For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ ഹീറോ, കിവികള്‍ക്കെതിരേ ഫ്‌ളോപ്പ്!! സഞ്ജുവിന് സംഭവിച്ചതെന്ത്? ബറൂച്ച പറയുന്നതിങ്ങനെ

ടി20 ലോകകപ്പില്‍ ഇത്തവണ ഒരു അവസരം പോലും ലഭിച്ചേക്കില്ലെന്നു കരുതിയ ഇടത്തു നിന്നും ടീം ഇന്ത്യയുടെ വീരനായകനും പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യവുമായി മാറിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള സൂപ്പര്‍ എട്ടിലെ ഡു ഓര്‍ ഡൈ മാച്ചില്‍ പുറത്താവാതെ നേടിയ 97 റണ്‍സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ബെസ്റ്റ് ഇന്നിങ്‌സാണെന്ന് ഉറപ്പിച്ച് പറയാം.

എന്നാല്‍ ഈ ലോകകപ്പിനു തൊട്ടുമുമ്പ് സഞ്ജു പൂര്‍ണമായും ഫോമൗട്ടായിരുന്നു. ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അദ്ദേഹം തീര്‍ത്തും നിറംമങ്ങി. ലോകകപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ്, കീപ്പര്‍ റോളുകള്‍ നഷ്ടമായതും ഇതോടെയാണ്. പക്ഷെ ഇപ്പോള്‍ ഇതു രണ്ടും സഞ്ജു തിരിച്ചുപിടിക്കുകയും ചെയ്തു.

SANJU SAMSON T20 WC 2026

കിവികള്‍ക്കെതിരായ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം ലോകകപ്പില്‍ സഞ്ജു ഇപ്പോള്‍ ഹീറോയായി മാറിയത് എങ്ങനെയാണ്? ഇതിനു പിന്നിലുള്ള കാരണം പറഞ്ഞിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ സുബിന്‍ ബറൂച്ച. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്കു മുമ്പ് അദ്ദേഹത്തിനു കീഴില്‍ തിരുവനന്തപുരത്ത് സഞ്ജു നാലു ദിവസം പരിശീലനവും നടത്തിയിരുന്നു.

സഞ്ജു പ്രതിഭാശാലി

സഞ്ജു സാംസണിന്റെ കഴിവിനെ കുറിച്ച് വലിയ മതിപ്പാണ് സുബിന്‍ ബറൂച്ചയ്ക്കുള്ളത്. അസാധാരണ പ്രതിഭയുള്ള ക്രിക്കറ്ററാണ് മലയാളി താരമെന്നാണ് അദ്ദേഹം പറയുന്നത്. 10 വര്‍ഷത്തോളമായി എനിക്കു സഞ്ജുവിനെ അറിയാം. തനിക്കു എന്തു ചെയ്യാന്‍ സാധിക്കുമെന്നതിന്റെ പ്രതിഫലനമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള അവന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്.

സഞ്ജുവിനു ഇതുപോലെയുള്ള പ്രകടനങ്ങള്‍ സ്ഥിരമായി കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോയന്നതു വേറെ വിഷയമാണ്. പക്ഷെ കഴിവിന്റെയോ, പ്രതിബദ്ധതയുടെയോ കാര്യത്തില്‍ ഒരു കുറവുമുണ്ടായിട്ടില്ലെന്നും ക്രിക്ക്ബസിനോടു സംസാരിക്കവെ ബറൂച്ച വ്യക്തമാക്കി.

