IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

മുംബൈ: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധ നല്‍കാനുള്ള തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യോയോ ടെസ്റ്റടക്കം തിരിച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ.
ഇന്ത്യയുടെ സുപ്രധാന താരങ്ങളുടെ ജോലിഭാരം കുറക്കുന്നതിലും നിര്‍ണ്ണായക മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം മാനേജ്‌മെന്റ്. ഇതിന്റെ ഭാഗമായി ഐപിഎല്ലില്‍ താരങ്ങളുടെ ജോലിഭാരം കുറക്കുന്നതടക്കം ഇന്ത്യയുടെ പരിഗണനയിലാണുള്ളത്.
ഇതിന്റെ ഭാഗമായി ഐപിഎല്‍ ടീമുകളുമായി ബിസിസി ഐ ചര്‍ച്ചചെയ്യുമെന്നാണ് വിവരം. ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ നിര്‍ണ്ണായക താരങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ഐപിഎല്‍ ടീമുകള്‍ സമ്മതിക്കുമോയെന്നത് കണ്ടറിയാം.
എന്തായാലും ലോകകപ്പ് കിരീടം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമായ സാഹചര്യത്തില്‍ ഇന്ത്യ ഫിറ്റ്‌നസ് ചട്ടത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. അതുകൊണ്ട് തന്നെ ബിസിസി ഐയുടെ ഇടപെടലില്‍ ഐപിഎല്ലില്‍ വിശ്രമം നല്‍കേണ്ടിവരുന്ന താരങ്ങള്‍ ആരെല്ലാമാണെന്ന് പരിശോധിക്കാം.

വിരാട് കോലി
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ്ങിലെ നട്ടെല്ലെന്ന് വിരാട് കോലിയെ പറയാം. മൂന്നാം നമ്പറില്‍ കോലിയില്ലാതെ ഇന്ത്യക്ക് ലോകകപ്പില്‍ ഇറങ്ങുന്നത് ചിന്തിക്കാനാവില്ല. അതുകൊണ്ട് തന്നെ കോലിയുടെ ഫിറ്റ്‌നസിന് ഇന്ത്യ വലിയ പ്രാധാന്യം നല്‍കും.
കോലിക്ക് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആര്‍സിബിയോട് കോലിക്ക് വിശ്രമം നല്‍കണമെന്ന് ബിസിസി ഐ ആവിശ്യപ്പെട്ടേക്കും. എന്നാല്‍ ഇതിനോട് ആര്‍സിബി അനുകൂലമായി പ്രതികരിച്ചേക്കില്ല.
കന്നി കിരീടം മോഹിക്കുന്ന ആര്‍സിബിയുടെ പദ്ധതികളില്‍ കോലിക്ക് നിര്‍ണ്ണായക റോളാണുള്ളത്. ഈ സാഹചര്യത്തില്‍ കോലിക്ക് വിശ്രമം നല്‍കുമോയെന്നത് കണ്ടറിയാം.

രോഹിത് ശര്‍മ
ഇന്ത്യയുടെ നായകനായ രോഹിത് ശര്‍മ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. എന്നാല്‍ സമീപകാലത്തിന്റെ രോഹിത്തിന്റെ ഫിറ്റ്‌നസ് അത്ര മികച്ചതല്ല.
ഇടക്കിടെ പരിക്കേല്‍ക്കുന്ന രോഹിത്തിന് ആവിശ്യത്തിന് വിശ്രമം നല്‍കാത്ത പക്ഷം ലോകകപ്പില്‍ കളിക്കുന്ന കാര്യം പോലും സംശയമാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിന് വിശ്രമം നല്‍കാന്‍ ബിസിസി ഐ മുംബൈ ഇന്ത്യന്‍സിനോട് ആവിശ്യപ്പെട്ടേക്കും.
അവസാന സീസണില്‍ 9ാം സ്ഥാനക്കാരായ മുംബൈ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കവെ രോഹിത്തിന് വിശ്രമം നല്‍കാന്‍ അവര്‍ തയ്യാറായേക്കില്ല.

ഹര്‍ദിക് പാണ്ഡ്യ
ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ ഏറ്റവും നിര്‍ണ്ണായക റോളുള്ള താരമാണ് ഹര്‍ദിക് പാണ്ഡ്യ. പേസ് ഓള്‍റൗണ്ടര്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനായി പൊരുതുന്ന താരത്തിന് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതല്‍.
അതുകൊണ്ട് തന്നെ ഹര്‍ദിക്കിന് പ്രത്യേക ശ്രദ്ധ ബിസിസി ഐ നല്‍കുന്നു. എന്നാല്‍ ഗുജറാത്ത് നായകനായതിനാല്‍ത്തന്നെ ഹര്‍ദിക്കിനവര്‍ വിശ്രമം നല്‍കാനുള്ള സാധ്യത കുറവാണെന്ന് പറയാം.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറെ സമീപകാലത്തായി പരിക്ക് വേട്ടയാടുകയാണ്. ഇതോടെ 2022ലെ ടി20 ലോകകപ്പടക്കം ജഡേജക്ക് നഷ്ടമായിരുന്നു. ഇപ്പോള്‍ തിരിച്ചുവരാനൊരുങ്ങുന്ന ജഡേജയുടെ ഫിറ്റ്‌നസിലും ബിസിസിഐ അതീവ ശ്രദ്ധ നല്‍കുന്നു.
സിഎസ്‌കെ താരമായ ജഡേജക്ക് വിശ്രമം നല്‍കണമെന്നും ബിസിസി ഐ ആവിശ്യപ്പെട്ടേക്കും. എന്നാല്‍ ഇത്തവണ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന സിഎസ്‌കെയും ഇതിനോട് അനുകൂലമായി തീരുമാനമെടുക്കാന്‍ സാധ്യതയില്ല.
Also Read: IPL 2023: ഇവരെ എന്തിന് സിഎസ്‌കെ ടീമിലെടുത്തു? ടീമിനൊപ്പം ഫ്‌ളോപ്പായ ആറ് പ്രമുഖരിതാ

ജസ്പ്രീത് ബുംറ
ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കാര്യത്തിലും ബിസിസി ഐ ശക്തമായ ഇടപെടല്‍ നടത്തിയേക്കും. മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ക്ക് വിശ്രമം നല്‍കണമെന്ന് ആവിശ്യപ്പെട്ടാലും ഫ്രാഞ്ചൈസി സമ്മതിച്ചേക്കില്ല.
കാരണം ടീമിന്റെ പ്രധാന പേസറാണ് ബുംറ. ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ് കളിക്കാതിരുന്ന ബുംറ ഏകദിന ലോകകപ്പ് കളിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ബുംറക്ക് ആവിശ്യത്തിന് വിശ്രമം വേണം. മുംബൈ അതിന് തയ്യാറാവുമോയെന്നത് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications