വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം

സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന പ്രശ്‌നം

1

മുംബൈ: 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 2013ന് ശേഷം ഐസിസി ട്രോഫി നേടാത്ത ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്ത് വിലകൊടുത്തും നേടേണ്ടതായുണ്ട്.

എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ വലിയ പ്രതീക്ഷ വെക്കാനാവില്ല. താര ക്ഷാമം ഇന്ത്യന്‍ ടീമിലില്ലെങ്കിലും ഫോമാണ് പ്രശ്‌നം. സൂപ്പര്‍ താരങ്ങളേറെയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാന പ്രശ്‌നം.

Also Read: IPL 2023: ഗുജറാത്തിനൊപ്പം കപ്പ് നേടി, പക്ഷെ മിനി ലേലത്തില്‍ അണ്‍സോള്‍ഡ്! മൂന്ന് പേരിതാAlso Read: IPL 2023: ഗുജറാത്തിനൊപ്പം കപ്പ് നേടി, പക്ഷെ മിനി ലേലത്തില്‍ അണ്‍സോള്‍ഡ്! മൂന്ന് പേരിതാ

പല നിര്‍ണ്ണായക താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നേരിടുന്നു. ഇപ്പോഴിതാ 2023ലെ ഏകദിന ലോകകപ്പ് നേടാന്‍ ഇന്ത്യക്ക് നിര്‍ണ്ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ താരങ്ങളെ വിശ്രമമെടുക്കുന്നതിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചത്.

1

'ഇന്ത്യ ആദ്യം തീരുമാനിക്കേണ്ടത് ടീം കൂട്ടുകെട്ട് എങ്ങനെ വേണമെന്നതാണ്. നമ്മള്‍ തുടര്‍ച്ചയായി ടീമില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്. ഒന്നിലധികം തവണ മാറ്റങ്ങള്‍ വരുത്തി. എന്നാല്‍ ഇന്ത്യ ഒരു കൂട്ടുകെട്ടില്‍ വിശ്വസിക്കുകയാണ് വേണ്ടത്.

പ്രധാനപ്പെട്ട കാര്യം ഇടവേളയെടുക്കുന്നത് കുറക്കണമെന്നതാണ്. ഏകദിന ലോകകപ്പ് അടുത്തുനില്‍ക്കെ വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഒന്നിച്ച് കളിക്കേണ്ടതായുണ്ട്. ഇടവേളയെടുക്കുന്നത് ടീമിന് ഗുണം ചെയ്യില്ല'-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.

Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍Also Read: IND vs SL: ഏകദിന പരമ്പര ഇവര്‍ക്ക് നിര്‍ണ്ണായകം! ഫ്‌ളോപ്പായാല്‍ പണികിട്ടും, മൂന്ന് ഇന്ത്യക്കാര്‍

സമീപകാലത്തെ ഇന്ത്യയുടെ രീതി പരിശോധിച്ചാല്‍ ഒരു പരമ്പരക്ക് ശേഷം സീനിയേഴ്‌സിന് വിശ്രമം നല്‍കി അടുത്ത പരമ്പര കളിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും കാര്യം.

രണ്ട് താരങ്ങളും സമീപകാലത്തായി ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. രാഹുല്‍ വലിയ ഇടവേളക്ക് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കും മോശം ഫോമും രാഹുലിനെ പിന്നോട്ടടിക്കുന്നു. രാഹുലിന്റെ ടീമിലെ സ്ഥാനം പോലും ഇപ്പോള്‍ ചോദ്യമുയര്‍ത്തുന്നു.

രോഹിത് ശര്‍മയും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ ടീമില്‍ തുടരുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലെ ഫോം പ്രശ്‌നമാണ്. മത്സരങ്ങള്‍ കളിച്ച് താരങ്ങള്‍ ഫോമിലേക്കെത്തുകയാണ് വേണ്ടത്.

ഇടവേളയെടുക്കുമ്പോള്‍ താരങ്ങള്‍ തമ്മില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാകുന്നില്ല. ഇതോടെ പ്രധാന മത്സരങ്ങളിലേക്കെത്തുമ്പോള്‍ പരസ്പര ധാരണയില്ലാതെ താരങ്ങള്‍ പ്രയാസപ്പെടുന്നു. ഇത് മാറാന്‍ ഒരുമിച്ച് കൂടുതല്‍ മത്സരം കളിക്കണമെന്നാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്.

'ഇടക്കിടെ ടീമില്‍ മാറ്റം വരുന്നത് ഇന്ത്യക്ക് മികച്ച കൂട്ടുകെട്ടില്ലാതെയാവാന്‍ കാരണമാവുന്നു. അവസാന രണ്ട് ടി20 ലോകകപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് സംഭവിച്ച പിഴവ് ആതാണ്'- ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

1

ഇന്ത്യയുടെ ഇത്തവണത്തെ ഏകദിന ടീം തിരഞ്ഞെടുപ്പ് വലിയ തലവേദനയാവുമെന്നുറപ്പ്. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര് വേണമെന്നതാണ് പ്രധാന ചോദ്യം. ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവരാണ് അവസരം തേടുന്നത്.

Also Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവുംAlso Read: IND Vs SL: ആറ് താരങ്ങള്‍ ടി20 സീറ്റ് മറന്നേക്കൂ! ഇനി മടങ്ങിവരവ് കടുപ്പം-പ്രമുഖരും പുറത്താവും

ഇതില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യ കൂടുതല്‍ പരിഗണന നല്‍കാനാണ് സാധ്യത. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരില്‍ ആരൊക്കെയെന്നതും ചോദ്യം. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരില്‍ ആരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി പരിഗണിക്കേണ്ടതെന്നതും പ്രധാന ചോദ്യം.

പേസ് നിരയില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരില്‍ ആരൊക്കെ വേണമെന്നതും പ്രധാന ചോദ്യമാണ്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് 2023ലെ ഏകദിന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്.

Story first published: Thursday, December 29, 2022, 18:26 [IST]
Other articles published on Dec 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X