For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

പരിമിത ഓവറിലെ മത്സരഫലം തീരുമാനിക്കുന്നതില്‍ അവസാന ഓവറുകളിലെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാണ്

1

മുംബൈ: ഡെത്ത് ഓവറുകള്‍ ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. പരിമിത ഓവറിലെ മത്സരഫലം തീരുമാനിക്കുന്നതില്‍ അവസാന ഓവറുകളിലെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാണ്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറില്‍ പന്തേല്‍പ്പിക്കുന്നത് ഏറ്റവും വിശ്വസ്തരായ ബൗളര്‍മാരെയാവും.

ഇന്ത്യന്‍ ടീമിന്റെ ഡെത്ത് ഓവറിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ സമീപകാലത്തായി മോശമാണെന്ന് പറയാം. പല മത്സരങ്ങളും ഇന്ത്യ എറിഞ്ഞ് ജയിക്കുന്നുണ്ടെങ്കിലും വഴങ്ങുന്ന റണ്‍സ് നോക്കുമ്പോള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല.

ടി20 ഫോര്‍മാറ്റിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ പല താരങ്ങളെയും ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണാനാവുമെങ്കിലും ഇന്ത്യ ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നുവെന്നതാണ് വസ്തുത. ഇന്ത്യയുടെ അവസാന ഓവറുകളിലെ കണക്കുകള്‍ നോക്കുമ്പോള്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ബൗളര്‍ ആരാണെന്ന് അറിയാമോ? പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. സീനിയര്‍ പേസര്‍ സ്വിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ്. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ഭുവി ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെയും റണ്ണൊഴുക്ക് തടയുന്നു. എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഭുവിക്ക് പഴയ മികവില്ല.

ഇന്ത്യന്‍ ബൗളര്‍മാരില്‍ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറെന്ന നാണക്കേട് ഭുവിയുടെ പേരിലാണ്. 441 പന്തുകളാണ് അദ്ദേഹം അവസാന ഓവറുകളില്‍ എറിഞ്ഞത്. വഴങ്ങിയത് 31 സിക്‌സുകളും.

ഇന്ത്യയുടെ ടി20 ബൗളിങ് നിരയില്‍ നിലവില്‍ ഭുവിക്ക് വലിയ സ്ഥാനമില്ല. 2023ലെ ഏകദിന ലോകകപ്പും 2024ലെ ടി20 ലോകകപ്പും ഭുവി കളിക്കുന്ന കാര്യം പോലും സംശയമാണ്. 32കാരനായ താരം 121 ഏകദിനത്തില്‍ നിന്ന് 141 വിക്കറ്റും 87 ടി20യില്‍ നിന്ന് 90 വിക്കറ്റുമാണ് നേടിയത്.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ആര്‍സിബിയിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്കാരന്റെ ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടയിലൂടെ പര്‍പ്പിള്‍ ക്യാപ് നേടിയതോടെയാണ് ഹര്‍ഷല്‍ ശ്രദ്ധിക്കപ്പെട്ടത്.

മീഡിയം പേസറായ താരം മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനാണ് മിടുക്കന്‍. ടി20യില്‍ അവസാന ഓവറുകളില്‍ സ്ലോ ബോളുകളിലൂടെ തന്ത്രം മെനയാനും ഹര്‍ഷല്‍ മിടുക്കന്‍. ഇങ്ങനെയൊക്കെയാണെങ്കിലും തല്ലുകൊള്ളിയായ താരമാണ് ഹര്‍ഷലെന്ന് പറയാം.

അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഹര്‍ഷലിന്റെ സ്ഥാനം. 173 പന്തുകള്‍ അവസാന ഓവറുകളിലെറിഞ്ഞ് 26 സിക്‌സുകളാണ് താരം വഴങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഹര്‍ഷല്‍ തല്ലുകൊള്ളിയായിരുന്നു.

2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇന്ത്യയുടെ ടി20 ടീമില്‍ അവസരം നല്‍കാന്‍ പാടില്ലാത്ത താരമാണ് ഹര്‍ഷലെന്ന് പറയാം.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ. അവസാന ഓവറുകളില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ ബുംറക്കാവും. യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടാന്‍ ബുംറ മിടുക്കനാണ്.

എന്നാല്‍ അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്താണ് ബുംറ. 431 പന്തുകളാണ് അവസാന ഓവറുകളില്‍ ബുംറ എറിഞ്ഞത്. വഴങ്ങിയത് 14 സിക്‌സുകളും. സമീപകാലത്തായി തുടര്‍ച്ചയായി പരിക്ക് ബുംറയെ വേട്ടയാടുന്നു.

2022ല്‍ പരിക്കിനെത്തുടര്‍ന്ന് ഏഷ്യാ കപ്പും ടി20 ലോകകപ്പുമെല്ലാം ബുംറക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് ബുംറ ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നത്. പരിക്കില്‍ നിന്ന് മുക്തനായ ബുംറ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്.

Story first published: Thursday, January 5, 2023, 12:04 [IST]
Other articles published on Jan 5, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+