ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമി ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ പ്ലെയിംഗ് ഇലവനിൽ വൻ മാറ്റത്തിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. മോശം ഫോമിലുള്ള യുവ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് പകരം വെടിക്കെട്ട് താരം റിങ്കു സിംഗ് ടീമിലെത്തിയേക്കുമെന്നാണ് ബുധനാഴ്ച നടന്ന പരിശീലന സെഷൻ നൽകുന്ന സൂചന. പിതാവിന്റെ വിയോഗത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ റിങ്കു, വിൻഡീസ് മത്സരത്തിന് മുന്നോടിയായി ടീമിനൊപ്പം ചേർന്നിരുന്നു.
അഭിഷേകിനോട് സഞ്ജുവിനെ കണ്ടുപഠിക്കാൻ ആവശ്യപ്പെട്ട് പരിശീലകൻ; 'അത് ഭാവിയിൽ അവനെ സഹായിക്കും'
പരിശീലനത്തിൽ തിളങ്ങി റിങ്കു, അഭിഷേക് എവിടെ?
ബുധനാഴ്ച വാങ്കഡെയിൽ നടന്ന ഓപ്ഷണൽ പ്രാക്ടീസ് സെഷനിൽ റിങ്കു സിംഗ്, വരുൺ ചക്രവർത്തി, തിലക് വർമ്മ, വാഷിംഗ്ടൺ സുന്ദർ എന്നിവർ സജീവമായിരുന്നു. എന്നാൽ ഓപ്പണർ അഭിഷേക് ശർമ്മ പരിശീലനത്തിന് എത്താതിരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഈ ലോകകപ്പിൽ ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 80 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. സിംബാബ്‌വെയ്‌ക്കെതിരായ 55 റൺസ് ഒഴിച്ചുനിർത്തിയാൽ താരത്തിന് പവർപ്ലേയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫിനിഷർ റോളിൽ റിങ്കുവിനെ പരിഗണിക്കാൻ ഗൗതം ഗംഭീറും സംഘവും ആലോചിക്കുന്നത്.

ഗംഭീറിന്റെ പുതിയ തന്ത്രം
ടോപ്പ് ഓർഡറിൽ ഇടംകൈയ്യൻ ബാറ്റർമാരുടെ അതിപ്രസരം (അഭിഷേക്, ഇഷാൻ കിഷൻ, തിലക് വർമ്മ) ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യയെ പൂട്ടാൻ എതിരാളികൾക്ക് അവസരം നൽകുന്നുണ്ട്. ഇത് മറികടക്കാൻ വലങ്കൈയ്യൻ ബാറ്ററായ സഞ്ജു സാംസണെ ഓപ്പണിംഗിൽ നിലനിർത്തിക്കൊണ്ട്, മധ്യനിരയിൽ റിങ്കുവിനെ ഇറക്കാനാണ് നീക്കം. താരങ്ങൾ വ്യത്യസ്തമായ റോളുകളോട് പൊരുത്തപ്പെടുന്നത് ടീമിന് കരുത്താണെന്നാണ് ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ നിലപാട്. വാങ്കഡെയിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ റിങ്കുവിനെപ്പോലൊരു പവർ ഹിറ്ററുടെ സാന്നിധ്യം ഇംഗ്ലീഷ് ബൗളർമാർക്ക് ഭീഷണിയാകും.
T20 World Cup 2026: മുംബൈയില്‍ മഴ പെയ്യുമോ? നേട്ടം ഈ ടീമിന്, ഫൈനലില്‍ സ്വപ്ന പോരാട്ടം!
ചരിത്രപ്പോരാട്ടത്തിന് വാങ്കഡെ റെഡി
ലോകകപ്പ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയിൽ നേർക്കുനേർ വരുന്നത്. മുൻപ് നടന്ന 29 ടി20 മത്സരങ്ങളിൽ 17 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. ഇന്ന് വിജയിക്കുന്ന ടീമിന് മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ രാജ്യമെന്ന റെക്കോർഡിലേക്ക് ഒരു പടി കൂടി അടുക്കാം. സഞ്ജുവിന്റെ റെക്കോർഡ് ഇന്നിംഗ്‌സിനും (97*) സൂര്യയുടെ ഹോം ഗ്രൗണ്ട് മികവിനും പിന്നാലെ റിങ്കു കൂടി എത്തുന്നതോടെ ഇന്ത്യയുടെ ബാറ്റിംഗ് നിര കൂടുതൽ കരുത്താർജ്ജിക്കും. ങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച ഏഴ് ടി20 മത്സരങ്ങളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചു. 2017-ന് ശേഷം ഇന്ത്യ ഇവിടെ തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്. വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് ശരാശരി 177 റൺസാണ് സ്കോർ ചെയ്യാൻ കഴിയുന്നത്. എന്നാൽ രാത്രിയിലെ മഞ്ഞുവീഴ്ച (Dew factor) രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കും ഗുണകരമായേക്കാം.