T20 WC 2026: 'അൺ സ്റ്റോപ്പബിൾ സാംസൺ', വിരാടിന്റെ ആ റെക്കോർഡിനൊപ്പം, ഫൈനൽ സഞ്ജു തൂക്കി
ടി20 ലോകകപ്പിലെ ഫൈനൽ വേദിയിൽ സ്വപ്ന തുല്യമായി ബാറ്റ് വീശി സഞ്ജു സാംസൺ. തുടരെ തുടരെ മൂന്ന് മത്സരങ്ങളിലും 50 റണ്ണിന് മുകളിൽ സ്കോർ ചെയ്ത സഞ്ജു വിരാട് കോഹ്ലിയുടെയും ഷഹീദ് അഫ്രീദിയുടെയും റെക്കോർഡാണ് പഴങ്കഥയാക്കിയത്. ഒരു ടി20 ലോകകപ്പിലെ സെമി ഫൈനലിലും ഫൈനലിലും അർധ സെഞ്ച്വറി തികയ്ക്കുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡാണ് സഞ്ജു ഇപ്പോൾ സ്വന്തം കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്. 2009ൽ ഷാഹിദ് അഫ്രീദിയും 2014ൽ വിരാട് കോഹ്‍ലിയും ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഇപ്പോഴിതാ സഞ്ജുവും ആ റെക്കോർഡിനൊപ്പമെത്തി,
T20 WC 2026: അന്നു കോലി, ഇന്ന് അഭിഷേക്!! സഞ്ജു പറഞ്ഞത് കിറുകൃത്യം; പുതുചരിത്രം
ഫൈനലിൽ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് പോലുള്ള പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുക്കുന്നത്. അഭിഷേക് ശർമ്മ 18 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. രചിൻ രവീന്ദ്ര അഭിഷേകിനെ പുറത്താക്കിയെങ്കിലും സഞ്ജുവും പിന്നാലെ തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കുകയായിരുന്നു.

ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് ഇന്നിങ്സിന്റെ തുടക്കത്തിൽ തകർത്തടിച്ചപ്പോൾ പിറന്നത് ഒരു ചരിത്ര റെക്കോർഡ് കൂടിയായിരുന്നു. പുരുഷ ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഫൈനൽ മത്സരത്തിൽ 50 റൺസിന് മുകളിൽ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തുന്ന ജോഡികളായി സഞ്ജുവും അഭിഷേകും മാറിയിരുന്നു.
ലോർഡ്‌സിലെ ആ പഴയ റെക്കോർഡ് പഴങ്കഥ!
ഇതുവരെയുള്ള എട്ട് ടി20 ലോകകപ്പ് ഫൈനലുകളിലും ഒരു ടീമിനും ഓപ്പണിംഗിൽ 50 റൺസ് തികയ്ക്കാൻ സാധിച്ചിരുന്നില്ല. 2009-ൽ ലോർഡ്‌സിൽ നടന്ന ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ ഓപ്പണർമാരായ കമ്രാൻ അക്മലും ഷഹ്‌സൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഓപ്പണിംഗ് സ്കോർ. നീണ്ട 17 വർഷങ്ങൾക്ക് ശേഷമാണ് ആ റെക്കോർഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിരുത്തിക്കുറിക്കപ്പെട്ടത്.
സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ കുതിക്കുന്നു
സെമി ഫൈനലിലെ മിന്നും ഫോം ഫൈനലിലും തുടരുന്ന സഞ്ജു സാംസൺ കിവീസ് ബൗളർമാരെ നിലംതൊടീക്കാതെയാണ് ശിക്ഷിക്കുന്നത്. മറുഭാഗത്ത് അഭിഷേക് ശർമ്മ തന്റെ സ്വാഭാവിക ശൈലിയിൽ അഭിഷേകും ബാറ്റ് വീശുമ്പോൾ ഇന്ത്യൻ സ്കോർ പ്രതീക്ഷിച്ചതിലും കൂടുതൽ കുതിക്കുന്നു എന്നത് ആരാധകർക്ക് കണ്ണിന് കുളിർമ്മയുള്ള കാഴ്ചയാണ്.
T20 WC 2026: ഫൈനലിൽ സഞ്ജു അഭിഷേക് താണ്ടവം, പല റെക്കോർഡുകളും ഇനി പഴങ്കഥ
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിന് മികച്ച തുടക്കമായിരുന്നു ആദ്യ ഓവറിൽ ലഭിച്ചത്. മാറ്റ് ഹെൻറി എറിഞ്ഞ ആദ്യ ഓവറിൽ സഞ്ജു സാംസൺ നേടിയ ഒരു സിക്സർ മാത്രമാണ് അപകടമായി ഉണ്ടായിരുന്നത്. പക്ഷെ, പിന്നീട് ഓപ്പണർമാർ അഴിഞ്ഞാടാൻ തുടങ്ങി. ആദ്യ നാല് ഓവറുകളിൽ നാല് ബൗളർമാരെ പരീക്ഷിച്ച ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്നറിന് തെറ്റി. ഇരുവരും ചേർന്ന് പവർ പ്ലെയിൽ 92 റൺസാണ് അടിച്ചു കൂട്ടിയത്. 18 പന്തുകളിൽ നിന്നും അഭിഷേക് തന്റെ അർധ സെഞ്ച്വറി പൂർത്തിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications