2022ല്‍ ഇവര്‍ കസറി, സൂപ്പര്‍ താരങ്ങളായി വളര്‍ന്നു! ഇന്ത്യയുടെ അഞ്ച് പേരിതാ

മുംബൈ: 2022 വിട പറയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര മികച്ച വര്‍ഷമായിരുന്നില്ല 2022. പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് കാലിടറി. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായില്ല.
സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പദ്ധതികളെല്ലാം പാളി. ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന വര്‍ഷമാണ് 2022 എന്ന് പറയാം. 2023ല്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവിനായി വലിയ പൊളിച്ചെഴുത്ത് ഉദ്ദേശിക്കുന്നു.
അതിന്റെ നടപടികള്‍ ഇതിനോടകം ബിസിസി ഐ ആരംഭിച്ചിട്ടുണ്ടെന്ന് പറയാം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയ വര്‍ഷമായാണ് 2022 കടന്ന് പോകുന്നത്. എന്നാല്‍ ചില ഇന്ത്യന്‍ താരങ്ങള്‍ക്കെങ്കിലും 2022നെ ഭാഗ്യ വര്‍ഷമാക്കി മാറ്റാനായിട്ടുണ്ട്.
ഇത്തരത്തില്‍ 2022ല്‍ സൂപ്പര്‍ താര പദവിയിലേക്ക് വളര്‍ന്ന അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ശുബ്മാന്‍ ഗില്‍
ഇന്ത്യയുടെ ഭാവി സൂപ്പര്‍ ഓപ്പണറെന്ന നിലയിലേക്ക് ശുബ്മാന്‍ ഗില്ലിന് പേരെടുക്കാനായി. ഈ വര്‍ഷം ഏകദിനത്തിലും ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ശുബ്മാന്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ 70.88 ശരാശരിയില്‍ 638 റണ്‍സാണ് താരം നേടിയത്.
ഇന്ത്യയുടെ പല സൂപ്പര്‍ ഓപ്പണര്‍മാരും റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴും ഗില്‍ കൈയടി നേടി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് രോഹിത് ശര്‍മക്കൊപ്പം ഗില്‍ എത്താനും സാധ്യതയുണ്ട്.
ടി20യില്‍ ഇതുവരെ അവസരം ലഭിച്ചില്ലെങ്കിലും ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ശുബ്മാന്‍ ഗില്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

ദീപക് ഹൂഡ
ദീപക് ഹൂഡയെ സംബന്ധിച്ചും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ച വര്‍ഷമാണ് 2022. ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ഹൂഡക്ക് ലഭിച്ചു. 25 മത്സരങ്ങളാണ് ഈ വര്‍ഷം അദ്ദേഹം കളിച്ചത്. 27കാരനായ താരം ഏകദിനത്തില്‍ 302 റണ്‍സും ടി20യില്‍ 153 റണ്‍സുമാണ് നേടിയത്.
ടി20 കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടാനും ഹൂഡക്ക് സാധിച്ചു. ഐപിഎല്ലില്‍ കളിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ദേശീയ ടീമില്‍ വലിയൊരു പരിഗണന ഹൂഡക്ക് ലഭിച്ചിരുന്നില്ല. വലിയ കാത്തിരിപ്പിനൊടുവില്‍ 2022ല്‍ ഹൂഡക്ക് അവസരം ലഭിക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവ്
2022ല്‍ ഏറ്റവും കൈയടി നേടിയ ഇന്ത്യന്‍ താരമാരാണെന്ന ചോദ്യത്തിന് സൂര്യകുമാര്‍ യാദവെന്നാണ് ഉത്തരം. ടി20യില്‍ 31 മത്സരത്തില്‍ നിന്ന് 1164 റണ്‍സാണ് അദ്ദേഹം നേടിയത്. അതും 46.56 ശരാശരിയിലും 187.43 സ്‌ട്രൈക്കറേറ്റിലും. ഒമ്പത് ഫിഫ്റ്റിയും 2 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയുടെ സൂപ്പര്‍ ഹീറോയെന്ന നിലയിലേക്ക് സൂര്യകുമാര്‍ വളര്‍ന്ന വര്‍ഷമാണ് 2022. ഇന്ന് നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍. 2021ല്‍ അരങ്ങേറ്റം കുറിച്ച സൂര്യയുടെ കരിയറില്‍ വലിയ മാറ്റമാണ് 2023ല്‍ സംഭവിച്ചിട്ടുള്ളതെന്ന് പറയാം.
2024ലെ ടി20 ലോകകപ്പ് ആകുമ്പോഴേക്കും ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സൂപ്പര്‍ താര പദവിയിലേക്ക് സൂര്യകുമാര്‍ എത്തുമെന്നുറപ്പ്.

അര്‍ഷദീപ് സിങ്
ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച കണ്ടെത്തലുകളിലൊന്നാണ് അര്‍ഷദീപ് സിങ്. ഇടം കൈയന്‍ പേസറെന്ന നിലയില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ടി20 ലോകകപ്പിലെ താരത്തിന്റെ പ്രകടനമാണ് എടുത്തുപറയേണ്ടത്.
21 മത്സരത്തില്‍ നിന്ന് 33 വിക്കറ്റാണ് താരം വീഴ്ത്തിയത്. പരിമിത ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനായി അര്‍ഷദീപ് മാറുന്നു. മികച്ച ലൈനും ലെങ്തുമുള്ള ബൗളര്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സൂപ്പര്‍ ബൗളറായി മാറാന്‍ സാധ്യതയുണ്ട്.
Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

ശ്രേയസ് അയ്യര്‍
ഏറെ നാളുകളായി ഇന്ത്യന്‍ ടീമിലുള്ള താരമാണ് ശ്രേയസ് അയ്യരെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് ഈ വര്‍ഷമാണെന്ന് പറയാം. ഈ വര്‍ഷത്തെ ഇന്ത്യയുടെ റണ്‍വേട്ടക്കാരിലെ ഒന്നാമനാണ് ശ്രേയസ്. ടെസ്റ്റില്‍ 60.28 ശരാശരിയില്‍ 442 റണ്‍സാണ് അദ്ദേഹം നേടിയത്.
ഏകദിനത്തില്‍ 55.69 ശരാശരിയില്‍ 724 റണ്‍സും അദ്ദേഹം നേടി. ടി20യില്‍ ശ്രേയസിന് കാര്യമായ അവസരമില്ലെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ വിശ്വസ്തന്മാരുടെ പട്ടികയിലേക്ക് ശ്രേയസ് അയ്യര്‍ ഉയര്‍ന്ന വര്‍ഷമാണ് 2022.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications