Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതിഹാസ താരങ്ങള്‍, പക്ഷെ ഐപിഎല്ലിലെ ദുരന്ത നായകന്മാര്‍! ആരൊക്കെയെന്ന് അറിയാം

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ വിപ്ലവം സൃഷ്ടിച്ച ടൂര്‍ണമെന്റാണ്. ദേശീയ ടീമെന്ന സ്വപ്‌നത്തിലേക്ക് പല യുവതാരങ്ങള്‍ക്കും വാതില്‍ തുറന്ന് കൊടുക്കാന്‍ ഐപിഎല്ലിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളുടെയും വളര്‍ച്ച ഐപിഎല്ലിലൂടെയാണെന്ന് പറയാം.

രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായി വളര്‍ന്നത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലേക്കെത്തിച്ചാണ്. ഹര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സിനെ ചാമ്പ്യന്മാരാക്കിയതോടെയാണ് ഇന്ത്യയുടെ നായകനായി വളര്‍ന്നത്.

ഇത്തരത്തില്‍ പല താരങ്ങളുടെയും വളര്‍ച്ചയില്‍ ഐപിഎല്ലിന് വലിയ പ്രാധാന്യമുണ്ട്. താരമായും നായകനായുമെല്ലാം വളരാന്‍ പലര്‍ക്കും ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോള്‍ പ്രതിഭയുള്ള പലരും ഇത് മുതലാക്കി. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ ഫ്‌ളോപ്പാവുകയും ചെയ്തു.

ഇത്തരത്തില്‍ ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ചിലര്‍ ഐപിഎല്‍ ക്യാപ്റ്റന്മാരായി ഫ്‌ളോപ്പായിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് കുമാര്‍ സംഗക്കാര. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക ഫൈനല്‍ കളിച്ചത് സംഗക്കാരക്ക് കീഴിലായിരുന്നു. കരിയറില്‍ നായകനായും താരമായുമെല്ലാം വലിയ റെക്കോഡ് സംഗക്കാരക്ക് അവകാശപ്പെടാം.

21 ടി20കളില്‍ നിന്ന് 12 ജയം ശ്രീലങ്കക്ക് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ സംഗക്കാരയുടെ റെക്കോഡ് വളരെ മോശമാണ്.

പഞ്ചാബ് കിങ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായ സംഗക്കാര 47 മത്സരങ്ങളില്‍ നയിച്ചു. ഇതില്‍ 15 മത്സരം മാത്രമാണ് ജയിച്ചത്. 30 മത്സരവും തോറ്റു. രണ്ട് മത്സരം ടൈയായി. 31.91 ആണ് താരത്തിന്റെ വിജയ ശതമാനം.

Also Read: കൊച്ചി ടസ്‌കേഴ്‌സിന്റെ ആദ്യ പ്ലേയിങ് 11 ഓര്‍മയുണ്ടോ? ഇന്നവര്‍ എവിടെയാണ്? അറിയാം

മഹേല ജയവര്‍ധന

മഹേല ജയവര്‍ധന

ശ്രീലങ്കയുടെ മറ്റൊരു സൂപ്പര്‍ താരവും നായകനുമാണ് മഹേല ജയവര്‍ധന. 2006ലെ ഐസിസിയുടെ മികച്ച നായകനുള്ള പുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം. ശ്രീലങ്കയുടെ ആദ്യത്തെ ടി20 നായകനായ ജയവര്‍ധനക്ക് മൂന്ന് ഫോര്‍മാറ്റിലും ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാം.

എന്നാല്‍ ഐപിഎല്ലില്‍ നായകനെന്ന നിലയില്‍ ജയവര്‍ധന ഫ്‌ളോപ്പായിരുന്നു. പഞ്ചാബ് കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ച അദ്ദേഹം 30 മത്സരങ്ങള്‍ നയിച്ചപ്പോള്‍ 10 എണ്ണത്തില്‍ മാത്രമാണ് വിജയം നേടിക്കൊടുക്കാനായത്. 19 മത്സരവും തോറ്റപ്പോള്‍ ഒരു മത്സരം ടൈയായി. 33.33 ആണ് വിജയ ശരാശരി.

സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ ഗാംഗുലിയെന്ന നായകന്റെ പങ്ക് വാക്കുകളില്‍ ഒതുങ്ങുന്നതല്ല. ഇന്ത്യയുടെ ദാദയായിരുന്ന ഗാംഗുലി ഐപിഎല്ലിലെ ഫ്‌ളോപ്പ് നായകന്മാരിലൊരാളാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ ടീമുകള്‍ക്കായി കളിച്ച ഗാംഗുലി 42 മത്സരത്തില്‍ നയിച്ചപ്പോള്‍ 25 മത്സരവും തോറ്റു. 17 മത്സരത്തിലാണ് ജയിച്ചത്. 40.48 ആണ് വിജയ ശരാശരി. ക്യാപ്റ്റനെന്ന നിലയില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഗാംഗുലിക്കായില്ല.

ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

ഓസ്‌ട്രേലിയയുടെ മുന്‍ നായകനാണ് ജോര്‍ജ് ബെയ്‌ലി. വലം കൈയന്‍ ബാറ്റ്‌സ്മാനായ ബെയ്‌ലി 29 ഏകദിനത്തിലും 28 ടി20യിലും ഓസ്‌ട്രേലിയയെ നയിച്ചു. ഏകദിനത്തില്‍ 16, ടി20യില്‍ 14 ജയം നേടിക്കൊടുക്കാന്‍ ബെയ്‌ലിക്കായി.

എന്നാല്‍ ഐപിഎല്ലില്‍ ബെയ്‌ലി ദുരന്ത നായകനായിരുന്നു. കിങ്‌സ് 11 പഞ്ചാബിന്റെ നായകനായിരുന്ന ബെയ്‌ലി 36 മത്സരത്തില്‍ നയിച്ചപ്പോള്‍ 16 മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. 19 മത്സരവും ടീം തോറ്റു. 1 മത്സരം ടൈയായി. 44.44 ആണ് വിജയ ശരാശരി.

Also Read: അവസാന ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ വഴങ്ങി, ഇന്ത്യയുടെ ടോപ് ത്രീയില്‍ ഇവര്‍-അറിയാം

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറും വിശ്വസ്തനായ ബാറ്റ്‌സ്മാനുമാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ നായകനെന്ന നിലയിലും വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത ദ്രാവിഡ് ഐപിഎല്ലിലും ക്യാപ്റ്റനെന്ന നിലയില്‍ ഫ്‌ളോപ്പായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായിരുന്ന ദ്രാവിഡ് 48 മത്സരത്തില്‍ ടീമിനെ നയിച്ചപ്പോള്‍ 22 മത്സരം ജയിക്കുകയും 26 മത്സരം തോല്‍ക്കുകയും ചെയ്തു. 45.83 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.

Story first published: Friday, January 6, 2023, 11:46 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+