
വൃദ്ധിമാന്‍ സാഹ
ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹയെ 2011ലെ സീസണിലാണ് സിഎസ്‌കെ ടീമിലേക്കെത്തിച്ചത്. ധോണിയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറെന്നതായിരുന്നു സാഹയുടെ റോള്‍.
2013 വരെ ടീമില്‍ തുടര്‍ന്ന താരം 14 മത്സരത്തില്‍ നേടിയത് 144 റണ്‍സ് മാത്രം. ധോണിയുടെ സാന്നിധ്യത്തില്‍ സാഹക്ക് വലിയ അവസരം സിഎസ്‌കെയില്‍ ലഭിച്ചില്ല. പിന്നീട് പഞ്ചാബ് കിങ്‌സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായുമെല്ലാം കളിച്ച സാഹ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്.
Also Read: IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

ടിം സൗത്തി
കിവീസ് പേസര്‍ ടിം സൗത്തിയും സിഎസ്‌കെയ്‌ക്കൊപ്പം ഫ്‌ളോപ്പായ താരമാണ്. 2011ലാണ് സൗത്തി സിഎസ്‌കെയിലെത്തുന്നത്. സ്വിങ് പേസറെന്ന നിലയില്‍ പേരെടുത്തിരുന്ന താരത്തിന് പ്രതീക്ഷക്കൊത്ത് മികവ് കാട്ടാനായില്ല.
5 മത്സരത്തില്‍ നിന്ന് 4 വിക്കറ്റ് മാത്രം നേടിയ താരത്തിന്റെ ഇക്കോണമി 8.73 ആണ്. പിന്നീട് കെകെആറിനായും ആര്‍സിബിക്കായും മുംബൈ ഇന്ത്യന്‍സിനായും ആര്‍സിബിക്കായും രാജസ്ഥാനായുമെല്ലാം സൗത്തി കളിച്ചിട്ടുണ്ട്.

ജോര്‍ജ് ബെയ്‌ലി
മുന്‍ ഓസീസ് നായകന്‍ ജോര്‍ജ് ബെയ്‌ലിയും സിഎസ്‌കെ ജഴ്‌സിയില്‍ നിരാശപ്പെടുത്തിയ താരമാണ്. 2009ലാണ് ബെയ്‌ലിയെ സിഎസ്‌കെ ഒപ്പം കൂട്ടിയത്. മധ്യനിരയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരം മൂന്ന് മത്സരമാണ് സിഎസ്‌കെയ്ക്കായി കളിച്ചത്. 63 റണ്‍സും നേടി.
സിഎസ്‌കെ ഒഴിവാക്കിയ താരം പിന്നീട് പഞ്ചാബ് കിങ്‌സിലെത്തുകയും ടീമിനെ നയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ വലിയ ബാറ്റിങ് പ്രകടനം അവകാശപ്പെടാനാവാത്ത താരമാണ് ബെയ്‌ലി.

സ്‌കോട്ട് സ്‌റ്റൈറിസ്
ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടറാണ് സ്‌കോട്ട് സ്‌റ്റൈറിസ്. 2009ലാണ് സിഎസ്‌കെ താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. രണ്ട് മത്സരം മാത്രം ടീമിനൊപ്പം കളിച്ച സ്റ്റൈറിസിനെ പിന്നീട് ഒഴിവാക്കി.
ഐപിഎല്ലില്‍ പിന്നീട് അധികം മത്സരം കളിക്കാന്‍ സ്റ്റൈറിസിനായിട്ടില്ല. നിലവില്‍ അവതാരകനായും കമന്റേറ്ററായും സ്റ്റൈറിസ് സജീവമാണ്.
Also Read: IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

ആന്‍ഡ്രൂ ഫ്‌ളിന്റോഫ്
സിഎസ്‌കെ വലിയ പ്രതീക്ഷയോടെ സ്വന്തമാക്കിയ താരമാണ് മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ ഫ്‌ളിന്റോഫ്. 2009ലാണ് താരത്തെ സിഎസ്‌കെ ഒപ്പം കൂട്ടിയത്. മൂന്ന് മത്സരത്തില്‍ നിന്ന് 62 റണ്‍സും 2 വിക്കറ്റും വീഴ്ത്തിയപ്പോഴേക്കും ഫ്‌ളിന്റോഫിന് പരിക്കേല്‍ക്കുകയായിരുന്നു.
പിന്നീട് ഒരു ടീമിനുവേണ്ടിയും അദ്ദേഹം കളിച്ചില്ല. പരിക്ക് വില്ലനായിരുന്നില്ലെങ്കില്‍ അല്‍പ്പം കൂടി മികച്ച കരിയര്‍ ഐപിഎല്ലില്‍ സൃഷ്ടിക്കാന്‍ ഫ്‌ളിന്റോഫിന് സാധിക്കുമായിരുന്നു. എന്നാല്‍ ടീമിനൊപ്പം അധികം കളിക്കാന്‍ സാധിക്കാത്തതിനാല്‍ സിഎസ്‌കെയെ സംബന്ധിച്ച് ഫ്‌ളിന്റോഫ് നഷ്ട കച്ചവടമാണ്.

ചമര കപുഗേദര
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ചമര കപുഗേദരയും സിഎസ്‌കെയുടെ മോശം കരാറുകളിലൊരാളാണ്. പ്രഥമ സീസണിലാണ് താരത്തെ സിഎസ്‌കെ ഒപ്പം കൂട്ടിയത്. അഞ്ച് മത്സരത്തില്‍ നിന്ന് 16 റണ്‍സ് നേടിയ താരത്തിന് ഒരു വിക്കറ്റും നേടാനായില്ല. ഇതോടെയാണ് ഒഴിവാക്കിയത്.
ടീമിനെ സംബന്ധിച്ച് വലിയ നഷ്ടകച്ചവടമായിരുന്നു ഇത്. ഒറ്റ സീസണ്‍കൊണ്ട് തന്നെ താരത്തിന്റെ ചീട്ടുകീറി.


Click it and Unblock the Notifications