പ്രഹരശേഷി

ക്രിക്കറ്റ് ബോളിനെ അസാധാരണമാം വിധത്തില്‍ പ്രഹരിക്കാനുള്ള ശേഷി സഞ്ജു സാംസണിനുണ്ട്. അവന്റെ നീണ്ട ബാക്ക് ലിഫ്റ്റ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അതിന്റെ ടൈമിങും മികവുമെല്ലാം മറ്റുള്ളവര്‍ക്കു ആശിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

സഞ്ജുവിന്റെ ബാറ്റില്‍ നിന്നും ബോള്‍ പുറപ്പെടുന്ന രീതിയില്‍ അനിഷേധ്യമായ പ്രതിഭയുടെ സ്പര്‍ശം കാണാന്‍ കഴിയും. ഈ ഗെയിമില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമുള്ള കഴിവാണിത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ റണ്‍ചേസില്‍ 20ാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറിലൂടെ ഇരുടീമുകളുടെയും സ്‌കോര്‍ തുല്യമാക്കിയ സഞ്ജുവിന്റെ ഷോട്ട് ഗംഭീരമായിരുന്നു.

എന്നെ സംബന്ധിച്ച് ആ രാത്രിയിലെ ഏറ്റവും മികച്ച ഷോട്ട് അതായിരുന്നു. എത്ര അനായാസമാണ് അവന്‍ മിഡ് വിക്കറ്റിനു മുകളിലൂടെ ബോള്‍ ഉയര്‍ത്തിയടിച്ചത്. ഫുള്‍ ഫോമിലാണെങ്കില്‍ ഇന്ത്യയിലെ ഏതു ബാറ്റര്‍ക്കും ഒപ്പം നില്‍ക്കുന്നയാളാണ് സഞ്ജുവെന്നും ബറൂച്ച വലയിരുത്തി.

എന്തുകൊണ്ട് ക്ലിക്കായില്ല?

ന്യൂസിലാന്‍ഡിനെതിരായ അഞ്ചു ടി20കളുടെ പരമ്പരയ്ക്കു മുമ്പ് സുബിന്‍ ബറൂച്ചയ്ക്കു കീഴില്‍ തിരുവന്തപുരത്തു വച്ച് നാലു പകലുകളും രാത്രിയും സഞ്ജു സാംസണ്‍ പരിശീലനം നടത്തിയിരുന്നു. ചുവന്ന പ്രതലം, കറുത്ത പ്രതലം, സിമന്റ് എന്നിങ്ങനെ വ്യത്യസ്ത പ്രതലങ്ങളിലായിരുന്നു പരിശീലനം. കേരളാ ക്രിക്കറ്റ് അക്കാദമിയിലെ പേസര്‍മാര്‍, സ്പിന്നര്‍മാര്‍ എന്നിവര്‍ക്കെതിരേയെല്ലാം സഞ്ജു ബാറ്റം ചെയ്തു.

SANJU SAMSON T20 WC 2026

എന്നിട്ടും ന്യൂസിലാന്‍ഡിനെതിരേ അഞ്ചു കളിയില്‍ അദ്ദേഹം നേടിയത് വെറും 46 റണ്‍സ് മാത്രമാണ്. ഇതിന്റെ പ്രധാന കാരണം പറഞ്ഞിരിക്കുകയാണ് സുബിന്‍ ബറൂച്ച. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു കാര്യത്തിലും കുറവുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് നാലു ദിവസത്തെ ക്യാംപ് സംഘടിപ്പിച്ചത്.

വ്യത്യസ്ത പ്രതലങ്ങളില്‍, പല ശൈലിയിലുള്ള ബൗളര്‍മാരെയും സഞ്ജു നേരിട്ടു. ന്യൂസിലാന്‍ഡിനെതിരേ ഇവയുടെയൊന്നും ഫലങ്ങള്‍ പെട്ടെന്നു ലഭിച്ചില്ല. എങ്കിലും ക്യാംപില്‍ അവന്‍ ചില അസാധാരണ ഷോട്ടുകള്‍ കളിക്കുന്നുണ്ടായിരുന്നു. സ്‌പെഷ്യലായ എന്തോ ഉടന്‍ സംഭവിക്കുമെന്നു അന്നു തോന്നുകയും ചെയ്തിരുന്നുവെന്നും ബറൂച്ച കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 3, 2026, 10:49 [IST]
Other articles published on Mar 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+