
ധോണിയുടെ പ്രതിഫലം ഇങ്ങനെ
പ്രഥമ ലേലത്തില്‍ 6 കോടിക്കാണ് ധോണി സിഎസ്‌കെയിലെത്തുന്നത്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കി ധോണി പ്രശസ്തനായി നില്‍ക്കുന്ന സമയമായിരുന്നു അത്. 2008ല്‍ നിന്ന് 2011ലേക്കെത്തിയപ്പോള്‍ ധോണിയുടെ പ്രതിഫലം 11 കോടിയായി ഉയര്‍ത്തി.
2014ലേക്ക് വന്നപ്പോള്‍ 12.5 കോടിയായി ധോണിയുടെ പ്രതിഫലം വര്‍ധിച്ചു. 2018ലെ ധോണിയുടെ പ്രതിഫലം 15 കോടിയായിരുന്നു. അവസാന സീസണില്‍ 12 കോടിക്കാണ് ധോണി സിഎസ്‌കെയ്ക്കായി കളിച്ചത്. ഇതുവരെ 15 ഐപിഎല്‍ സീസണുകളില്‍ നിന്നായി ധോണിക്ക് ലഭിച്ചത് 176.84 കോടിയാണ്.
ഈ സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് എംഎസ് ധോണിയുണ്ടാവും. താരത്തിന്റെ അവസാന ഐപിഎല്ലായി ഇത് മാറാന്‍ സാധ്യതയുണ്ട്. സിഎസ്‌കെയ്ക്ക് നാല് കിരീടം ധോണി നേടിക്കൊടുത്തിട്ടുണ്ട്.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ് രോഹിത് ശര്‍മ. ടീമിന് അഞ്ച് കിരീടം നേടിക്കൊടുക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് വിട്ട് മുംബൈ ഇന്ത്യന്‍സിലെത്തിയ രോഹിത് ഇതുവരെയുള്ള ചരിത്രംവെച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനാണ്.
അതുകൊണ്ട് തന്നെ ഉയര്‍ന്ന പ്രതിഫലമാണ് ഓരോ സീസണിലും രോഹിത്തിന് ലഭിക്കുന്നതും. അവസാന 15 സീസണും കളിച്ച രോഹിത് ഇതുവരെ ഐപിഎല്ലില്‍ നിന്ന് വാങ്ങിയ പ്രതിഫലം 178.6 കോടിയാണ്. ധോണിയെക്കാള്‍ അധികം പ്രതിഫലമാണ് ഇതുവരെ രോഹിത് വാങ്ങിയിട്ടുള്ളത്.

വിരാട് കോലിയും മോശമല്ല
1 കോടി 20 ലക്ഷമാണ് ആദ്യത്തെ മൂന്ന് സീസണിലും വിരാട് കോലിക്ക് പ്രതിഫലമായി ലഭിച്ചത്. 2011ല്‍ പ്രശസ്തിയിലേക്കുയര്‍ന്ന രോഹിത്തിന് 8 കോടി 20 ലക്ഷമാണ് പ്രതിഫലം ലഭിച്ചത്. 2013 സീസണ്‍വരെ ഇതേ പ്രതിഫലത്തിലാണ് കോലി കളിച്ചത്. 2014ല്‍ 12 കോടി 25 ലക്ഷം രൂപയായി കോലിയുടെ പ്രതിഫലം ഉയര്‍ന്നു.
2018ല്‍ വീണ്ടും പ്രതിഫലം ഉയര്‍ന്ന് 17 കോടിയായി മാറി. 2021വരെ ഇതേ പ്രതിഫലത്തിലാണ് കോലി കളിച്ചത്. ആര്‍സിബിയുടെ നായകനായി ഏറെ നാള്‍ കളിച്ച കോലിക്ക് പക്ഷെ ടീമിനെ കിരീടത്തിലേക്കെത്തിക്കാനായില്ല. ഇതോടെ 2021 സീസണോടെ കോലി നായകസ്ഥാനം ഒഴിഞ്ഞു.
നിലവില്‍ 15 കോടിയാണ് കോലിയുടെ പ്രതിഫലം. വരുന്ന സീസണിലും കോലി ആര്‍സിബിക്കായി കളിക്കുന്നത് 15 കോടിക്കാണ്. 1,582,000,000 കോടിയാണ് കോലി ഇതുവരെ ഐപിഎല്ലില്‍ നിന്ന് പ്രതിഫലം നേടിയത്.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം

ധോണിക്കും രോഹിത്തിനും അഭിമാന സീസണ്‍
ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമേതെന്ന ചോദ്യത്തിന് സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് എന്നിങ്ങനെയാവും കൂടുതല്‍ പേരും ഉത്തരം നല്‍കുക. ഇതില്‍ ഏത് ടീമാണ് കൂടുതല്‍ മികച്ചതെന്നത് തീരുമാനിക്കാന്‍ ട്രോഫികളുടെ എണ്ണം മാത്രം മതിയാകില്ല.
എന്നാല്‍ 2021 സീസണ്‍ ധോണിയും രോഹിത്തും മറക്കാന്‍ ആഗ്രഹിക്കുന്നതാണ്. മുംബൈ 10ാം സ്ഥാനക്കാരായപ്പോള്‍ സിഎസ്‌കെ ഒമ്പതാം സ്ഥാനത്തായിരുന്നു. രണ്ട് ടീമിനും ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണ്. നായകന്മാരെന്ന നിലയില്‍ ധോണിക്കും രോഹിത്തിനും അഭിമാന സീസണാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications












