Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ദേശീയ ടീം വിളിക്ക് തൊട്ടരികെ, തിളങ്ങിയാല്‍ അവസരം ഉറപ്പ്! മൂന്ന് പേര്‍ക്ക് നിര്‍ണ്ണായകം

1

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ സമയമാണ്. അവസാന സീസണിലെ പിഴവുകള്‍ നികത്തി 10 ടീമുകള്‍ ചേര്‍ന്ന് 80 താരങ്ങളെയാണ് മിനി ലേലത്തില്‍ സ്വന്തമാക്കിയത്.

യുവതാരങ്ങളെ സംബന്ധിച്ചാണ് ഐപിഎല്‍ വളരെ പ്രധാനപ്പെട്ടത്. ദേശീയ ടീമിലിടം എന്ന സ്വപ്‌നം കൊണ്ടുനടക്കുന്ന താരങ്ങള്‍ക്ക് ഐപിഎല്ലില്‍ തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങള്‍ സഹായിക്കും.

ഇന്നത്തെ ഇന്ത്യന്‍ ടീമിലെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലിലൂടെ വളര്‍ന്നവരാണ്. ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ തുടങ്ങി വലിയൊരു പട്ടിക ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയവരുടേതായി ചൂണ്ടിക്കാട്ടാനാവും.

ഇത്തവണയും നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ കസറി ദേശീയ ടീമിലേക്കെത്താന്‍ കാത്തിരിക്കുന്നുണ്ട്. ദേശീയ ടീമില്‍ നിന്ന് പുറത്തായ ചിലരും മടങ്ങിവരവ് നടത്താന്‍ ഇത്തവണ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്. ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകമായ യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മൊഹ്‌സിന്‍ ഖാന്‍

അവസാന ഐപിഎല്ലിന് ശേഷം ഏറ്റവും കൂടുതല്‍ കൈയടി നേടിയ യുവ പേസര്‍മാരിലൊരാളാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യക്ക് മുതല്‍ക്കൂട്ടായി മാറാന്‍ കഴിവുള്ളവനാണ് മൊഹ്‌സിന്‍ ഖാനെന്ന് പറയാം.

ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ മൊഹ്‌സിന്‍ 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 6 ഇക്കോണമി റേറ്റിലാണ് താരത്തിന്റെ പ്രകടനം.

24 കാരനായ താരത്തെ ഇന്ത്യയുടെ ടി20 ടീമില്‍ ആവിശ്യമാണ്. എന്നാല്‍ വണ്‍ സീസണ്‍ വണ്ടറല്ല താനെന്ന് മൊഹ്‌സിന്‍ ഖാന്‍ തെളിയിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെക്കേണ്ടത് മൊഹ്‌സിന്‍ ഖാന് അത്യാവശ്യമാണെന്ന് പറയാം.

1

മുകേഷ് ചൗധരി

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച് ഇന്ത്യന്‍ ടീമിലേക്കെത്തിയവരുടെ വലിയ പട്ടിക കാണാനാവും. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ പല വമ്പന്മാരുടെയും വളര്‍ച്ചക്ക് പിന്നില്‍ സിഎസ്‌കെയുടെ പങ്ക് വളരെ വലുതാണ്.

ഇപ്പോള്‍ സിഎസ്‌കെയിലൂടെ വളര്‍ന്ന് ദേശീയ ടീം സ്വപ്‌നം കാണുന്ന താരമാണ് മുകേഷ് ചൗധരി. അവസാന സീസണില്‍ ദീപക് ചഹാറിന് പരിക്കേറ്റപ്പോള്‍ പകരം അവസരം ലഭിച്ചത് മുകേഷ് ചൗധരി മുതലാക്കിയിരുന്നു.

നല്ല സ്വിങ് കണ്ടെത്തുന്ന താരം പവര്‍പ്ലേയില്‍ വിക്കറ്റ് നേടാന്‍ മിടുക്കനാണ്. ഇടം കൈയന്‍ താരം 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അവസാന സീസണില്‍ നേടിയത്. ഈ സീസണിലും മുകേഷ് ഇതേ മികവ് തുടര്‍ന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും.

1

ഖലീല്‍ അഹമ്മദ്

ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുള്ള താരമാണ് ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പല കാരണങ്ങളാല്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. ഇപ്പോള്‍ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ഖലീലിന് ഇത്തവണത്തെ സീസണ്‍ നിര്‍ണ്ണായകം.

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ഖലീല്‍ 10 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അവസാന സീസണില്‍ പിഴുതത്. 25കാരനായ താരത്തിന് ദേശീയ ടീമിലേക്കെത്താന്‍ ഇത്തവണ ഐപിഎല്ലില്‍ തിളങ്ങേണ്ടതായുണ്ട്.

ഇത്തവണകൂടി സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഖലീലിന് സാധിച്ചില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് കടുപ്പമായിരിക്കും. അതുകൊണ്ട് തന്നെ ഖലീലിന് ഇത്തവണത്തെ ഐപിഎല്‍ നിര്‍ണ്ണായകമാണെന്ന് പറയാം.

Story first published: Thursday, December 29, 2022, 15:31 [IST]
Other articles published on Dec 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+