വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ജയിച്ച് തുടങ്ങാന്‍ ഇന്ത്യ, വിറപ്പിക്കാന്‍ ശ്രീലങ്ക! മാച്ച് പ്രിവ്യൂ-സാധ്യതാ 11

തട്ടകത്തിലേക്ക് ശ്രീലങ്കയെത്തുമ്പോള്‍ ഏഷ്യാ കപ്പിലെ തോല്‍വിക്ക് കണക്കുവീട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം

1

മുംബൈ: ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം 3ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുകയാണ്. പുതുവര്‍ഷത്തിലെ ആദ്യ മത്സരമെന്ന നിലയില്‍ ഇന്ത്യക്കും ശ്രീലങ്കക്കും ജയിച്ച് തുടങ്ങേണ്ടത് അത്യാവശ്യം.

ഇന്ത്യന്‍ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മത്സരം തത്സമയം കാണാനാവുക. 2022ലെ തിരിച്ചടികള്‍ മറന്ന് തിരിച്ചുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ദസുന്‍ ഷണകയാണ് ശ്രീലങ്കയെ നയിക്കുന്നത്.

ഏഷ്യാ കപ്പില്‍ ഇന്ത്യയെ നാണംകെടുത്താന്‍ ശ്രീലങ്കയ്ക്കായിരുന്നു. തട്ടകത്തിലേക്ക് ശ്രീലങ്കയെത്തുമ്പോള്‍ ഏഷ്യാ കപ്പിലെ തോല്‍വിക്ക് കണക്കുവീട്ടുകയാവും ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ശ്രീലങ്കയെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്.

Also Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐAlso Read: 2022ലെ ഇന്ത്യയുടെ ബെസ്റ്റ് താരമാര്? കോലിയല്ല! തിരഞ്ഞെടുത്ത് ബിസിസി ഐ

പുതിയ തുടക്കത്തിന് ഇന്ത്യ

പുതിയ തുടക്കത്തിന് ഇന്ത്യ

ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ട് തന്നെ 2023ല്‍ ഇന്ത്യക്ക് ശക്തമായ തിരിച്ചുവരവാണ് വേണ്ടത്. സീനിയേഴ്‌സില്ലാതെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമുമായാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങുന്നത്.

രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്. ഇഷാന്‍ കിഷന്‍-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത. നിലവിലെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചെഴുതുമ്പോള്‍ എന്താവും ഫലമെന്നത് കാത്തിരുന്ന് കാണാം.

Also Read: ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

സഞ്ജു സാംസണ്‍ കളിച്ചേക്കും

സഞ്ജു സാംസണ്‍ കളിച്ചേക്കും

സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് നിരന്തരം തഴയപ്പെടുന്നുവെന്ന് വിമര്‍ശനം സമീപകാലത്തായി സജീവമാണ്. ഏകദിനത്തില്‍ മികവ് കാട്ടുമ്പോഴും ടീമില്‍ സ്ഥിരമായൊരു സ്ഥാനം സഞ്ജുവിന് ലഭിക്കില്ല. ഏകദിനത്തില്‍ 66ന് മുകളില്‍ ശരാശരിയുള്ള സഞ്ജുവിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇടമില്ല.

സഞ്ജുവിനെ ടി20 പരമ്പരക്കുള്ള ടീമില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മധ്യനിരയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. റിഷഭ് പന്തിന്റെ അഭാവത്തില്‍ മധ്യനിരയില്‍ സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനം ലഭിച്ചേക്കും.

ശ്രീലങ്ക നിസാരക്കാരല്ല

ശ്രീലങ്ക നിസാരക്കാരല്ല

ശ്രീലങ്കയെ അനായാസം കീഴ്‌പ്പെടുത്താമെന്ന മോഹം ഇന്ത്യക്കില്ല. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയുമാണ് ശ്രീലങ്ക എത്തുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ആത്മവിശ്വാസം ശ്രീലങ്കയ്ക്ക് കരുത്താവും.

പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ബനുക രാജപക്‌സെ, നായകന്‍ ദസുന്‍ ഷണക എന്നിവരെല്ലാം ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍. വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ മികവും ഇന്ത്യക്ക് വെല്ലുവിളിയാവുമെന്നുറപ്പ്. മഹേഷ് തീക്ഷണയും സ്പിന്നുകൊണ്ട് മികവ് കാട്ടുന്നവനാണ്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ടി20യിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 26 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 തവണയും ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എട്ട് തവണയാണ് ശ്രീലങ്കക്ക് ജയിക്കാനായത്. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

എന്നാല്‍ ചരിത്രത്തിലെ ഈ കണക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ പുതിയ മുഖമുള്ള ടി20 ടീമിന് എന്ത് അത്ഭുതമാണ് കാട്ടാനാവുകയെന്നത് കാത്തിരുന്ന് കണ്ടറിയണം.

Also Read: 2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

സാധ്യതാ 11

സാധ്യതാ 11

ഇന്ത്യ-ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (c), സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്.

ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, അവിഷ്‌ക ഫെര്‍ണാണ്ടോ, ചരിത് അസലങ്ക, ബനുക രാജപക്‌സെ, ദസുന്‍ ഷണക (c), വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, ലഹിരു കുമാര, ദില്‍ഷന്‍ മധുശന്‍ക

Story first published: Sunday, January 1, 2023, 17:23 [IST]
Other articles published on Jan 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X