ഇവരെ പേടിക്കണം, ക്രിക്കറ്റിലെ കലിപ്പന്മാരുടെ 11 ഇതാ, നാല് പേര്‍ ഇന്ത്യക്കാര്‍

മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റ് പൊതുവേ ശാന്തമായ കളിയാണ്. വലിയ അപകട സാധ്യതയില്ലാത്ത മാന്യന്മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റിന് ലോകത്തിലെ ഒട്ടുമിക്കയിടത്തും വലിയ ആരാധക പിന്തുണയുണ്ട്.
ക്രിക്കറ്റ് താരങ്ങളെ അനുകരിക്കുന്നവര്‍ ഏറെയായതിനാലും മാന്യന്മാരുടെ കളിയായതിനാലും ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ കളത്തിനകത്തും പുറത്തും ശാന്ത സ്വഭാവക്കാരാണ്. കളത്തിനകത്ത് വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും അത് പലപ്പോഴും കളത്തിനകത്ത് തന്നെ അവസാനിക്കുന്നതാണ്.
എന്നാല്‍ ചില ക്രിക്കറ്റ് താരങ്ങള്‍ ഈ ശാന്തസ്വഭാവം ഇല്ലാത്തവരായി ഉണ്ട്. പല്ലിന് പല്ല് എന്ന ശൈലിയില്‍ ആരെയും എതിരിടാന്‍ തയ്യാറുള്ള ഇത്തരം താരങ്ങള്‍ കളത്തിനകത്ത് അതിരുകടന്ന ആക്രമണോത്സകത കാട്ടുന്നവരാണ്.
ഇത്തരത്തില്‍ എല്ലാവരും ഭയക്കുന്നവരും കളത്തിനകത്തെ കലിപ്പന്മാരുമായ ക്രിക്കറ്റ് താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

ഗൗതം ഗംഭീര്‍-വിരാട് കോലി
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയും മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ഗൗതം ഗംഭീറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. രണ്ട് പേരും കലിപ്പന്മാരാണ്. വിട്ടുവീഴ്ചക്ക് തയ്യാറാവാത്തവരാണ് ഇരുവരും.
കളത്തിനകത്ത് സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ചവരുടെയെല്ലാം വായടപ്പിച്ച് അപ്പോള്‍ത്തന്നെ ഇരുവരും രംഗത്തെത്താറുണ്ട്. ഒരു തവണ കോലിയും ഗംഭീറും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആര്‍സിബി മത്സരത്തിനിടെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്.
കോലി ക്യാപ്റ്റനായിരിക്കെ ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സകതയെ എതിരാളികളെല്ലാം ഭയപ്പെട്ടിരുന്നു. ഇപ്പോഴും ആക്രമണോത്സകത കൈവിടാതെ കളിക്കുന്ന താരമാണ് കോലി. പരിശീലക റോളില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഗംഭീര്‍. ദേഷ്യം ഒളിച്ചുവെക്കാത്തവരാണ് ഇരുവരും.
Also Read: IPL 2023: ഐപിഎല്‍ പ്രതിഫലത്തില്‍ രോഹിത് ഇനി ഒന്നാമന്‍, ധോണിയെ കടത്തിവെട്ടി-അറിയാം

ഡേവിഡ് വാര്‍ണര്‍, ആന്‍ഡ്രൂ സൈമണ്‍സ്, ജാവേദ് മിയാന്‍ദാദ്
മൂന്നാം നമ്പറില്‍ ഇടം കൈയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കാണ് അവസരം. ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന് വലിയ ആരാധക പിന്തുണയുണ്ടെങ്കിലും കലിപ്പനായ താരമാണ് വാര്‍ണര്‍. എതിര്‍ക്കാന്‍ വരുന്ന താരങ്ങളോട് യാതൊരു വിട്ടുവീഴ്ച്ചക്കും വാര്‍ണര്‍ തയ്യാറാവില്ല.
പല തവണ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് നടപടി നേരിട്ട താരമാണ് വാര്‍ണര്‍. സ്ലെഡ്ജ് ചെയ്യാന്‍ മിടുക്കനാണ് വാര്‍ണര്‍. എന്നാല്‍ പ്രകടനംകൊണ്ട് പ്രിയങ്കരനാണ് അദ്ദേഹം.
മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സാണ് നാലാം നമ്പറില്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറായ സൈമണ്‍സ് കളത്തിനകത്ത് മാത്രമല്ല പുറത്തും വഴക്കാളി സ്വഭാവക്കാരനാണ്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതും ഇടിയുണ്ടാക്കി പോലീസ് കേസായതും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ താരം സൃഷ്ടിച്ചു.
കാര്‍ അപകടത്തെത്തുടര്‍ന്ന് സൈമണ്‍സ് മരണപ്പെട്ടെങ്കിലും ആരാധക മനസില്‍ കലിപ്പന്‍ സൈമണ്‍സിന് എന്നും വലിയ സ്ഥാനമുണ്ട്.
പാകിസ്താന്റെ ജാവേദ് മിയാന്‍ദാദാണ് മറ്റൊരു താരം. പാകിസ്താന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ മിയാന്‍ദാദിന്റെ കളത്തിലെ ദേഷ്യ സ്വഭാവം വളരെ പ്രശസ്തമാണ്.
അംപയറോട് കയര്‍ത്തതും ബൗളറെ ബാറ്റുകൊണ്ട് തല്ലാന്‍ പോയതുമടക്കം നിരവധി തവണ പ്രശ്‌നം സൃഷ്ടിച്ച താരമാണ് മിയാന്‍ദാദ്.
Also Read: ക്രിക്കറ്റിലെ വെറുക്കപ്പെട്ടവരുടെ പ്ലേയിങ് 11 ഇതാ, ഒരു മലയാളി താരവും! അറിയാം

