരം റാഫി ഗോമസിനായിരുന്നു ആറാം നമ്പറില്‍ സ്ഥാനം. ആദ്യ പന്തില്‍ത്തന്നെ ഗോമസ് പുറത്തായി. 1 ഓവര്‍ എറിഞ്ഞ് 20 റണ്‍സ് വഴങ്ങി 1 വിക്കറ്റും താരം വീഴ്ത്തി. നിലവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ റാഫി തുടരുന്നു.

ഏഴാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പാര്‍ഥിവ് പട്ടേലായിരുന്നു ഉണ്ടായിരുന്നത്. നാല് പന്ത് 1 റണ്‍സുമായി പാര്‍ഥിവ് പുറത്താവാതെ നിന്നു. ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡ് സ്വന്തമാക്കിയ പാര്‍ഥിവ് നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.

എട്ടാം നമ്പറില്‍ മുത്തയ്യ മുരളീധരനാണുണ്ടായിരുന്നത്. ബാറ്റിങ്ങിനിറങ്ങാതിരുന്ന മുരളീധരന്‍ 4 ഓവറില്‍ 27 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

വിനയ് കുമാര്‍, ആര്‍ പി സിങ്, എസ് ശ്രീശാന്ത്

വിനയ് കുമാര്‍, ആര്‍ പി സിങ്, എസ് ശ്രീശാന്ത്

ഒമ്പതാം നമ്പറില്‍ വിനയ് കുമാറായിരുന്നു ഉണ്ടായിരുന്നത്. 3.4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് വിനയ് നേടിയത്. നിലവില്‍ ഐപിഎല്ലില്‍ നിന്നെല്ലാം വിരമിച്ച താരം വിശ്രമത്തിലാണെന്ന് പറയാം. കമന്റേറ്ററെന്ന നിലയിലും കരിയര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

ആര്‍ പി സിങ്ങായിരുന്നു 10ാം നമ്പറില്‍. 3 ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് താരം നിരാശപ്പെടുത്തി. ഫിറ്റ്‌നസ് പ്രശ്‌നത്തെത്തുടര്‍ന്ന് നേരത്തെ കരിയര്‍ അവസാനിപ്പിച്ച ആര്‍ പി സിങ് നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്നു.

11ാമന്‍ മലയാളി പേസര്‍ എസ് ശ്രീശാന്തായിരുന്നു. 2 ഓവറില്‍ 28 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് ശ്രീ വീഴ്ത്തിയത്. നിലവില്‍ വിരമിക്കലിന് ശേഷം സിനിമയിലാണ് അദ്ദേഹം കൂടുതല്‍ സജീവം. ക്രിക്കറ്റ് അക്കാദമി ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളും നടത്തുന്നു.

Story first published: Thursday, January 5, 2023, 14:37 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+