Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഈ ശ്രീലങ്കന്‍ താരങ്ങളെ കരുതിയിരുന്നോ! ഇന്ത്യക്ക് ഇര്‍ഫാന്റെ മുന്നറിയിപ്പ്, അറിയാം

1

മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. മുംബൈ വാംഖഡെയിലാണ് ആദ്യ മത്സരം നടക്കുന്നത്. 2022ലെ തിരിച്ചടികള്‍ മറന്ന് ഇന്ത്യ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന വര്‍ഷമാണ് 2023.

2022ല്‍ ഇന്ത്യ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും തോറ്റിരുന്നു. ശ്രീലങ്ക ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ടീമാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ നിരയാണ് ശ്രീലങ്ക. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ഇന്ത്യക്ക് ശ്രീലങ്കയെ തോല്‍പ്പിക്കാനാവില്ല.

ശക്തമായ നിരയുമായെത്തുന്ന ശ്രീലങ്ക ഹര്‍ദിക് പാണ്ഡ്യക്ക് കീഴിലിറങ്ങുന്ന ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ഇന്ത്യ പരമ്പരയില്‍ കരുതിയിരിക്കേണ്ട ശ്രീലങ്കന്‍ താരങ്ങളെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

'ശ്രീലങ്ക ഒരിക്കലുമൊരു മോശം ടീമല്ല. ഏഷ്യാ കപ്പില്‍ അവര്‍ ചെയ്തത് നമ്മള്‍ കണ്ടതാണ്. അവര്‍ നന്നായി കളിക്കുന്ന സംഘമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ കരുതിയിറങ്ങണം. കുശാല്‍ മെന്‍ഡിസ്, വനിന്‍ഡു ഹസരങ്ക, ലഹിരു കുമാര, മഹേഷ് തീക്ഷണ എന്നീ നാല് പേര്‍ ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നാണ് കരുതുന്നത്.

1

നായകന്‍ ദസുന്‍ ഷണകയും അപകടകാരിയായ താരമാണ്. അവന്‍ പേടിയില്ലാതെ കളിക്കുന്നവനാണ്. ടീമിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവനാണ്'-ഇര്‍ഫാന്‍ പറഞ്ഞു. നിലവിലെ ഏഷ്യന്‍ രാജാക്കന്മാരായ ശ്രീലങ്കയുടെ ടീം കരുത്തും മികച്ചതാണ്.

ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ഇതിന് പ്രതികാരമായി പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ സീനിയേഴ്‌സിന് വിശ്രമം നല്‍കി യുവ മുഖവുമായി ഇറങ്ങുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ഹര്‍ദിക് പാണ്ഡ്യയെന്ന നായകനില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുന്നു. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരോടൊപ്പം വിരാട് കോലിക്കും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ യുവതാരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷ.

നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. എന്നാല്‍ മാനസികമായി ശ്രീലങ്കയ്ക്ക് മുന്‍തൂക്കം അവകാശപ്പെടാം. ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യ കളിച്ച് പരുവപ്പെട്ട് വരേണ്ടതായുണ്ട്. ആക്രമണോത്സകതയുള്ള നായകനാണ് ഹര്‍ദിക്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

1

ഹര്‍ദിക്കിന്റെ നായകമികവിനെ ഇര്‍ഫാന്‍ പ്രശംസിച്ചു. 'ഹര്‍ദിക്കിന് കീഴില്‍ ഇന്ത്യന്‍ ടീമില്‍ നല്ല ആശയവിനിമയം നടക്കുന്നു. ഐപിഎല്ലിലും ഇത് കാണാന്‍ സാധിച്ചു. അവന്റെ സമീപനങ്ങള്‍ ആകര്‍ഷണം തോന്നുന്നതാണ്.

ഇന്ത്യ അവനെ ദീര്‍ഘകാല നായകനായി പരിഗണിക്കുന്നുണ്ടെങ്കില്‍ ഫിറ്റ്‌നസ് ശ്രദ്ധിക്കേണ്ടതായുണ്ട്. മുന്നോട്ട് പോകുന്തോറും ഫിറ്റ്‌നസ് നിര്‍ണ്ണായകമായി മാറും'-ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ സ്ഥിരം നായകനായി ഹര്‍ദിക്കിനെ പരിഗണിക്കാനൊരുങ്ങുകയാണ് ഇന്ത്യ.

2023ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന നായകസ്ഥാനവും ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ നല്‍കിയേക്കും. നിലവില്‍ പരിമിത ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനാണ് ഹര്‍ദിക്. എന്നാല്‍ താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കുക എളുപ്പമാവില്ല.

എന്തായാലും നായകനെന്ന നിലയില്‍ ഹര്‍ദിക്കിന്റെ കരിയറിലും നിര്‍ണ്ണായകമായി മാറുന്ന പരമ്പരയാണ് ശ്രീലങ്കയ്‌ക്കെതിരായത്. പരമ്പര തൂത്തുവാരാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.

Story first published: Monday, January 2, 2023, 16:35 [IST]
Other articles published on Jan 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+