'ഇംഗ്ലണ്ടിന്റെ തന്ത്രങ്ങള്‍ കണ്ടു പഠിക്കൂ!'; സെമിക്ക് മുമ്പ്? ഗംഭീറിനെതിരെ ആഞ്ഞടിച്ച് അശ്വിന്‍
ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്ന് ആർ. അശ്വിൻ. മത്സരങ്ങൾക്കായി ഡാറ്റ (സ്ഥിതിവിവരക്കണക്കുകൾ) ഉപയോഗിക്കുന്നതിനെ താൻ വിശ്വസിക്കുന്നില്ലെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ പ്രസ്താവനയ്ക്കെതിരെയാണ് അശ്വിൻ രംഗത്തെത്തിയത്. ഡാറ്റ ശരിയായി ഉപയോഗിക്കാൻ അറിഞ്ഞാൽ അത് സുഹൃത്താണെന്നും അല്ലെങ്കിൽ വലിയ ശത്രുവാകുമെന്നും അശ്വിൻ തുറന്നടിച്ചു.
T20 WC 2026: ഫൈനലിന് മുമ്പ് ഇന്ത്യയ്ക്ക് മുന്നിലെ ഏറ്റവും വലിയ തിരിച്ചടി, പ്രവചനവുമായി പീറ്റേഴ്സൻ
ഗംഭീറിന്റെ ശൈലിയെ ചോദ്യം ചെയ്ത് അശ്വിൻ
വെസ്റ്റ് ഇൻഡീസിനെതിരായ വിജയത്തിന് ശേഷം, താൻ ഡാറ്റയിൽ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇതിനെതിരെ വിമർശനാത്മകമായ നിലപാടാണ് അശ്വിൻ സ്വീകരിച്ചത്. "കോച്ച് ഡാറ്റ ഉപയോഗിക്കില്ലെന്ന് പറയുന്നത് അദ്ദേഹത്തിന്റെ രീതിയാണ് (Modus operandi). എന്നാൽ എന്താണ് ഡാറ്റ? അതൊരു വാഗൺ വീലാണ്, ഒരു ബൗളർ ഏത് ഏരിയയിലാണ് പന്തെറിയുന്നത് എന്നതിനെക്കുറിച്ചുള്ള അറിവാണ്. സൂര്യകുമാർ യാദവും ആദിൽ റഷീദും തമ്മിലുള്ള പോരാട്ടത്തിൽ ആർക്കാണ് മുൻതൂക്കമെന്ന് ഡാറ്റ പറഞ്ഞുതരും. ഇതിനെ വെറും നമ്പറുകളായി കാണുന്നത് തെറ്റാണ്," വിമൽ കുമാറുമായുള്ള അഭിമുഖത്തിൽ അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ടിനെ കണ്ടു പഠിക്കണം!
ഇന്നത്തെ എതിരാളികളായ ഇംഗ്ലണ്ട് ഡാറ്റ കൃത്യമായി ഉപയോഗിക്കുന്ന ടീമാണെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. "ഇംഗ്ലണ്ട് ഡാറ്റ വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നു. അത് എനിക്കറിയാം. ഡാറ്റ ഉപയോഗിക്കാത്തവരോട് എനിക്ക് വിരോധമില്ല, പക്ഷേ അത് ശരിയായി കൈകാര്യം ചെയ്യാൻ അറിയില്ലെങ്കിൽ വരും കാലങ്ങളിൽ താരങ്ങൾക്ക് നിലനിൽപ്പുണ്ടാകില്ല. ക്രിക്കറ്റ് എന്നത് ഒരു പരീക്ഷ പോലെയാണ്. പരീക്ഷയ്ക്ക് മുമ്പ് പുസ്തകം വായിച്ചു തയ്യാറെടുക്കുന്നതുപോലെയാണ് ഡാറ്റ ഉപയോഗിക്കുന്നത്. അത് നമ്മുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
T20 WC 2026: 'അഭിഷേക് ഔട്ട്, റിങ്കു ഇൻ?' ആരാധകർക്കിടയിൽ ബോംബിട്ട് പ്രാക്ടീസ് വീഡിയോകൾ
വാങ്കഡെയിലെ പോരാട്ടം
മുംബൈയിൽ വൈകുന്നേരം 7 മണിക്ക് മത്സരം ആരംഭിക്കാനിരിക്കെ, ഗംഭീറിന്റെയും അശ്വിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ടീമിനുള്ളിൽ വലിയ ചർച്ചയായിട്ടുണ്ട്. മഞ്ഞുവീഴ്ച (Dew) മത്സരത്തെ ബാധിക്കില്ലെന്നാണ് കരുതപ്പെടുന്നത്. ഇംഗ്ലണ്ട് തങ്ങളുടെ ഡാറ്റാ പ്ലാനുകളുമായി എത്തുമ്പോൾ, മൈതാനത്തെ തന്ത്രങ്ങൾ കൊണ്ട് അവരെ നേരിടാനാണ് ഗംഭീറിന്റെ ശ്രമം. എന്നാൽ അശ്വിൻ പറഞ്ഞതുപോലെ ഡാറ്റയുടെ പിൻബലമില്ലാത്ത തന്ത്രങ്ങൾ ഇംഗ്ലണ്ടിനെതിരെ ഫലിക്കുമോ എന്നത് സംശയമാണ്. വലിയ തിരിച്ചുവരുവകൾക്ക് പേരുകേട്ട ഹാരി ബ്രൂക്കും സംഘവും ഇന്ത്യയ്ക്കെതിരെ എന്ത് തന്ത്രമാകും ഉപയോഗിക്കുക എന്നതും കൗതുകമുണർത്തുന്ന കാര്യമാണ്.
സെമി ഫൈനൽ എന്ന നിർണ്ണായക ഘട്ടത്തിൽ കോച്ചും സീനിയർ താരവും തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. തുടർച്ചയായ അഞ്ച് വിജയങ്ങളുമായി എത്തുന്ന ഹാരി ബ്രൂക്കിന്റെ ഇംഗ്ലീഷ് പട അത്ര എളുപ്പത്തിൽ കീഴടങ്ങില്ല. പവർപ്ലേയിൽ സഞ്ജുവും അഭിഷേക് ശർമ്മയും തീർക്കുന്ന വെടിക്കെട്ടും ജോഫ്ര ആർച്ചർ-ആദിൽ റഷീദ് സഖ്യത്തിന്റെ ബോളിംഗ് വൈധ്യധ്യവും തമ്മിലുള്ള പോരാട്ടം മത്സരത്തിൽ നിർണ്ണായകമാകും. ക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ഇതിനകം ഫൈനലിൽ പ്രവേശിച്ചതിനാൽ, ഇന്ന് ജയിക്കുന്നവർ മാർച്ച് 8-ന് അഹമ്മദാബാദിൽ കിവീസിനെ നേരിടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications