For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യന്‍ ടീമിലുണ്ട്, പക്ഷെ ടി20 പരമ്പരയില്‍ ബെഞ്ചിലിരിക്കും! മൂന്ന് പേരിതാ

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ നിരവധി യുവതാരങ്ങളെയാണ് പരിഗണിച്ചിട്ടുള്ളത്

1

മുംബൈ: പുതുവര്‍ഷത്തിലെ ഇന്ത്യയുടെ ആദ്യത്തെ പരമ്പര ശ്രീലങ്കയ്‌ക്കെതിരേ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടി20, ഏകദിന പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. ആദ്യം ടി20 പരമ്പരയാണ് നടക്കുന്നത്. 3നാണ് പരമ്പര ആരംഭിക്കുന്നത്.

2022ലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ നിരാശപ്പെടുത്തുന്ന
പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് കാണാനാവും. പല സീനിയര്‍ താരങ്ങളും ഇന്ത്യക്കൊപ്പം ടി20യില്‍ നിരാശപ്പെടുത്തിയതിനാല്‍ 2023ല്‍ വമ്പന്‍ പൊളിച്ചെഴുത്താണ് ഇന്ത്യ ഉദ്ദേശിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി 2024ലെ ടി20 ലോകകപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ നിരവധി യുവതാരങ്ങളെയാണ് പരിഗണിച്ചിട്ടുള്ളത്. ഇതില്‍ പലരും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു.

എന്നാല്‍ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരവസരം പോലും ലഭിക്കാതെ ചില താരങ്ങള്‍ പരമ്പരയിലുടെനീളം ബെഞ്ചിലിരുന്നേക്കും. ഇത്തരത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1

ശിവം മാവി

ഇന്ത്യ ശിവം മാവിയെ ടി20 പരമ്പരക്ക് ഉള്‍പ്പെടുത്തിയത് അപ്രതീക്ഷിത തീരുമാനമായിരുന്നു. ടി20യിലെ തല്ലുകൊള്ളി ബൗളറാണ് ശിവം മാവി. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ശ്രദ്ധ നേടിയത്.

നല്ല വേഗത്തില്‍ പന്തെറിയുന്ന താരമെന്ന നിലയിലാണ് മാവി ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ച്ചയായി 140 പ്ലസ് വേഗം കുറിക്കാന്‍ കഴിവുള്ള താരമാണ് മാവി. ഇന്ത്യന്‍ ടീമില്‍ അതിവേഗ പേസര്‍മാര്‍ കുറവായതിനാലാണ് മാവിയെ ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത താരമാണ് മാവി. ന്യൂബോളിലും ഡെത്ത് ഓവറിലും തല്ലുകൊള്ളുന്ന മാവിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കില്ല. വിജയ് ഹസാരെ ട്രോഫിയില്‍ 14 വിക്കറ്റുമായി തിളങ്ങിയാണ് മാവി വരുന്നതെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കില്ല.

റുതുരാജ് ഗെയ്ക്‌വാദ്

ഇന്ത്യയുടെ യുവ ഓപ്പണര്‍മാരിലൊരാളാണ് റുതുരാജ് ഗെയ്ക്‌വാദ്. ഐപിഎല്ലില്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന റുതുരാജിന്റെ ടി20 റെക്കോഡുകള്‍ മികച്ചതാണ്. ആഭ്യന്തര ക്രിക്കറ്റിലും താരം മികവ് കാട്ടി. 72 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4034 റണ്‍സാണ് ഗെയ്ക് വാദ് നേടിയത്.

25കാരനായ താരം ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 5 മത്സരത്തില്‍ നിന്ന് നേടിയത് 660 റണ്‍സാണ്. എന്നാല്‍ ഇന്ത്യക്കായി കളിച്ചപ്പോള്‍ ഇതേ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ലങ്കയ്‌ക്കെതിരായ ടി20യിലും അവസരം ലഭിച്ചേക്കില്ല.

ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ എന്നിവരൊക്കെ ടീമിലുള്ളതിനാല്‍ ഓപ്പണിങ്ങില്‍ ഇവരെ മറികടന്ന് റുതുരാജ് എത്തുക പ്രയാസമാവും. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമെന്ന് റുതുരാജിനെ പറയുമ്പോഴും നിലവിലെ സാഹചര്യത്തില്‍ ടീമില്‍ ഇടം നേടുക പ്രയാസം.

1

രാഹുല്‍ ത്രിപാഠി

ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണ് രാഹുല്‍ ത്രിപാഠി. ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം കളിക്കാന്‍ കഴിവുള്ള രാഹുല്‍ ത്രിപാഠി ഈ വര്‍ഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന താരങ്ങളിലൊരാളാണ്.

നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായ ത്രിപാഠി അവസാന സീസണിലും മികവ് കാട്ടിയിരുന്നു. 31കാരനായ താരം 14 മത്സരത്തില്‍ നിന്ന് 413 റണ്‍സാണ് നേടിയത്. 158.24 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ത്രിപാഠിക്ക് ഉണ്ടായിരുന്നു.

എന്നാല്‍ ടോപ് ഓഡറില്‍ ഇഷാനും ശുബ്മാനും സൂര്യകുമാറുമെല്ലാം കളിക്കുന്ന സാഹചര്യത്തില്‍ ത്രിപാഠിക്ക് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കാന്‍ സാധ്യത കുറവാണ്. 31കാരനായ ത്രിപാഠി അരങ്ങേറ്റ അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.

Story first published: Sunday, January 1, 2023, 16:21 [IST]
Other articles published on Jan 1, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+