കറെന്‍ പൊള്ളാര്‍ഡ്, കമ്രാന്‍ അക്മല്‍, ഇയാന്‍ ബോത്തം
ആറാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കറെന്‍ പൊള്ളാര്‍ഡിനാണ് സ്ഥാനം. മുന്‍ നായകന്‍ കൂടിയായ പൊള്ളാര്‍ഡ് അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളത്തിനകത്ത് പൊള്ളാര്‍ഡിന്റേതായ ശൈലികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഐപിഎല്ലില്‍ വായില്‍ ടേപ്പ് ഒട്ടിച്ച് ഇറങ്ങിയതും മിച്ചല്‍ സ്റ്റാര്‍ക്കിനെ ബാറ്റ് വെച്ച് എറിഞ്ഞതും ഉള്‍പ്പെടെ നിരവധി തവണ പൊള്ളാര്‍ഡിന്റെ കലിപ്പ് കാണുന്ന സംഭവങ്ങളുണ്ടായി.
പാകിസ്താന്റെ കമ്രാന്‍ അക്മലാണ് ഏഴാമന്‍. ഇന്ത്യക്കെതിരായ മത്സരങ്ങള്‍ക്കിടെ പല തവണ താരങ്ങളുമായി അക്മല്‍ കൊമ്പുകോര്‍ത്തിരുന്നു. പരിശീലകനേയും ക്യാപ്റ്റനേയും പോലും ബഹുമാനമില്ലാത്ത താരമാണ് കമ്രാന്‍ അക്മല്‍.
ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഇയാന്‍ ബോത്തമാണ് എട്ടാമന്‍. ഇതിഹാസ താരമാണെങ്കിലും ദേഷ്യക്കാരനായിരുന്നു. പബില്‍ ഇടിയുണ്ടാക്കിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച താരമാണ് ബോത്തം.

ഹര്‍ഭജന്‍ സിങ്, എസ് ശ്രീശാന്ത്, ഷുഹൈബ് അക്തര്‍
ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഒമ്പതാമന്‍. കലിപ്പന്മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് ഹര്‍ഭജന്‍. സഹതാരങ്ങളോട് പോലും കയര്‍ക്കാന്‍ ഹര്‍ഭജന്‍ മടികാട്ടാറില്ല. ഐപിഎല്ലിനിടെ എസ് ശ്രീശാന്തിന്റെ മുഖത്തടിച്ച് ഹര്‍ഭജന്‍ വിവാദത്തിലായിരുന്നു.
10ാം നമ്പറില്‍ എസ് ശ്രീശാന്തിനാണ് അവസരം. ഇന്ത്യയുടെ മലയാളി പേസര്‍ അമിത ആക്രമണോത്സകതകൊണ്ട് ഹേറ്റേഴ്‌സിനെ സൃഷ്ടിച്ച താരമാണ്. ശ്രീയുടെ ശരീര ഭാഷയും കളത്തിലെ പെരുമാറ്റവും വലിയ വിമര്‍ശനം നേരിട്ടിട്ടുള്ളതാണ്.
പാകിസ്താന്‍ മുന്‍ ഇതിഹാസ പേസര്‍ ഷുഹൈബ് അക്തറാണ് 11ാമന്‍. സൂപ്പര്‍ പേസറാണെങ്കിലും കൈയിലിരുപ്പ് പ്രശ്‌നമായിരുന്നു. കളത്തിനകത്തും പുറത്തും വിവാദം സൃഷ്ടിച്ച അക്തര്‍ ക്രിക്കറ്റിലെ ദേഷ്യക്കാരായ താരങ്ങളിലൊരാളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications