Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

1

മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന വലിയ പ്രതിസന്ധികള്‍ പരിശോധിച്ചാല്‍ അതില്‍ പ്രധാനപ്പെട്ടയൊന്ന് താരങ്ങളുടെ ഫിറ്റ്‌നസാണ്. ഇന്ത്യന്‍ ടീമിലെ നിലവിലെ പല താരങ്ങളുടെയും ഫിറ്റ്‌നസ് വളരെ മോശമാണ്.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും പരിക്കിനെത്തുടര്‍ന്ന് പുറത്തിരിക്കുന്നതും ഇപ്പോള്‍ കാണാനാവും. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലുള്ളപ്പോള്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ പല വമ്പന്മാരും പരിക്കിന്റെ പ്രയാസം നേരിടുന്നവരാണ്.

അതുകൊണ്ട് തന്നെ താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് പറയാം. യോയോ ടെസ്റ്റ് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിസിസി ഐ. യോയോ ടെസ്റ്റ് തിരിച്ചുവന്നാല്‍ ഇന്ത്യയുടെ നിലവിലെ പല താരങ്ങള്‍ക്കും പണികിട്ടും.

യോയോ ടെസ്റ്റ് ഇപ്പോള്‍ നടന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ പരാജയപ്പെടാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ യോയോ ടെസ്റ്റ് നടന്നാല്‍ പരാജയപ്പെടാന്‍ സാധ്യത കൂടുതല്‍. സമീപകാലത്തായി തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന താരമാണ് രോഹിത്. ഇന്ത്യന്‍ നായകനെന്ന പരിഗണന മാറ്റിനിര്‍ത്തിയാല്‍ അമിത വണ്ണമുള്ള താരമാണ്.

അതിവേഗത്തില്‍ മൈതാനത്തില്‍ ഓടാന്‍ പോലും രോഹിത്താനാവുന്നില്ല. ഡൈവ് ചെയ്യാനൊന്നും പഴയപോലെ ഇപ്പോള്‍ രോഹിത്തിനാവുന്നില്ല. ഈ സാഹചര്യത്തില്‍ യോയോ ടെസ്റ്റ് നടന്നാല്‍ രോഹിത്തിന് പാസ് മാര്‍ക്ക് നേടാനാവുമോയെന്നത് സംശയിക്കേണ്ട കാര്യമാണ്.

Also Read: IND vs SL: ഈ ശ്രീലങ്കന്‍ താരങ്ങളെ കരുതിയിരുന്നോ! ഇന്ത്യക്ക് ഇര്‍ഫാന്റെ മുന്നറിയിപ്പ്, അറിയാം

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിന്റെ ഫിറ്റ്‌നസും പ്രശ്‌നമാണ്. നിലവില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് വിശ്രമത്തിലാണ്. ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്ന താരമാണെങ്കിലും റിഷഭിന്റെ കുടവയറാണ് പ്രശ്‌നം.

അതിവേഗത്തില്‍ ഓടാനും താരം പ്രയാസപ്പെടുന്നു. അമിതവണ്ണം റിഷഭിന്റെ ഫിറ്റ്‌നസ് പ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യോയോ ടെസ്റ്റ് നടന്നാല്‍ റിഷഭ് പന്തിനും പാസാവുക എളുപ്പമാവില്ലെന്നുറപ്പ്. റിഷഭിനോട് തടികുറക്കണമെന്ന് ടീം മാനേജ്‌മെന്റടക്കം നിര്‍ദേശിച്ചിരുന്നപ്പോഴാണ് ആകസ്മികമായി അപകടമുണ്ടായത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും മാച്ച് വിന്നറാണ്. എന്നാല്‍ ഫിറ്റ്‌നസിലേക്ക് വരുമ്പോള്‍ അശ്വിന് വലിയ മികവ് അവകാശപ്പെടാനാവില്ല.

അശ്വിനടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് നേരത്തെ യോയോ ടെസ്റ്റില്‍ ഇളവ് ലഭിച്ചിരുന്നു. ഇനിയത് ലഭിക്കാന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ യോയോ ടെസ്റ്റ് പാസാവുക അശ്വിനും കടുപ്പമായി മാറും. ഇന്ത്യയുടെ സ്പിന്‍ നിരയില്ല ഒട്ടുമിക്ക താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

പരിമിത ഓവറിലെ ഇന്ത്യയുടെ പ്രധാന സ്പിന്നറാണ് യുസ്‌വേന്ദ്ര ചഹാല്‍. മെലിഞ്ഞ ശരീരമുള്ള ചഹാല്‍ ലെഗ് സ്പിന്നുകൊണ്ട് കറക്കിവീഴ്ത്താന്‍ മിടുക്കുള്ള ബൗളറാണ്. എന്നാല്‍ യോയോ ടെസ്റ്റിലേക്ക് വരുമ്പോള്‍ പാസാവാനുള്ള സാധ്യത കുറവാണ്.

നിശ്ചിയിച്ച സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ ചഹാലിന് സാധിക്കുമോയെന്നത് കണ്ടറിയണം. എലല്ലാവര്‍ക്കും ഒരേ ഫിറ്റ്‌നസ് ചട്ടം വന്നാല്‍ ചഹാലിന് പണികിട്ടാന്‍ സാധ്യതയേറെ. ഇളവ് ലഭിക്കാത്ത പക്ഷം ചഹാല്‍ പരാജയപ്പെടുമെന്നുറപ്പ്.

Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് പൃഥ്വി ഷാ. നിലവില്‍ ഇന്ത്യന്‍ ടീമില്‍ അവസരം കുറവാണെങ്കിലും പ്രതിഭയുടെ കാര്യത്തില്‍ പൃഥ്വി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷയിലുള്ള പൃഥ്വിക്കും യോയോ ടെസ്റ്റ് വില്ലനാവും.

നേരത്തെ യോയോ ടെസ്റ്റ് തോറ്റ താരമാണ് പൃഥ്വി ഷാ. നിലവില്‍ അമിത വണ്ണമുള്ള താരത്തിന് നന്നായി ഫീല്‍ഡ് ചെയ്യാനോ വേഗത്തില്‍ ഓടാനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൃഥ്വിയും യോയോ ടെസ്റ്റ് പരാജയപ്പെട്ടേക്കും.

Story first published: Tuesday, January 3, 2023, 14:51 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+